Begin typing your search...

മീന്‍ അച്ചാര്‍ വാങ്ങാന്‍ കടയിൽ പോകണ്ട; വീട്ടിൽ തന്നെ തയ്യാറാക്കാം

മീന്‍ അച്ചാര്‍ വാങ്ങാന്‍ കടയിൽ പോകണ്ട; വീട്ടിൽ തന്നെ തയ്യാറാക്കാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മീന്‍ അച്ചാര്‍ വാങ്ങാന്‍ കടയിലൊന്നും പോകേണ്ടതില്ല. നല്ല ടേസ്റ്റുളള മീന്‍ അച്ചാര്‍ വീട്ടില്‍ത്തന്നെ തയ്യാറാക്കാം.


ആവശ്യമുള്ള സാധനങ്ങള്‍

മീന്‍ - ഒരു കിലോ(ചെറിയ കഷണങ്ങളായി മുറിച്ചത്)

ഉപ്പ് - പാകത്തിന്

മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍

വെളിച്ചെണ്ണ - അഞ്ച് ടേബിള്‍ സ്പൂണ്‍

നല്ലെണ്ണ- അരക്കപ്പ്

ഇഞ്ചി നീളത്തില്‍ അരിഞ്ഞത് - ഒരു ടീസ്പൂണ്‍

വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് -പത്ത് അല്ലി

പച്ചമുളക് - ആറെണ്ണം(കീറിയത്)

ഉലുവാ - ഒരു ടീസ്പൂണ്‍

മുളകുപൊടി - മൂന്ന് ടീസ്പൂണ്‍

കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍

വിനാഗിരി - ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

മീനില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കി ഒരു മണിക്കൂര്‍ വയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി മീന്‍കഷണങ്ങള്‍ ഇട്ട് ബ്രൗണ്‍നിറമാവുന്നതുവരെ വറുക്കുക. ചീനച്ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച് ഉലുവ പൊട്ടിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ശേഷം മുളകുപൊടിയും കുരുമുളകുപൊടിയും ചേര്‍ത്ത് എണ്ണ തെളിയുന്നതുവരെ മൂപ്പിക്കുക. വിനാഗിരിയും പാകത്തിന് ഉപ്പും ചേര്‍ത്ത് സാവധാനം തിളപ്പിക്കണം. ഇതില്‍ മീന്‍ചേര്‍ത്ത് തീയില്‍നിന്നു വാങ്ങി ചൂടാറാന്‍ വയ്ക്കണം. തണുത്തശേഷം കുപ്പികളിലേക്ക് മാറ്റി സൂക്ഷിച്ചുവയ്ക്കാം.

WEB DESK
Next Story
Share it