Begin typing your search...

പ്രോൺസ് റൈസ് ഉണ്ടാക്കാം; ഞായറാഴ്ചകൾ അടിപൊളിയാക്കാം

പ്രോൺസ് റൈസ് ഉണ്ടാക്കാം; ഞായറാഴ്ചകൾ അടിപൊളിയാക്കാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഞായറാഴ്ച എന്താ പരിപാടി?. മിക്കവാറും വീടുകളിലൊക്കെ നല്ല ചിക്കൻ കറിയോ, ബീഫ് ഫ്രൈയോ, ബിരിയാണി ഒക്കെയാവും സ്‌പൈഷ്യൽ. ഉച്ചയ്ക്കുളള സ്‌പൈഷ്യൽ വിഭവം ഉണ്ടാക്കാൻ ചിലപ്പോൾ ഒരുപാട് സമയം വേണ്ടി വരും. ആകെ കിട്ടുന്ന ഒരു ഞായറാഴ്ചയല്ലേ? വേഗത്തിലും എളുപ്പത്തിലും ഒരു അടിപൊളി പ്രോൺസ് റൈസ് ഉണ്ടാക്കി കഴിച്ചിട്ട് ഒരു സിനിമയ്‌ക്കോ ബീച്ചിലൊക്കെ പോയി ചില്ലായി വന്നാലോ?. എന്നാൽ വേഗം വായോ... പ്രോൺസ് റൈസ് ഉണ്ടാക്കാം.

ആവശ്യമുളള സാധനങ്ങൾ

പ്രോൺസ് - 1 kg

ഇഞ്ചി വെളുത്തുളളി പച്ചമുളക് ചതച്ചത്- 2 ടീസ്പൂൺ

മുളകുപൊടി- 1 ടീസ്പൂൺ

മഞ്ഞൾപൊടി- കാൽ ടീസ്പൂൺ

ഗരംമസാല- 1 ടീസ്പൂൺ

വിനാഗിരി- കാൽ ടീസ്പൂൺ

ഉപ്പ്- ആവശ്യത്തിന്

വെളിച്ചെണ്ണ- ആവശ്യത്തിന്

കറിവേപ്പില- ആവശ്യത്തിന്

സവാള- 1 എണ്ണം

തക്കാളി- 1 എണ്ണം

ജീരകശാല അരി- 2 കപ്പ്

വെളളം- രണ്ടേകാൽ കപ്പ് ( തിളപ്പിച്ചത്)

തയാറാക്കുന്ന വിധം

പ്രോൺസിലേക്ക് ഇഞ്ചി വെളുത്തുളളി പച്ചമുളക് ചതച്ചത്, മുളകുപൊടി, മഞ്ഞൾപൊടി, ഗരംമസാല, വെളിച്ചെണ്ണ, കറിവേപ്പില, വിനാഗിരി, എന്നിവ ചേർത്ത് യോജിപ്പിക്കുക. ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് മസാല ചേർത്ത പ്രോൺസ് ഇട്ട് വറുക്കുക. പകുതി വെന്ത ശേഷം ഒരു സവാള അരിഞ്ഞത് ചേർക്കുക. നന്നായി വഴറ്റിയെടുക്കുക. ശേഷം ഒരു തക്കാളി അരിഞ്ഞത് ചേർക്കുക. ശേഷം 2 കപ്പ് ജീരകശാല അരി കഴുകി ഊറ്റിയെടുത്തത് ചേർത്ത് രണ്ടേകാൽ കപ്പ് വെള്ളം ചേർത്ത് ഇളക്കിയെടുക്കുക. വെള്ളം വറ്റി വരുമ്പോൾ ചെറിയ തീയിൽ അടച്ച് വെച്ച് പത്ത് മിനിറ്റ് വേവിക്കുക. ശേഷം തീ ഓഫ് ചെയ്ത് അടപ്പിന് മുകളിൽ നല്ല വെയ്റ്റുളള എന്തെങ്കിലും വെച്ച് 30 മിനിറ്റ് വെയ്ക്കുക. ശേഷം തുറക്കുക. പ്ലേറ്റിലാക്കുക, കഴിക്കുക. പപ്പടം, അച്ചാർ, സാലഡ് എന്നിവയുണ്ടെങ്കിൽ റൈസിനൊപ്പം കഴിക്കാം.

WEB DESK
Next Story
Share it