തേങ്ങാപ്പാല്‍ രോഗങ്ങൾക്കുമുള്ള പ്രതിവിധി
മലയാളികളുടെ ഭക്ഷണ പാചകത്തില്‍ വളരെ വലിയ സ്ഥാനമുള്ള ഒന്നാണ് തേങ്ങാപ്പാൽ. ഭക്ഷണത്തിന് രുചികൂട്ടാന്‍ വേറെയൊന്നും വേണ്ട. കറികള്‍ക്കും മറ്റ് ഭക്ഷണ സാധനങ്ങള്‍ക്കുമൊപ്പം ചേരുവയായി മാത്രമല്ല, വെറുതേ കുടിക്കാനും നല്ലതാണ് തേങ്ങാപ്പാല്‍. രുചി മാത്രമല്ല എല്ലാവിധ രോഗങ്ങൾക്കുമുള്ള പ്രതിവിധിയാണ് തേങ്ങാപ്പാൽ. കൊളസ്ട്രോൾ മുതൽ ഹൃദ്രോഗം പോലും അകറ്റാനുള്ള കഴിവ് തേങ്ങാപ്പാലിനുണ്ട്.
ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ദിവസവും ഒരു ഗ്ലാസ് തേങ്ങാപ്പാൽ കുടിക്കുന്നത് ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ ഏറ്റവും നല്ലതാണ് തേങ്ങാപ്പാൽ. പ്രതിരോധശേഷി വർധിപ്പിക്കാനുള്ള പോഷകഗുണങ്ങൾ തേങ്ങാപ്പാലിൽ അടങ്ങിയിട്ടുണ്ട്.
ചൂടുള്ള സമയത്ത് ശരീരത്തിലെ നിര്‍ജലീകരണം തടയാനും തണുപ്പ് തോന്നാനും ഒരു ഗ്ലാസ് തേങ്ങാപ്പാല്‍ കുടിച്ചാല്‍ മതി. ലാക്ടോസ് ദഹിക്കാനും ആഗിരണം ചെയ്യാനും പ്രശ്‌നങ്ങളുള്ളവര്‍ക്ക് നല്ലൊരു പാനീയമാണ് തേങ്ങാപ്പാല്‍. മുലപ്പാലിലടങ്ങിയ ലൗറിക് ആസിഡിന്റെ സാന്നിദ്ധ്യവുമുണ്ട് തേങ്ങാപ്പാലില്‍ ഉണ്ട്.
വിറ്റാമിൻ സി, കാത്സ്യം, ഫോസ്ഫറസും എന്നിവ തേങ്ങാപ്പാലിൽ ധാരാളം അടങ്ങിയിരിക്കുന്നു. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം കിട്ടാൻ തേങ്ങാപ്പാലിൽ അൽപം ഉലുവ ചേർത്ത് കഴിക്കുന്നത് സഹായിക്കും. പ്രമേഹരോഗികൾ ദിവസവും തേങ്ങാപ്പാലിൽ ഉലുവയോ എള്ളോ ചേർത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
തേങ്ങാപ്പാലിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളർച്ച തടയാൻ നല്ലൊരു മരുന്നാണെന്ന് പറയാം. പശുവിന്‍ പാലിനേക്കാള്‍ നല്ലതാണ് തേങ്ങാപ്പാല്‍. തേങ്ങാപ്പാലില്‍ വൈറ്റമിന്‍ സി, ലോറിക് ആസിഡ് എന്നിവ ധാരാളമുണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
തേങ്ങാപ്പാലിന്റെ ഇലക്ട്രോലൈറ്റ് ഗുണങ്ങള്‍ പേശികളുടെ വേദന, അമിതമായ ചൂടേല്‍ക്കുന്നതുകൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ തടയും. പാലിലെ ലാക്ടോസ് ദഹനത്തിന് തകരാറുള്ളവര്‍ക്ക് ശീലമാക്കാവുന്ന പാനീയമാണ് തേങ്ങാപ്പാല്‍. ഇത് എളുപ്പത്തില്‍ ദഹിക്കും എന്നതു തന്നെ കാരണം.
തേങ്ങാപ്പാലിലെ ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദത്തെ നിയന്ത്രിക്കും. വിളര്‍ച്ച പോലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടോ തേങ്ങാപ്പാല്‍ ശീലമാക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ തേങ്ങാപ്പാലിന് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.