മറവിയെ അകറ്റാൻ വ്യായാമം ചെയ്യൂ
സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ക്ക് മറവി രോഗം (അല്‍ഷൈമേഴ്സ്) വരാനുള്ള സാധ്യത വളരെക്കുറവാണെന്ന് പഠനങ്ങൾ തെളിയിക്കുന്നത്. വ്യായാമം ചെയ്യുന്നത് കൊണ്ട് ഉത്തേജിപ്പിക്കപ്പെടുന്ന ഒരു ഹോര്‍മോണ്‍ ആണ് മറവിരോഗം പ്രതിരോധിക്കുന്നത്.
ഐറിസിന് എന്ന് ഗവേഷകര്‍ വിളിക്കുന്ന ഒരു ഹോര്‍മോണ്‍ ആണ് ഇതിന് പിന്നിലുള്ളത്. ശാരീരിക അധ്വാനം നടക്കുമ്പോള്‍ കൂടുതലായി ഉത്തേജിപ്പിക്കപ്പെടുന്ന ഐറിസിന് തലച്ചോറിലെ ഹിപ്പോകാംപസ് എന്ന ഭാഗത്ത് ന്യൂറോണുകള്‍ കൂടുതലുണ്ടാകാന്‍ കാരണമാകുന്നു. ഇത് ഓര്മ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് തെളിഞ്ഞത്.
അല്‍ഷൈമേഴ്സ് രോഗമുള്ളവരുടെ ഹിപ്പോകാംപസിലെ ന്യൂറോണുകളും ഇല്ലാത്തവരുടെ തലച്ചോറിലെ ന്യൂറോണുകളും ഗവേഷകര്‍ താരതമ്യം ചെയ്തു. ഇതില്‍ നിന്നാണു ഫലം കണ്ടെത്തിയത്. പിന്നീട് ഒരു എലിയിലാണ് പരീക്ഷണം നടത്തിയത്. ശാരീരിക അദ്ധ്വാനം ഏതു രീതിയിലാണ് എലികളില്‍ പ്രവര്‍ത്തിക്കുന്നത് എന്നു കണ്ടെത്തിയശേഷം ഇവയുടെ ഹിപ്പോകാംപസുകളില് രൂപപ്പെടുത്ത കോശങ്ങള്‍ രോഗത്തെ തടയാന്‍ സഹായിക്കുന്നത് എങ്ങനെയെന്ന് നിഗമനത്തില്‍ എത്തുകയായിരുന്നു.