Begin typing your search...

എവറസ്റ്റ് പോലും മുങ്ങുന്ന സമുദ്രഗർത്തത്തിൽ ജീവിക്കുന്ന അദ്ഭുതമത്സ്യം ഏതാണെന്നറിയാമോ...

എവറസ്റ്റ് പോലും മുങ്ങുന്ന സമുദ്രഗർത്തത്തിൽ ജീവിക്കുന്ന അദ്ഭുതമത്സ്യം ഏതാണെന്നറിയാമോ...
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പസഫിക് സമുദ്രത്തിൽ ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന ജപ്പാനു ചുറ്റുമുള്ള വൻ ഗർത്തങ്ങളിൽ ശസ്ത്രജ്ഞർ നടത്തിയ പരീക്ഷണങ്ങളിൽ കണ്ടെത്തിയ ഒരു മത്സ്യം ഗവേഷകരെ അദ്ഭുതപ്പെടുത്തി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന് 8,849 മീറ്റർ ആണ് ഉയരം. ആ കൊടുമുടിയെപ്പോലും മുക്കാൻ താഴ്ചയുള്ള ആഴങ്ങളിൽ ജീവിക്കുന്ന മത്സ്യത്തെ കണ്ടെത്തിയത് വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാലയിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ്.

പസഫിക് സമുദ്രത്തിലെ 7,300 മുതൽ 9,300 വരെ ആഴമുള്ള ഇസു-ഓഗസാവര, റ്യൂക്കു എന്നീ ഗർത്തങ്ങളിലാണ് ഓസ്ട്രേലിയയിൽനിന്നുള്ള സംഘം ഗവേഷണങ്ങൾ നടത്തിയത്. വിവിധോദ്യേശ പരീക്ഷണങ്ങൾ പത്തു വർഷത്തോളം നീണ്ടുനിന്നു. ഇതിനിടയിലാണ് മത്സ്യവർഗത്തിന്റെ കണ്ടെത്തൽ. 'സ്നെയിൽഫിഷ്' എന്ന വിഭാഗത്തിൽപ്പെടുന്ന മത്സ്യമാണിതെന്ന് ഗവേഷകർ പറഞ്ഞു. സ്യൂഡോലിപാരിസ് എന്ന ജനുസിൽ ഉൾപ്പെടുന്ന മത്സ്യമാണിത്. കടലൊച്ചുകൾ എന്നും ഇവ സാധാരണയായി അറിയപ്പെടുന്നു.

ഇസു-ഒഗസവാര, റ്യൂക്യു എന്നീ ഗർത്തങ്ങളിൽ പര്യവേഷണത്തിനെത്തിയ ഡിഎസ്എസ്വി പ്രഷർ ഡ്രോപ്പ് കപ്പലിൽ സ്ഥാപിച്ച കാമറയിലാണ് അദ്ഭുതമത്സ്യങ്ങളുടെ ചിത്രങ്ങൾ പതിഞ്ഞത്. ഇത്രയും ആഴത്തിൽ ഒരു ജീവനെ കണ്ടെത്തുന്നത് ലോകത്തിൽ ആദ്യമാണെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. ആഴങ്ങളിൽ ഇവ എങ്ങനെ ജീവിക്കുന്നു എന്നത് അദ്ഭുതമാണ്. ആഴങ്ങളിൽ ജീവിക്കുന്ന മത്സ്യവുമായി ബന്ധപ്പെട്ട പഠനത്തിന് പതിനഞ്ചു വർഷത്തോളമെടുത്തെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. കടൽപ്പായലും ചെറിയ ജീവികളെയും ഭക്ഷണമാക്കുന്ന സ്നെയിൽഫിഷ് വർഗത്തെ ആർട്ടിക് മുതൽ അന്റാർട്ടിക് വരെയുള്ള സമുദ്രങ്ങളിലാണു സാധാരണയായി കാണാറുള്ളത്.

Aishwarya
Next Story
Share it