Begin typing your search...

സമുദ്രത്തിന്റെ അടിത്തട്ടിൽ ഒരു സെമിത്തേരി

സമുദ്രത്തിന്റെ അടിത്തട്ടിൽ ഒരു സെമിത്തേരി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സമുദ്രങ്ങൾ രഹസ്യങ്ങളുടെ ഒരു ഭീമൻ കലവറയാണ്. ഭൂമിയിലെ മഹാസമുദ്രങ്ങളിലെ 80 ശതമാനത്തിലേറെ ഭാഗം ഇനിയും പര്യവേഷണം കാത്തുകിടക്കുകയാണെന്നാണ് പഠനങ്ങൾ. കടലിന്റെ അഗാതമായ ആഴങ്ങളിലേക്ക് ചെല്ലുമ്പോൾ ഒരുപക്ഷേ, കണ്ടെത്താൻ പോകുന്നത് നമ്മെ അത്ഭുതപ്പെടുത്തുന്ന എന്തെങ്കിലുമാകാം.

മാനവരാശിയെ വിസ്മയിപ്പിക്കുന്ന ഒട്ടേറെ കണ്ടെത്തലുകൾ സമുദ്രങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അതേ സമയം, വിചിത്രമായ ചില കാര്യങ്ങളും കടലിൽ കണ്ടെത്തിയിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള കപ്പൽ അവശിഷ്ടങ്ങൾ മുതൽ ശ്മശാനങ്ങൾ വരെ ഇക്കൂട്ടത്തിൽപ്പെടുന്നു.

അത്തരത്തിൽ വെള്ളത്തിനടിയിലെ ശ്മശാനത്തെ പറ്റി കേട്ടിട്ടുണ്ടോ. ലോകത്ത് വെള്ളത്തിനടിയിൽ സ്ഥിതി ചെയ്യുന്ന സെമിത്തേരിയാണ് ഫ്ലോറിഡ് തീരത്തിന് സമീപം സമുദ്രത്തിന്റെ അടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന നെപ്ട്യൂൺ മെമ്മോറിയൽ റീഫ്. സിമന്റ് തൂണുകളും സിംഹപ്രതിമകളും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.

എന്നാൽ മരിച്ച വ്യക്തിയുടെ മൃതദേഹം ഇവിടെ സംസ്കരിക്കുന്നില്ല. പകരം, ചിതാഭസ്മം സിമന്റുമായി കലർത്തി 16 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ മനുഷ്യനിർമ്മിത ശ്മശാനത്തിൽ സ്ഥാപിക്കാം. ഇത്തരത്തിൽ നിർമ്മിച്ച സ്റ്റാർ ഫിഷ്, സിംഹം തുടങ്ങിയ വിവിധ പ്രതിമകളെയാണ് ഇവിടെ കാണാനാവുക. മരിച്ചയാളുടെ പേര് കൊത്തിവച്ച സ്മാരക ശിലകളും ഇവിടെ സ്ഥാപിക്കാം.

WEB DESK
Next Story
Share it