അടിപൊളി കിടിലൻ ടേസ്റ്റിൽ ചിക്കൻ നൂഡിൽസ് സൂപ്പ് റെസിപ്പി
വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നല്ല അടിപൊളി ചിക്കൻ നൂഡിൽസ് സൂപ്പ് തയ്യാറാക്കിയാലോ? ആരോഗ്യ പ്രശ്നങ്ങളെ എല്ലാം ഒഴിവാക്കുന്നതിനും ശരീരത്തിനും മനസ്സിനും ഊർജ്ജവും കരുത്തും വർദ്ധിപ്പിക്കുന്നതിനും നമുക്ക് ഈ ചിക്കൻ സൂപ്പ് കഴിക്കാവുന്നതാണ്. പ്രത്യേകിച്ച് ഈ തണുപ്പ് കാലത്ത് നിങ്ങളുടെ പനിയും, ജലദോഷവും അസ്വസ്ഥതകളും എല്ലാം കുറക്കാൻ ധൈര്യമായി നിങ്ങൾക്ക് ഈ സൂപ്പ് ശീലമാക്കാം. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
1/2 കിലോ ചിക്കൻ എല്ലില്ലാത്തത്
1/2 ടീസ്പൂൺ ഉപ്പ്
1/2 ടീസ്പൂൺ കുരുമുളക്
1 ടേബിൾ സ്പൂൺ ഒലിവ് ഓയിൽ
1 വലിയ ഉള്ളി, അരിഞ്ഞത്
1 വെളുത്തുള്ളി അല്ലി, അരിഞ്ഞത്
10 കപ്പ് ചിക്കൻ സ്റ്റോക്ക് (ചിക്കൻ വേവിച്ച് മാറ്റിയ വെള്ളം)
4 സെലറി അരിഞ്ഞത്
4 ഇടത്തരം കാരറ്റ്, അരിഞ്ഞത്
2 കറുവപ്പട്ട ഇലകൾ
3 കപ്പ് നൂഡിൽസ്
1 ടീസ്പൂൺ നാരങ്ങ നീര്
ഓപ്ഷണൽ: കുരുമുളക്
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ വേവിച്ച് വെള്ളം മാറ്റി കഷ്ണം ചെറുതായി മുറിച്ച് മാറ്റി വെക്കുക. ഇതിലേക്ക് ഉപ്പ്, കുരുമുളക് എന്നിവ ചേർക്കുക. ശേഷം മറ്റൊരു പാത്രത്തിൽ ഉള്ളി, കാരറ്റ്, സെലറി, വെളുത്തുള്ളി, എന്നിവ നല്ലതുപോലെ ഒലീവ് ഓയിലിൽ വഴറ്റിയെടുക്കണം. അതിന് ശേഷം ഇതിലേക്ക് ചിക്കൻ സ്റ്റോക്ക് ഒഴിച്ച് അതിലേക്ക് നൂഡിൽസ് ഇട്ട് നല്ലതുപോലെ ഇളക്കുക. നൂഡിൽസ് ചേർക്കുമ്പോൾ ഒന്ന് തിളച്ചതിന് ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, കുരുമുളക്, കറുവപ്പട്ട എന്നിവ മിക്സ് ചെയ്ത് തിളപ്പിക്കുക. നൂഡിൽസ് നല്ലതു പോലെ വെന്ത് കഴിയുമ്പോൾ ഇതിലേക്ക് നമ്മൾ ചെറിയ കഷ്ണങ്ങളാക്കി മാറ്റി വെച്ചിരിക്കുന്ന ചിക്കനും ചേർക്കണം. ഇത് നല്ലതുപോലെ ഇളക്കി മിക്സ് ആക്കിയതിന് ശേഷം അൽപം കുരുമുളകു നാരങ്ങ നീരും ചേർത്ത് തീ ഓഫ് ചെയ്ത് വാങ്ങാവുന്നതാണ്. നല്ല കിടിലൻ നൂഡിൽസ് ചിക്കൻ സൂപ്പ് റെഡി.