Begin typing your search...

രാവിലെ എണീറ്റാൽ ഉടൻ വെള്ളം കുടിക്കണം; എങ്ങനെ കുടിക്കണം എന്ന് അറിയാം

രാവിലെ എണീറ്റാൽ ഉടൻ വെള്ളം കുടിക്കണം; എങ്ങനെ കുടിക്കണം എന്ന് അറിയാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാവിലെ ഉറക്കമെഴുന്നേറ്റയുടൻ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങണമെന്ന് വിദഗ്ധർ പറയാറുണ്ട്. ഇത് നാം ഒരുപാട് തവണ കേട്ടിട്ടും ഉണ്ട്. എന്നാൽ തണുത്ത വെള്ളമാണോ ചൂട് വെള്ളമാണോ എന്ന് ഒക്കെ വലിയ സംശയം ആണ് നമുക്ക്.

എന്നാൽ ഇനി നമുക്ക് അത് അറിയാൻ കാത്തിരിക്കേണ്ട. ഇങ്ങനെ ആണ് വെള്ളം കുടിക്കേണ്ടത്. രാവിലെ എഴുന്നേറ്റയുടൻ കുടിക്കുന്ന വെള്ളം ചൂടുള്ളതും ആകരുത്, തണുത്തതും ആകരുത്. പകരം ഇളംചൂടുവെള്ളമാണ് രാവിലെ കുടിക്കേണ്ടത്. എങ്കില്‍ മാത്രമേ കുടിക്കുന്ന വെള്ളത്തിന് ഫലമുണ്ടാകൂ. ഇതെക്കുറിച്ച് കൂടുതല്‍ വ്യക്തമായി പറയാം.

രാത്രി മുഴുവൻ ഭക്ഷണപാനീയമൊന്നും കഴിക്കാതെ ആണ് നാം കഴിയുന്നത്. ഇതിന് ശേഷം ആദ്യം കഴിക്കുന്നത് ഈ വെള്ളമാണ്. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നതിനും മലവിസര്‍ജ്ജനം സുഗമമാക്കുന്നതിനും വയര്‍ ക്ലീനാക്കുന്നതിനുമെല്ലാം രാവിലെ വെള്ളം കുടിക്കുന്നത് സഹായിക്കും.

ഇക്കാര്യങ്ങളെല്ലാം കുറെക്കൂടി ഫലപ്രദമായി നടക്കട്ടെ എന്നുകരുതി ചൂടുള്ള വെള്ളം തന്നെ രാവിലെ കഴിച്ചാല്‍ വായിലെയും തൊണ്ടയിലെയും ആമാശയത്തിലെയും കുടലിലെയുമെല്ലാം കോശകലകളെ അത് പൊള്ളിക്കുകയും ക്രമേണ ഈ ശീലം ആകെ ദഹനവ്യവസ്ഥയിലെ അവയവങ്ങളെ ബാധിക്കുകയും ചെയ്യും.

തണുത്ത വെള്ളമാണ് കുടിക്കുന്നതെങ്കില്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ദഹനം എളുപ്പത്തിലാവുകയല്ല, മറിച്ച് പ്രയാസകരമാവുകയാണ് ചെയ്യുക. ഇളംചൂടുവെള്ളമാണ് ഏറ്റവും ഉചിതം. അത് തിളപ്പിച്ച് ആറ്റിയെടുത്ത് പാകത്തിന് ചൂടാക്കിയത്. തിളപ്പിക്കണം എന്ന് പറയുന്നത്, വെള്ളം അണുവിമുക്തമാക്കുന്നതിനാണ്. വൃത്തിയുള്ള ചില്ല് ഗ്ലാസിലോ സ്റ്റീല്‍ ഗ്ലാസിലോ വേണം വെള്ളം കുടിക്കാൻ. പ്ലാസ്റ്റിക് പാത്രങ്ങളില്‍ വെള്ളം കുടിക്കുന്നത് നല്ലതല്ല. പ്രത്യേകിച്ച് ചൂടുള്ളത്. ചൂടുള്ള എന്തും പ്ലാസ്റ്റിക്കുമായി പ്രവര്‍ത്തിച്ച് രാസപദാര്‍ത്ഥങ്ങളെ പുറത്തുവിടും.

ഇനി, ശരീരം നന്നാകട്ടെ എന്നോര്‍ത്ത് രാവിലെ എഴുന്നേറ്റയുടൻ അധികം വെള്ളവും കുടിക്കേണ്ട. ഒരു വലിയ ഗ്ലാസ് വെള്ളം അല്‍പാല്‍പമായി മനസറിഞ്ഞ് കുടിച്ചാല്‍ മാത്രം മതി. ഇതിലേക്ക് അല്‍പം ചെറുനാരങ്ങാനീരും തേനും ചേര്‍ക്കുന്നതും നല്ലതാണ്. ഒന്നും അധികമാകാതെ നോക്കുക. പഞ്ചസാര ചേര്‍ക്കേണ്ടതില്ല.

WEB DESK
Next Story
Share it