ചർമ സംരക്ഷണത്തിന് നോ ടെൻഷൻ; ഇതൊന്ന് നോക്കൂ

ചർമ സംരക്ഷണത്തെക്കുറിച്ച് ടെൻഷനടിക്കുന്നവരാണോ നിങ്ങൾ. എന്നാൽ ഇനി ടെൻഷൻ വേണ്ട. ആയിരങ്ങളോ, പതിനായിരങ്ങളോ ബ്യൂട്ടി പാർലറിൽ ചെലവാക്കുകയും വേണ്ട. വീട്ടിലിരുന്നുതന്നെ നമുക്ക് ചർമം സംരക്ഷിക്കാം. വെള്ളരിക്കാ ഫേസ് ചർമ സംരക്ഷിക്കാൻ ഉത്തമമാണ്.
വെള്ളരിക്കാ ഫേസ് പാക്ക്
ജലാംശം അടങ്ങിയ പച്ചക്കറികൾ ചർമത്തിനും ആരോഗ്യത്തിനും പ്രധാനമാണ്. ചർമ സംരക്ഷണത്തിന് ഭൂരിഭാഗം ആളുകളും പച്ചക്കറികളിൽ വെള്ളരിക്ക ഉപയോഗിക്കാറുണ്ട്. ധാരളം മിനറൽസിൻറെയും വിറ്റാമിനുകളുടെയും കലവറയായ വെള്ളരിക്ക ചേർത്തുള്ള ചില ഫേസ് പാക്കുകൾ തയാറാക്കാം.
ചർമത്തിലെ അഴുക്കുകളെ നീക്കി തിളക്കം നൽകാൻ വെള്ളരിക്കാ നീര് പുരട്ടാവുന്നതാണ്. അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. വരൾച്ചയ്ക്ക് മാറ്റാൻ വെള്ളരിക്കാ നീരും അൽപ്പം തൈരും ചേർത്ത് പുരട്ടി ഉണങ്ങിയതിന് ശേഷം കഴുകികളയുക. ഒരു ടീസ്പൂൺ വീതം ക്യാരറ്റ് ജ്യൂസും വെള്ളരിക്ക ജ്യൂസും ഒരുമിച്ച് മുഖത്ത് പുരട്ടുന്നത് വരണ്ട ചർമം അകറ്റാൻ നല്ലതാണ്.
മുഖത്തെ കരുവാളിപ്പു മാറ്റാൻ പാലും വെള്ളരിക്കാനീരും ചേർത്തു പുരട്ടുക. എണ്ണമയമുള്ള ചർമത്തിന് വെള്ളരിക്ക നീരും ചന്ദനം പൊടിച്ചതും പയറുപൊടിയും രണ്ടു നാരങ്ങാനീരും ചേർത്ത് പുരട്ടുക.