Begin typing your search...

രുചിയൂറും ബട്ടർ ഗാർലിക് ചിക്കൻ ഉണ്ടാക്കാം, അടിപൊളിയാക്കാം

രുചിയൂറും ബട്ടർ ഗാർലിക് ചിക്കൻ ഉണ്ടാക്കാം, അടിപൊളിയാക്കാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചിക്കൻ കൊണ്ട് നല്ല ഒരു അടിപൊളി വിഭവം ഉണ്ടാക്കിയാലോ? നല്ല കിടിലൻ ടേസ്റ്റിൽ ഹോട്ടലിൽ നിന്ന് കിട്ടുന്നതുപോലെ തന്നെ ബട്ടർ ഗാർലിക് ചിക്കൻ തയ്യാറാക്കി നോക്കാം. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. സൂപ്പർ ടേസ്റ്റിൽ എങ്ങനെ ബട്ടർ ഗാർലിക് ചിക്കൻ ഉണ്ടാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകൾ

എല്ലില്ലാത്ത ചിക്കൻ ബ്രെസ്റ്റ് - അരക്കിലോ

ഉപ്പ് - 3/4 ടീസ്പൂൺ

പൊടിച്ച കുരുമുളക് - 1/2 ടീസ്പൂൺ

മൈദ- 2.5 ടീസ്പൂൺ

എണ്ണ - 2 ടീസ്പൂൺ

വെണ്ണ - 3-4 ടീസ്പൂൺ

വെളുത്തുള്ളി, ചെറുതായി അരിഞ്ഞത് - 6-8

ഗ്രാമ്പൂ മൈദ- 1/2 ടീസ്പൂൺ

ഒറിഗാനോ - 1 ടീസ്പൂൺ

ചിക്കൻ സ്റ്റോക്ക് - 1 കപ്പ് (ചിക്കൻ വേവിച്ച് മാറ്റി വെച്ച വെള്ളം)

നാരങ്ങ നീര് - 1 ടീസ്പൂൺ

മല്ലിയില- അരിഞ്ഞത്

തയ്യാറാക്കുന്ന വിധം

ബട്ടർ ഗാർലിക് ചിക്കൻ തയ്യാറാക്കുന്നതിന് ആദ്യം ചിക്കൻ രണ്ട് ഇഞ്ച് നീളത്തിൽ മുറിച്ചെടുക്കുക. ഇതിലേക്ക് ഉപ്പ്, കുരുമുളക് എന്നിവ ഉപയോഗിച്ച് മാരിനേറ്റ് ചെയ്ത് പത്ത് മിനിറ്റോളം മാറ്റി വെക്കുക.ശേഷം ഇതിലേക്ക് ആവശ്യത്തിന് മൈദയും ചേർത്ത് മാറ്റി വെക്കണം. ഒരു പാൻ എടുത്ത് രണ്ട് ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചിക്കൻ കഷ്ണങ്ങൾ വറുത്തെടുക്കണം. പിന്നീട് അത് മാറ്റി വെച്ച് മറ്റൊരു പാനിൽ അൽപം ബട്ടർ ചൂടാക്കണം.

ബട്ടർ നല്ലതുപോലെ ഉരുകി കഴിഞ്ഞ് അതിലേക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർക്കണം. കൂടാതെ ഇതൊന്ന് നല്ലതുപോലെ മൊരിഞ്ഞ് വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മൈദയും ചേർത്ത് വഴറ്റിയെടുക്കണം. പിന്നീട് ഇതിലേക്ക് ചിക്കൻ സ്റ്റോക്ക് ഒഴിച്ച് കൊടുക്കണം. ഇതിനുശേഷം ഒറിഗാനോ, കുരുമുളക് പൊടി, നാരങ്ങ നീര്. അൽപം ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കുക.

ഒരു മിനിറ്റോളം ഈ മിശ്രിതം തിളപ്പിച്ച ശേഷം നമ്മൾ തയ്യാറാക്കി വെച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ ഇതിലേക്ക് ചേർക്കണം. രണ്ട് മൂന്ന് മിനിറ്റ് ഇത് നല്ലതുപോലെ ഇളക്കണം. ഇതിന്റെ വെള്ളം മുഴുവൻ വറ്റിപ്പോവുന്നത് വരെ ഇളക്കേണ്ടതാണ്. അതിന് ശേഷം ചിക്കനിലേക്ക് അൽപം കുരുമുളക് പൊടിയും അതിന് മുകളിൽ മല്ലിയിലയും വിതറുക. ശേഷം ചൂടാറി ഉപയോഗിക്കാവുന്നതാണ്.

WEB DESK
Next Story
Share it