Begin typing your search...

ദിവസവും മുട്ട കഴിക്കണം...; ഗുണം നിരവധി

ദിവസവും മുട്ട കഴിക്കണം...; ഗുണം നിരവധി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോകമെമ്പാടുമുള്ളവർ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് മുട്ട. കാരണം മുട്ട രുചികരവും പോഷകസമൃദ്ധവുമാണ്. ചിലർക്കു പുഴുങ്ങി, ചിലർക്കു ഓംലെറ്റ്, മറ്റുചിലർ ബുൾസ്ഐ എന്നിങ്ങനെ മുട്ട കഴിക്കുന്നു. ദിവസവും മുട്ട കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് എങ്ങനെ ഗുണകരമാകുമെന്ന് അറിയാമോ..?

എന്നാൽ അമിതമായി മുട്ട കഴിച്ചാൽ അതു പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഒരാൾക്ക് ഒരു ദിവസം ഒന്ന് അല്ലെങ്കിൽ രണ്ട് മുട്ട കഴിക്കാം. അമിതമായി മുട്ട കഴിക്കുന്നത് നിങ്ങളുടെ വൃക്കയെ ബാധിച്ചേക്കാം. കൊളസ്ട്രോൾ ഉയർത്താനും സാധ്യതയുണ്ട്. ദിവസവും മിതമായ അളവിൽ മുട്ട കഴിക്കുകയാണെങ്കിൽ ആരോഗ്യത്തിനു ഗുണകരമാകും.

പേശികളുടെ ആരോഗ്യത്തിന്

ഫിറ്റ്നസ് പ്രേമികൾ അവരുടെ ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നതിന്റെ ഏറ്റവും ശക്തമായ കാരണങ്ങളിലൊന്ന് മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ആണ്. ഓരോ മുട്ടയിലും 6 മുതൽ 7 ഗ്രാം ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പേശികളെ ബലപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രതിരോധശേഷിയും ശക്തിയും വർദ്ധിപ്പിക്കാനും ഈ പ്രോട്ടീൻ അത്യാവശ്യമാണ്. മുട്ടയുടെ വെള്ള, മഞ്ഞക്കരു പേശികളുടെ വളർച്ചയ്ക്ക് കാരണമാകുന്നു.

ബി വിറ്റാമിനുകൾ

ആരോഗ്യകരമായ നാഡീവ്യവസ്ഥ, തലച്ചോറിന്റെ പ്രവർത്തനം എന്നിവയ്ക്കു ബി വിറ്റാമിനുകൾ, മോണോ, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ എന്നിവയുടെ കലവറയാണ് മുട്ട. ഓർമശക്തിയും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുട്ടയിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം കാര്യമായ പങ്കുവഹിക്കുന്നു. മുട്ടയിലെ പ്രോട്ടീൻ മികച്ച വൈജ്ഞാനിക പ്രവർത്തനത്തിനും നിങ്ങളെ സഹായിക്കുന്നു, ശ്രദ്ധയും ജാഗ്രതയും നിലനിർത്താൻ സഹായിക്കുന്നു.

മുട്ടയിലെ കൊഴുപ്പുകൾ, പ്രത്യേകിച്ച് മോണോ, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ഹാനികരമായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും ഗുണം ചെയ്യുന്ന എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് ഉയർത്തുകയും ചെയ്യുന്നു. ഇത് ഹൃദയാരോഗ്യത്തിനു ഗുണകരമാണ്.

ശരീരഭാരം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കു മുട്ട ശീലമാക്കാം. വിവിധ ആഹാരങ്ങൾക്കൊപ്പം മുട്ട ചേർക്കുകയുമാകാം. പച്ചക്കറികൾക്കൊപ്പവും മുട്ട മാത്രമായും ആഹാരങ്ങളിൽ ഉൾപ്പെടുത്താം. .

ദിവസവം രണ്ട് മുട്ടയുടെ വെള്ള കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവിനെ കാര്യമായി ബാധിക്കാതെ മതിയായ പ്രോട്ടീൻ ശരീരത്തിനു ലഭ്യമാക്കും.

eat one egg a day the advantages

കണ്ണിന്റെ ആരോഗ്യത്തിന് നിർണായകമായ ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ മുട്ടയിൽ ധാരാളമുണ്ട്. ഈ ആന്റിഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാനും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷന്റെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. അതിനാൽ മുട്ടയുടെ പതിവ് ഉപഭോഗം മികച്ച കാഴ്ചയ്ക്കും കണ്ണിന്റെ ആരോഗ്യത്തിനും അത്യുത്തമമാണ്.

WEB DESK
Next Story
Share it