Begin typing your search...

സഞ്ചാരികളെ വരൂ...; പുള്ളിപ്പുലികളെ കാണാം

സഞ്ചാരികളെ വരൂ...; പുള്ളിപ്പുലികളെ കാണാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പുള്ളിപ്പുലികളുടെ വിഹാരകേന്ദ്രമായ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ "പുള്ളിപ്പുലി സഫാരി' ആരംഭിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിൽ. സിം​ഹം-​ക​ടു​വ സ​ഫാ​രി മാ​തൃ​ക​യി​ൽ പു​ള്ളി​പ്പു​ലി സ​ഫാ​രി ആരംഭിക്കുന്ന കാര്യം കർണാടക വനം പരിസ്ഥിതി മന്ത്രി ഈ​ശ്വ​ർ ഖ​ണ്ഡ്രെയാണ് അറിയിച്ചത്. വന്യമൃ​ഗ​ങ്ങ​ൾ പ​രി​ശീ​ലി​പ്പി​ക്ക​പ്പെ​ടു​ന്നതിന്‍റെയും അവയുമായുള്ള ബ​ന്ധ​ത്തെ​യും ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് ബയോളജിക്കൽ പാർക്ക് അധികൃതർ പറഞ്ഞു.

പ്രകൃതിസ്നേഹികൾ ഏറെക്കാലമായി കാത്തിരുന്ന സ്വപ്ന പദ്ധതിയാണിത്. 45 ദിവസത്തിനുള്ളിൽ പുള്ളിപ്പുലി സഫാരി യാഥാർഥ്യമാക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. അതേസമയം മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ന​ട​പ്പി​ലാ​ക്കിയാൽ പദ്ധതി മേയ് കഴിഞ്ഞതിനുശേഷമായിരിക്കാം ആരംഭിക്കുക. ഇരുപതു ഹെ​ക്ട​ർ ഭൂ​മി​യാ​ണ് സ​ഫാ​രി​ക്കാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. മൃ​ഗ​ങ്ങ​ൾ​ക്കു ര​ക്ഷ​പ്പെ​ടാ​ൻ പഴുതുനൽകാതെ ഉ​യ​ര​മു​ള്ള മ​ര​ങ്ങ​ൾ വേ​ലി​യി​ൽനി​ന്ന് അ​ക​റ്റി​യാ​ണ് ഉ​യ​ർ​ന്ന മെ​ഷ് സ്ഥാ​പി​ച്ച​ത്. ഇരുപതു പു​ള്ളി​പ്പു​ലി​ക​ളെ പാ​ർ​പ്പി​ക്കാ​ൻ സ്ഥ​ല​മു​ണ്ട്, എ​ന്നാ​ൽ പന്ത്രണ്ട് പു​ള്ളി​പ്പു​ലി​ക​ളാ​ണ് ഉ​ള്ള​ത്.മൃഗങ്ങൾ വ​ഴ​ക്കി​ല്ലാ​ത്ത വി​ധം പരസ്പരം ഇ​ണ​ങ്ങിക്കഴിയാൻ ശീ​ലി​പ്പി​ക്കു​ക​യാ​ണി​പ്പോ​ൾ.

പ്ര​ദ​ർ​ശ​ന​ത്തി​ൽ സൂ​ക്ഷി​ക്കു​ന്ന എ​ല്ലാ പു​ള്ളി​പ്പു​ലി​ക​ളും ഒ​രു വ​യ​സ് പ്രാ​യ​മു​ള്ള​വ​യും മൃ​ഗ​ശാ​ല​യുടെ പ​രി​ച​ര​ണ​ത്തി​ൽ വ​ള​ർ​ത്തു​ന്ന​വ​യു​മാ​ണ്. ബന്നാർഘട്ടിയിൽ 70 പു​ള്ളി​പ്പു​ലി​ക​ളും 19 ക​ടു​വ​ക​ളും 19 സിം​ഹ​ങ്ങ​ളുമാണുള്ളത്.

WEB DESK
Next Story
Share it