Begin typing your search...

'ഫ്രൈഡ് ഐസ്‌ക്രീം' കഴിച്ചിട്ടുണ്ടോ; തരംഗമാകുന്നു വറുത്ത ഐസ്‌ക്രീം, തയാറാക്കുന്ന വീഡിയോ കാണാം

ഫ്രൈഡ് ഐസ്‌ക്രീം കഴിച്ചിട്ടുണ്ടോ; തരംഗമാകുന്നു വറുത്ത ഐസ്‌ക്രീം, തയാറാക്കുന്ന വീഡിയോ കാണാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഐസ്‌ക്രീം ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുപോലെ ആസ്വദിക്കുന്ന വിഭവമാണ് ഐസ്‌ക്രീം. വിവിധ തരം ഫ്‌ളേവറുകളില്‍ ഐസ്‌ക്രീം വിപണിയില്‍ സുലഭമാണ്. പ്രദേശികമേഖലകളില്‍ വ്യത്യസ്തമായ ഐസ്‌ക്രീം ലഭിക്കാറുമുണ്ട്. ചില ഐസ്‌ക്രീം പാര്‍ലറുകള്‍ക്കു തങ്ങളുടേതായ സ്‌പെഷാലിറ്റികളുമുണ്ട്.

ജയ്പ്പുരില്‍നിന്നുള്ള ഐസ്‌ക്രീമാണ് വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതൊരു സാധാരണ ഐസ്‌ക്രീമല്ല. എണ്ണയില്‍ വറുത്ത ഐസ്‌ക്രീമാണ്! ഒരു സ്‌കൂപ്പ് ഐസ്‌ക്രീം ഒരു പന്തിന്റെ രൂപത്തിലാക്കി, ചില ചേരുവകള്‍ ചേര്‍ത്ത് തിളയ്ക്കുന്ന എണ്ണയില്‍ വറുത്തെടുക്കുന്നു. വറുത്ത ഐസ്‌ക്രീമിനു മുകളില്‍ ചോക്കലേറ്റ് സോസും ഡ്രൈഫ്രൂട്‌സും കൊണ്ട് അലങ്കരിക്കുന്നു.

ഐസ്‌ക്രീം പ്രേമികള്‍ക്കിടയില്‍ തരംഗമായി മാറിയിരിക്കുകയാണ് ഫ്രൈഡ് ഐസ്‌ക്രീം. ദിവസേന ധാരാളം ആളുകള്‍ ഐസ്‌ക്രീമിന്റെ പുതിയ വെറൈറ്റി ആസ്വദിക്കാന്‍ എത്താറുണ്ടെന്ന് കടയുടമകള്‍ പറയുന്നു.

WEB DESK
Next Story
Share it