Begin typing your search...

ഈ രാജ്യങ്ങളിൽ വാഹനമോടിക്കാം; ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് മതി, അറിയാം

ഈ രാജ്യങ്ങളിൽ വാഹനമോടിക്കാം; ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് മതി, അറിയാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പല രാജ്യങ്ങളിലും ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിന് നിയമ സാധുതയുണ്ട്. വാഹനം ഓടിക്കാൻ മാത്രമല്ല യാത്രാ രേഖയായും ഇത്തരം ഡ്രൈവിങ് ലൈസൻസുകളെ ഉപയോഗിക്കാം. നമ്മുടെ ഡ്രൈവിങ് ലൈസൻസിന് നിയമപരമായ അനുമതിയുള്ള വിദേശരാജ്യങ്ങളെ അറിയാം.

സാധാരണ വിദേശയാത്രകളിൽ പൊതുഗതാഗതത്തേയോ ടാക്സി സേവനങ്ങളേയോ ഒക്കെയാണ് യാത്രക്കായി ഉപയോഗിക്കുക. മനോഹരമായ ഒരു പ്രദേശത്തുകൂടി സ്വയം കാറോ ബൈക്കോ ഓടിച്ചുകൊണ്ടുള്ള യാത്രകൾ വ്യത്യസ്തമായ അനുഭവമാവും സമ്മാനിക്കുക. ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് അല്ലെങ്കിൽ പെർമിറ്റിന്റെ ആവശ്യമില്ലാതെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ചു തന്നെ വാഹനങ്ങൾ ഓടിക്കാൻ സാധിക്കുന്ന രാജ്യങ്ങളുണ്ട്. ഒരു ദിവസം മുതൽ ഒരു വർഷം വരെ ഈ രാജ്യങ്ങളിൽ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിന് നിയമസാധുതയുണ്ട്.

ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിന് സാധുതയുള്ള രാജ്യങ്ങൾ

അമേരിക്ക

ഇംഗ്ലീഷിലുള്ള ഡ്രൈവിങ് ലൈസൻസ് ഒരു വർഷം വരെ ഉപയോഗിക്കാം. നിങ്ങൾ എപ്പോൾ അമേരിക്കയിലെത്തിയെന്ന് തെളിയിക്കുന്ന I-94 ഫോം കൈവശം വെക്കണമെന്നു മാത്രം.

മലേഷ്യ

ഇംഗ്ലീഷിലോ മലായിലോ ഉള്ള ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് വേണം. മലേഷ്യയിലെ ഇന്ത്യൻ എംബസിയോ ലൈസൻസ് നൽകിയ എംവിഡിയുടെയോ സാക്ഷ്യപ്പെടുത്തലും വേണം. ഇവ ഇല്ലെങ്കിൽ ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് വേണം.

ജർമനി

ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ആറ് മാസം വരെ ജർമനിയിൽ വാഹനമോടിക്കാം. ഡൈവിങ് ലൈൻസിന്റെ ജർമൻ പരിഭാഷ കൈയിൽ കരുതണം. ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ കൂടുതൽ നല്ലത്.

ഓസ്ട്രേലിയ

ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് രാജ്യത്ത് 3 മാസം വരെ വാഹനമോടിക്കാം. ഇംഗ്ലീഷിലാണ് ലൈസൻസ് എങ്കിൽ ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്ലാൻഡ്, ഓസ്‌ട്രേലിയൻ ക്യാപിറ്റൽ, സൗത്ത് ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെല്ലാം വാഹനമോടിക്കാൻ സാധിക്കും.

യുകെ

യുകെയിലെ ഡ്രൈവിങ് രീതികളാണ് ഏറെക്കുറെ ഇന്ത്യയിലും റൈറ്റ് ഹാൻഡ് ഡ്രൈവുമാണ്. അതുകൊണ്ട് നമ്മുടെ ലൈസൻസ് കൊണ്ട് ഒരു വർഷം വരെ യുകെയിൽ വാഹനമോടിക്കാം. വെയിൽസ്, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ് എന്നീവടങ്ങളിൽ വാഹനമോടിക്കാൻ സാധിക്കും.

ന്യൂസീലൻഡ്

ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് നിങ്ങൾക്ക് ഒരു വർഷം ഇവിടെ വാഹനമോടിക്കാം. ന്യൂസിലൻഡ് ട്രാൻസ്‌പോർട് എജൻസി ഇന്ത്യൻ ലൈസൻസ് അംഗീകരിക്കണമെന്ന് മാത്രം.

സ്വിറ്റ്സർലൻഡ്(ഒരു വർഷം)

ഇന്ത്യൻ ലൈസൻസ് എങ്കിൽ ഒരു വർഷം വരെ ഇവിടെ വാഹനമോടിക്കാം.

ദക്ഷിണാഫ്രിക്ക

സൗത്ത് ആഫ്രിക്കയിലെ നഗരങ്ങളിലൂടെ വാഹനമോടിക്കാൻ നിങ്ങൾക്ക് രണ്ടേ രണ്ടുകാര്യങ്ങളേ ആവശ്യമുള്ളു, ഒന്ന് 21 വയസ് തികഞ്ഞിരിക്കണം, രണ്ട് നിങ്ങളുടെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഇംഗ്ലീഷിൽ പ്രിന്റ് ചെയ്തതായിരിക്കണം.

സ്വീഡൻ

ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ഒരുവർഷം വരെ സ്വീഡനിൽ വാഹനമോടിക്കാം. അതിന് നിങ്ങളുടെ ലൈസൻസ് ഇംഗ്ലീഷ്, നോർവിജിയൻ, സ്വീഡിഷ്, ഫ്രഞ്ച്, ജർമ്മൻ എന്നീ ഭാഷകളിൽ ഏതെങ്കിലുമായാൽ മതി.

സിംഗപ്പൂർ

ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെ സിംഗപ്പൂരിൽ വാഹനമോടിക്കാം. ലൈസൻസ് ഇംഗ്ലീഷിലായിരിക്കണം.

ഹോങ്കോങ്(ഒരു വർഷം)

സ്പെയിൻ(ആറു മാസം)

കാനഡ(60 ദിവസം)

ഫിൻലാൻഡ്(12 മാസം)

ഭൂട്ടാൻ (ഇന്ത്യൻ ലൈസൻസുണ്ടെങ്കിൽ ഭൂട്ടാനിൽ വാഹനമോടിക്കാം)

ഫ്രാൻസ്(ഒരു വർഷം)

നോർവേ(മൂന്നു മാസം)

ഇറ്റലി(ഒരു വർഷം)

മൗറീഷ്യസ്(ഒരു ദിവസം, പേടിക്കണ്ട ചെറു രാജ്യമായ മൗഷീഷ്യസ് ഒരു ദിവസം കൊണ്ട് ചുറ്റിക്കാണാനാവും)

ഐസ്ലാൻഡ് (ആറു മാസം)

അയർലാൻഡ്(ഒരു വർഷം)

WEB DESK
Next Story
Share it