അസാധാരണ മറവിയുണ്ടോ..?; ശ്രദ്ധിക്കണം ഈ കാര്യങ്ങൾ
മസ്തിഷ്ക്കത്തിന്റെ സവിശേഷധർമങ്ങൾ നഷ്ടപ്പെടുന്നതു വഴി ഗുരുതരമായ മറവിയുണ്ടാകുന്ന അവസ്ഥയാണ് മേധാക്ഷയം അഥവാ ഡിമെൻഷ്യ എന്നു വൈദ്യശാസ്ത്രം പറയുന്നത്. വാർധക്യത്തിന്റെ ഭാഗമായി ഉണ്ടാകാവുന്ന സ്വാഭാവിക ഓർമക്കുറവിൽനിന്നു ഡിമെൻഷ്യ വ്യത്യസ്തമാണ്. തലച്ചോറിന് ഏൽക്കുന്ന ആഘാതത്താലും മറ്റും പെട്ടെന്ന് ഈ അവസ്ഥ സംഭവിച്ചേക്കാം. മറ്റ് ചിലപ്പോൾ ദീർഘകാല ശാരീരിക അസുഖങ്ങൾ, തകരാറുകൾ എന്നിവ നിമിത്തവും ഡിമെൻഷ്യയിലെത്തിച്ചേരാം. പ്രായമുള്ളവരിലാണ് അധികമായി ഡിമെൻഷ്യ കണ്ടുവരുന്നത്.
ചില കാരണങ്ങൾ-
ആദ്യകാല ജീവിതത്തിലെ താഴ്ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ആൽസ് ഹൈമേഴ്സ് വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളിലൊന്നാണ്. അമിതവണ്ണം കാരണമാകാം. പ്രത്യേകിച്ച് മധ്യവയസിലുള്ള പൊണ്ണത്തടി ഡിമെൻഷ്യ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷാദം -വിഷാദരോഗം നിയന്ത്രിക്കുന്നതും ചികിത്സിക്കുന്നതും പ്രധാനമാണ്. കാരണം അത് ആൽസ്ഹൈമേഴ്സ് വരാനും അതിന്റെ തീവ്രത കൂടാനും കാരണമാകുന്നു.
ശ്രവണ വൈകല്യം - കേൾവിക്കുറവുള്ള ആളുകൾക്ക് ഡിമെൻഷ്യസാധ്യത ഗണ്യമായി വർധിക്കുന്നു. ശ്രവണസഹായികൾ ഉപയോഗിക്കുന്നത് അപകടസാധ്യത കുറയ്ക്കുന്നതായി കാണുന്നു.
ചെറുപ്പക്കാരിലും സാധരണയായി പ്രായമേറിയവരിലാണ് മറവിരോഗം കാണുന്നതെങ്കിലും ഇപ്പോൾ ചെറുപ്പക്കാരിലും കൂടുതലായി മറവിരോഗം പറയപ്പെടുന്നു. അമിതമായ ജോലിഭാരം, അമിതമായ മാനസിക സമ്മർദം എന്നിവയാണ് ഇത്തരക്കാരിൽ പലരുടെയും ഓർമക്കുറവിനു കാരണം. വളരെ അപൂർവമായി പാരമ്പര്യമായ ആൽസ് ഹൈമേഴ്സ് ചെറുപ്പക്കാരിൽ കാണപ്പെടാറുണ്ട്.
65 നു മേൽ പ്രായമുള്ളവരിൽ ചെറിയ മറവികൾ സ്വാഭാവികമാണ്. പലർക്കും കുറച്ചു നേരം ആലോചിച്ചാലോ അല്ലെങ്കിൽ ചെറിയ സൂചനകൾ കൊടുത്താലോ ഒക്കെ മറന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ സാധിക്കും. എന്നാൽ ആൽസ് ഹൈമേഴ്സ് തുടക്കമാണേൽ എത്ര ശ്രമിച്ചാലും അത് ഓർത്തെടുക്കാൻ പറ്റിയെന്നു വരില്ല. വയോധികർ സാധനങ്ങൾ എവിടെ വച്ചെന്ന് മറന്നു പോകുന്നത് സ്വാഭാവികം. എന്നാൽ, ആൽസ് ഹൈമേഴ്സ് ബാധിതർ ഇത്തരത്തിൽ മറന്നു പോകുന്നു എന്നു മാത്രമല്ല അത് വയ്ക്കുന്നത് നമ്മൾ സാധാരണയായി അത്തരം സാധനങ്ങൾ വയ്ക്കാത്ത സ്ഥലങ്ങളിലായിരിക്കും. പ്രായമുള്ളവർ അവർ മുമ്പ് നടത്തിയ സംഭാഷണങ്ങളിൽ ചില ഭാഗങ്ങൾ മറന്നുപോകാം. അതേസമയം, ആൽസ് ഹൈമേഴ്സ് രോഗി അങ്ങനെയൊരു സംഭാഷണം നടന്നതുപോലും മറക്കും