ഉണക്കമീൻ ഇങ്ങനെ കറിവച്ചാൽ ആരും കഴിക്കും
ഉണക്കമീൻ കറി ഇഷ്ടമില്ലാത്തവരായി ആരുമില്ല. മലയാളികളുടെ പ്രിയപ്പെട്ട കറികളിലൊന്നാണിത്. കേരളത്തിൽ വിവിധ സ്ഥലങ്ങളിലെ ആളുകൾക്കു പരിചിതമാണ് ഈ കറിക്കൂട്ട്. അതിന്റെ മണം മാത്രം മതി നിങ്ങളുടെ രുചിമുകുളങ്ങളെ ത്രസിപ്പിക്കാൻ. വയറുനിറയെ ചോറു കഴിക്കാൻ.
ചേരുവകൾ എന്തെല്ലാം
ഉണക്കമീൻ- 250 ഗ്രാം
ഉള്ളി- 75 ഗ്രാം
പച്ചമുളക്- രണ്ട്
ഇഞ്ചി, വെളുത്തുള്ളി അരച്ചത്- 30 ഗ്രാം
മല്ലിപ്പൊടി- 30 ഗ്രാം
മുളകു പൊടി- 30 ഗ്രാം
മഞ്ഞൾപ്പൊടി- 10 ഗ്രാം
കറിവേപ്പില- ആവശ്യത്തിന്
കടുക് 10 ഗ്രാം
ഉലുവ 10 ഗ്രാം
വെളിച്ചെണ്ണ 50 മില്ലി
തയാറാക്കാം
ഉണക്കമീൻ വൃത്തിയാക്കി തണുത്ത വെള്ളത്തിലിട്ടു വയ്ക്കുക. വലിയ തവയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ, കറിവേപ്പില, പച്ചമുളക് കീറിയത്, ഉള്ളി അരിഞ്ഞത് എന്നിവ ചേർത്ത് തവിട്ടു നിറമാകും വരെ അടുപ്പിൽ വച്ച് വഴറ്റുക. ഇഞ്ചിവെളുത്തുള്ളി ചേർത്തരച്ചത് ഇതിൽ ചേർക്കുക, ഒപ്പം മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും. വൃത്തിയാക്കിയ ഉണക്കമീനും പുളിയും ചേർത്ത് നന്നായി വേവിക്കുക. ഇപ്പോൾ ഉണക്കമീൻ കറി തയാർ. ചൂടോടെ ചോറിന്റെ കൂടെ വിളമ്പണം.