ബാക്കിയായ ചോറ് വെച്ച് നല്ല ക്രിസ്പി പൂരി: എളുപ്പത്തിൽ ഉണ്ടാക്കാം
പൂരി ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകുമോ? നല്ല ക്രിസ്പിയായിരിക്കുന്ന പൂരിയും കിഴങ്ങുകറിയുമുണ്ടെങ്കില്‍ നമ്മുടെ ബ്രേക്ക്ഫാസ്റ്റ് കുശാലായി. എന്നാല്‍ പൂരിക്ക് മാവ് കുഴയ്ക്കുന്നതാണ് ഒരു ടാസ്‌ക്. മാവ് കുഴയ്ക്കുമ്പോള്‍ കൈ നിയറെ മാവ് ആകുകയും കൈ വേദന എചുക്കുകയും ചെയ്യുന്നത് പതിവാണ്.
എന്നാല്‍ ഇന്ന് ഒരു തുള്ളി വെള്ളം ചേര്‍ക്കാതെ നല്ല കറക്ട് പരുവത്തില്‍ നമുക്ക് മാവ് കുഴച്ചാലോ ? തലേദിവസത്തെ ബാക്കിയായ ചോറ് വെച്ച് പൂരിക്ക് മാവ് കുഴയ്ക്കുമ്പോള്‍ ഒട്ടും വെള്ളം വേണ്ട എന്ന് മാത്രമല്ല, കൈകൊണ്ട് കുഴയ്ക്കുകയും വേണ്ട.
ചേരുവകള്‍
തലേദിവസത്തെ ബാക്കിയായ ചോറ് – രണ്ടു കപ്പ്
ഗോതമ്പ് പൊടി – ഒന്നര കപ്പ്
റവ – മൂന്ന് ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുകളില്‍ പറഞ്ഞ ചേരുവകളെല്ലാം ഒരു ബൗളിലേയ്ക്കിട്ടു ഒരു സ്പൂണ്‍ ഉപയോഗിച്ച് നല്ലതുപോലെ മിക്‌സ് ചെയ്യണം.
ഈ കൂട്ട് മിക്‌സിയുടെ ജാറില്‍ എണ്ണ പുരട്ടിയതിനുശേഷം ഇട്ടുകൊടുക്കുക