Begin typing your search...

ഉ​ലു​വ ല​ഡു ;എളുപ്പത്തില്‍ തയ്യാറാക്കാം

ഉ​ലു​വ ല​ഡു ;എളുപ്പത്തില്‍ തയ്യാറാക്കാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉ​ലു​ല ല​ഡു ത​യാ​റാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍

1. ഉ​ലു​വ- അ​ര ക​പ്പ്

2. എ​ള്ള് - അ​ര ക​പ്പ്

3. ആ​ശാ​ളി - അ​ര ക​പ്പ്

4. അ​യ​മോ​ദ​കം - അ​ര ക​പ്പ്

5. ജീ​ര​കം - അ​ര ക​പ്പ്

6. കു​ത്ത​രി - ഒ​രു ക​പ്പ്

7. തേ​ങ്ങ ചി​ര​വി​യ​ത് - ഒ​ന്ന് ചെ​റു​ത്

8. ശ​ര്‍​ക്ക​ര - അ​ര കി​ലോ​ഗ്രാം

ത​യാ​റാ​ക്കു​ന്ന വി​ധം

‌ആ​ദ്യം കു​ത്ത​രി ഒ​രു പാ​നി​ല്‍ ചെ​റി​യ തീ​യി​ല്‍ വ​റ​ക്ക​ണം. അ​രി പൊ​ട്ടി​ക്ക​ഴി​യു​മ്പോ​ള്‍ കോ​രി​വ​യ്ക്കു​ക. ഉ​ലു​വ വ​റ​ക്കു​ക. പൊ​ന്‍​നി​റ​മാ​കും​വ​രെ വ​റ​ത്ത​തി​നു ശേ​ഷം കോ​രി​വ​യ്ക്കു​ക. ജീ​ര​ക​വും എ​ള്ളും വ​റു​ത്തു പൊ​ട്ടി​ത്തു​ട​ങ്ങു​മ്പോ​ള്‍ കോ​രി​വ​യ്ക്കു​ക. തു​ട​ര്‍​ന്ന് ആ​ശാ​ളി വ​റു​ത്തു​വ​യ്ക്കു​ക. ശേ​ഷം അ​യ​മോ​ദ​കം വ​റു​ത്തു​വ​യ്ക്കു​ക.

വ​റു​ത്തു​കോ​രി​യ ചേ​രു​വ​ക​ള്‍ ചൂ​ടാ​റി​യ ശേ​ഷം മി​ക്‌​സി​യി​ല്‍ പൊ​ടി​ച്ചെ​ടു​ക്കു​ക. ചി​ര​വി​യ തേ​ങ്ങ​യും ശ​ര്‍​ക്ക​ര​യും മി​ക്‌​സി​യി​ല്‍ അ​ടി​ച്ച​തി​നു ശേ​ഷം മ​റ്റു ചേ​രു​വ​ക​ള്‍​ക്കൊ​പ്പം ചേ​ര്‍​ത്ത് ന​ന്നാ​യി​ക്കു​ഴ​ച്ച് ഉ​രു​ള​ക​ളാ​ക്കു​ക. ക​ര്‍​ക്ക​ട​ക​ത്തി​ല്‍ ഉ​ലു​വ ല​ഡു ക​ഴി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം.

WEB DESK
Next Story
Share it