ആരോഗ്യമുള്ള ഹൃദയത്തിന് പ്രഭാതത്തിൽ ചെയ്യേണ്ട 7 കാര്യങ്ങൾ
ഫാസ്റ്റ് ലൈഫിൽ നമ്മൾ പലപ്പോഴും ആരോഗ്യകാര്യങ്ങൾ മറന്നുപോകും. മറ്റെന്തല്ലാം നേടിയാലും ആരോഗ്യമില്ലെങ്കിൽ പിന്നെ നമ്മളെ എന്തിനു കൊള്ളാം..? ഹൃദയാരോഗ്യത്തിന് പ്രഭാതത്തിൽ ചെയ്യേണ്ട എഴു കാര്യങ്ങൾ ശ്രദ്ധിക്കൂ.
1. രാവിലെ വെള്ളം കുടിക്കുന്നത് ആരോഗ്യദായകമാണെന്ന് മെഡിക്കൽ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ശരീരത്തിൻറെ നിർജലീകരണം തടയാൻ ഇതു സഹായകമാണ്. ഹൃദയാരോഗ്യത്തിനു വേണ്ടി മാത്രമല്ല, ശരീരത്തിൻറെ പൂർണമായ ആരോഗ്യത്തിനു രാവിലെ ഒരു ശുദ്ധജലം കുടിക്കുന്നത് ഉത്തമമാണ്.
2. നിർബന്ധമായും വ്യായാമം ശീലമാക്കുക. വ്യായാമത്തിനു പകരം വയ്ക്കാൻ മറ്റൊന്നുമില്ല. നടത്തം, ഓട്ടം, യോഗ തുടങ്ങിയവയെല്ലാം രാവിലെ ചെയ്യുന്നത് ആരോഗ്യത്തിന് ഉത്തമമാണ്.
3. ചിലർ രാവിലെ അമിതമായി കാപ്പി കുടിക്കുന്നവരാണ്. അത്തരം ശീലമുണ്ടെങ്കിൽ മാറ്റിവയ്ക്കൂ. രാവിലെ ഒരു ഗ്ലാസ് കാപ്പി കുടിക്കാം. കൂടുതൽ കാപ്പി കുടിക്കുന്നത് ആരോഗ്യജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
4. ചിലർ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതു കാണാം. ഓഫീസിലെത്താനുള്ള തിരക്കുകൾക്കിടയിൽ ചിലർ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാറുണ്ട്. എന്നിട്ട് ഉച്ചയൂണിനു മുന്പ് ഭക്ഷണം കഴിക്കും. ലഞ്ച് ഒഴിവാക്കുകയും ചെയ്യും. ഇതു നല്ല ശീലമല്ല. അതതു സമയത്തെ ഭക്ഷണം അങ്ങനെതന്നെ കഴിക്കുവാൻ ശ്രമിക്കുക. ഒരു കാരണവശാലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്.
5. പ്രഭാതത്തിൽ മെഡിറ്റേഷൻ ശീലമാക്കുക. സ്ട്രസ്സ് കുറയ്ക്കാൻ മെഡിറ്റേഷനു കഴിയും. അതുവഴി നിരവധി രോഗങ്ങളെ അകറ്റിനിർത്താൻ കഴിയും.
6. പ്രഭാതഭക്ഷണത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുക. മധുരമുള്ള ആഹാരസാധനങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കുക.
7. പ്രഭാതത്തിൽ രക്തസമ്മർദം പരിശോധിക്കുന്നത് നല്ലതാണ്. ബ്ലഡ് പ്രഷർ വ്യത്യാസം കാണിക്കുന്നുണ്ടെങ്കിൽ ആവശ്യമായ വൈദ്യസഹായം തേടുക.