Begin typing your search...

പത്ത് മിനിറ്റിൽ സിമ്പിൾ പാൽ കേക്ക് ഉണ്ടാക്കിയാലോ?

പത്ത് മിനിറ്റിൽ സിമ്പിൾ പാൽ കേക്ക് ഉണ്ടാക്കിയാലോ?
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നമ്മുടെ വീടുകളിൽ എപ്പോഴും ഉള്ള ചേരുവകൾ കൊണ്ടുണ്ടാക്കാവുന്ന ഒരു സിമ്പിൾ അടിപൊളി റെസിപ്പിയാണ് പാൽ കേക്ക്. വീട്ടിൽ പാൽപ്പൊടിയും മൈദയും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ പാൽകേക്ക് തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

* പാൽപ്പൊടി - 1 കപ്പ്

* മൈദ - 1 1/2 കപ്പ്

* ബേക്കിംഗ് പൗഡർ - 1/2 ടീസ്പൂൺ

* ഏലക്ക പൊടി - 1/4 ടീസ്പൂൺ

* ഉപ്പ് - 1 നുള്ള്

* നെയ്യ് - 2 ടേബിൾസ്പൂൺ

* ചൂട് പാൽ - 1/2 കപ്പ്

* എണ്ണ - വറുക്കാൻ ആവശ്യത്തിന് പഞ്ചസാര പാനി തയ്യാറാക്കാൻ

* പഞ്ചസാര - 1 1/2 കപ്പ്

* വെള്ളം - 1 1/2 കപ്പ്

* ഏലം - 2

* കുങ്കുമപ്പൂവ് - 1 നുള്ള്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ പാൽപ്പൊടി, മൈദ, ബേക്കിംഗ് പൗഡർ, ഏലയ്ക്കാപ്പൊടി, ഉപ്പ്, നെയ്യ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

ശേഷം ചെറുചൂടുള്ള പാൽ ഒഴിച്ച് ഇത് മെല്ലെ കുഴച്ച് മാറ്റി വെക്കണം

വളരെ നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ചപ്പാത്തി പരുവത്തിൽ വേണം ഇത് മാറ്റി വെക്കുവാൻ. ഇത് കുഴച്ച് കട്ടിയിൽ ഉരുട്ടിയെടുക്കുക

ശേഷം കത്തി ഉപയോഗിച്ച് ചതുരാകൃതിയിലുള്ള ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.

പിന്നീട് ഒരു ഫ്രയിംഗ് പാൻ അടുപ്പിൽ വെച്ച് അതിൽ വറുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ നമ്മൾ മുറിച്ച് വെച്ച കഷ്ണങ്ങൾ ഇട്ട് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്ത് എണ്ണ വാർന്ന് പോവുന്നതിന് ശ്രദ്ധിക്കണം

പിന്നീട് ഒരു പാത്രത്തിൽ 1 1/2 കപ്പ് വെള്ളവും 1 1/2 കപ്പ് പഞ്ചസാരയും ചേർത്ത് 2 ഏലക്ക പൊടിച്ച് കുങ്കുമപ്പൂ ചേർത്ത് പഞ്ചസാര പാനി തയ്യാറാക്കുക

അതിനുശേഷം, പഞ്ചസാര പാനിയിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന കേക്ക് ഇട്ടു കൊടുക്കുക. മൂന്ന് മണിക്കൂർ കഴിഞ്ഞ് കഴിക്കാവുന്നതാണ്.

WEB DESK
Next Story
Share it