Begin typing your search...

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ തയാറാക്കി നോക്കൂ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ തയാറാക്കി നോക്കൂ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അടുക്കളയിൽ എന്ത് വിഭവം തയ്യാറാക്കിയാലും അതിലെല്ലാം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് നിർബന്ധമാണ്. കുറേനാളത്തേക്ക് കേടുകൂടാതെ ഇരിക്കുന്ന ശുദ്ധമായ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വീട്ടിൽ തന്നെ തയാറാക്കി എടുക്കാം.

ആവശ്യമായവ

ഇഞ്ചി - 100 ഗ്രാം

വെളുത്തുള്ളി - 100 ഗ്രാം

ഉപ്പ് -1 ടീസ്പൂൺ

സൺഫ്ലവർ ഓയിൽ - 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

തൊലി കളഞ്ഞു വൃത്തിയാക്കി കഴുകിയ ഇഞ്ചിയും വെളുത്തുള്ളിയും ഈർപ്പമില്ലാതെ വയ്ക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ കഷ്ണങ്ങളാക്കി ഉപ്പും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. കുറച്ചു ഓയിൽ ചേർത്ത് വീണ്ടും അരച്ചെടുക്കുക.

നന്നായി ഉണങ്ങിയ കുപ്പിയിൽ ഇത് കുറേശ്ശേ ഇട്ട് ഇടയ്ക്കിടെ കുറേശ്ശേ ഓയിൽ ഒഴിക്കുക. എല്ലാം ഇട്ടു കഴിഞ്ഞാൽ കുപ്പി ചെറുതായി കുലുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കാം. ഓരോ തവണ എടുക്കുമ്പോഴും ഉണങ്ങിയ സ്പൂൺ ഉപയോഗിച്ച് വേണം എടുക്കാൻ.

WEB DESK
Next Story
Share it