Begin typing your search...

മുടി ഇനി ഒരു മാസം വരെ നരയ്ക്കില്ല; സവാളയുടെ തൊലിയുണ്ടെങ്കിൽ ഡൈ തയാറാക്കാം

മുടി ഇനി ഒരു മാസം വരെ നരയ്ക്കില്ല; സവാളയുടെ തൊലിയുണ്ടെങ്കിൽ ഡൈ തയാറാക്കാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു നാച്വറൽ ഡൈയെക്കുറിച്ച് അറിയാം. ഈ ഡൈക്ക് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും തയാറാക്കേണ്ട വിധവും നോക്കാം.

ആവശ്യമായ സാധനങ്ങൾ

കടുക് - 4 ടേബിൾസ്പൂൺ

സവാളയുടെ തൊലി - 5 എണ്ണത്തിന്റേത്

വെളിച്ചെണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു ഇരുമ്പ് പാത്രത്തിൽ കടുക് ചൂടാക്കണം. നല്ല കറുപ്പ് നിറമാകുന്നതുവരെ ചൂടാക്കിയെടുക്കുക. ഇത് തണുക്കാനായി മാറ്റി വയ്ക്കണം. ശേഷം സവാളയുടെ തൊലിയും ഇരുമ്പ് പാത്രത്തിൽ ചൂടാക്കി കരിച്ചെടുക്കുക. ഇതും തണുക്കാനായി മാറ്റി വയ്ക്കണം. തണുക്കുമ്പോൾ മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. പ്രത്യേകം വേണം പൊടിച്ചെടുക്കാൻ. ശേഷം സവാളത്തൊലി പൊടിച്ചത് നന്നായി അരിച്ചെടുക്കണം. ഇതിലേക്ക് കടുക് പൊടിച്ചതും വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക.

ഉപയോഗിക്കേണ്ട വിധം

നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് വേണം ഡൈ പുരട്ടിക്കൊടുക്കാൻ. ശേഷം ഒന്നോ രണ്ടോ മണിക്കൂർ വയ്ക്കുക. ഉണങ്ങുമ്പോൾ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ഒരു മാസം വരെ കറുത്ത നിറം മുടിയിലുണ്ടാകും.

WEB DESK
Next Story
Share it