Begin typing your search...

ഇലക്ട്രിക് വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക്; മഴക്കാലം അത്ര സെയ്ഫല്ല, മുൻകരുതൽ സ്വീകരിക്കാം

ഇലക്ട്രിക് വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക്; മഴക്കാലം അത്ര സെയ്ഫല്ല, മുൻകരുതൽ സ്വീകരിക്കാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മഴക്കാലമായാൽ ഇലക്ട്രിക വാഹന ഉടമകൾ അൽപം ജാഗ്രത പുലർത്തേണ്ട സമയമാണിത്. മഴക്കാലമായതിനാൽ ഇലക്ട്രിക് വാഹനങ്ങൾ ഷോർട്ട് സർക്യൂട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് വഴിവെക്കും. മഴയിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങളെയും അവ നേരിട്ടേക്കാവുന്ന പ്രശ്നങ്ങളെയും പരിഹാരം കണ്ടെത്താൻ ചില മുൻകരുതലുകൾ സ്വീകരിക്കാവുന്നതാണ്.

ചാർജിങ് ഉപകരണങ്ങളെ സംരക്ഷിക്കുക. ചാർജിങ് ഉപകരണങ്ങൾ ഡ്രൈ ആയി സൂക്ഷിക്കുക. പുറത്ത് വാഹനം ചാർജ് ചെയ്യുന്നതെങ്കിൽ ചാർജിങ് പോയിന്റ് മഴവെള്ളത്തിൽ നിന്ന് സുരക്ഷിതമായാണെന്ന് ഉറപ്പുവരുത്തുക. ഉപകരണത്തിൽ വെള്ളം വീണാൽ ഷോർട്ട് സർക്യൂട്ടിന് കാരണമാകും.

ബാറ്ററിയുടെ ആരോഗ്യമാണ് മറ്റൊരു പ്രധാനഘടകം. ഇൻസുലേഷൻ അല്ലെങ്കിൽ കണക്റ്റർ കേടുപാടുകൾ ഉണ്ടോയെന്ന് ഇടയ്ക്കിടെ പരിശോധിക്കുക. മഴക്കാലത്ത് ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവർ വെള്ളക്കെട്ടുള്ള റോഡുകൾ ഒഴിവാക്കുക. കാറിന്റെ ഇന്റീരിയരും പ്രധാനമാണ്. കാറിനുള്ളിലെ വെള്ളവും ഈർപ്പവും ഇലക്ട്രിക് വാഹനങ്ങളിൽ പ്രശ്നം ഉണ്ടാക്കും. വാഹനത്തിന്റെ ഡോറുകളും വിൻഡോകളും ശരിയായി അടയ്ക്കുകയും വേണം.

WEB DESK
Next Story
Share it