Begin typing your search...

കരിമീൻ വളർത്താം ഈസിയായി

കരിമീൻ വളർത്താം ഈസിയായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രുചിപ്പെരുമയിൽ കരിമീനോളം വരുമോ മറ്റൊരു മീനും? വിപണിയിൽ വലിയ വിലയുള്ള മീനായതിനാൽ വിശേഷ അവസരങ്ങൾ ആഘോഷമാക്കാനാണ് സാധാരണക്കാർ കരിമീൻ വാങ്ങുക. പവി​പ​ണി​യി​യി​ല്‍ മി​ക​ച്ച ലഭിക്കുന്ന ക​രി​മീ​നി​നെ കുളങ്ങ​ളിലും പാറക്കു​ള​ങ്ങ​ളി​ലും അ​നാ​യാ​സം വ​ള​ര്‍​ത്താം.

പ​രി​ച​ര​ണ​വും കൂ​ടു​ത​ല്‍ വേ​ണ​മെ​ന്നു മാ​ത്രം. ഒ​രു സെ​ന്‍റി​ല്‍ പ​ര​മാ​വ​ധി 100 എ​ണ്ണ​ത്തി​നെ വ​ള​ര്‍​ത്താം. വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ കൃ​ഷി ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ ഗ്രേ​ഡ് ചെ​യ്ത് വ​ള​ര്‍​ത്തു​ന്ന​താ​ണ് ഏ​റ്റ​വും ന​ല്ല​ത്. അ​താ​യ​ത് മൂ​ന്നു മാ​സം പ്രാ​യ​മാ​കു​മ്പേ​ഴേ​ക്കും ക​രി​മീ​നു​ക​ളെ കേ​ജ് സി​സ്റ്റ​ത്തി​ലാ​ക്കി വ​ള​ര്‍​ത്ത​ണം.

ഇ​തു​വ​ഴി പ്ര​ജ​ന​ന​ത്തി​നു ത​യാ​റാ​കാ​തെ ന​ല്ല വ​ള​ര്‍​ച്ച നേ​ടാ​ന്‍ ക​രി​മീ​നു​ക​ള്‍​ക്കു ക​ഴി​യും. എ​ട്ടു മാ​സ​മാ​ണ് വ​ള​ര്‍​ച്ചാ കാ​ല​യ​ള​വെ​ങ്കി​ലും ആ​റാം മാ​സം മു​ത​ല്‍ ഇ​ത്ത​ര​ത്തി​ല്‍ വ​ള​ര്‍​ത്തു​ന്ന മ​ത്സ്യ​ങ്ങ​ളെ വി​പ​ണി​യി​ലെ​ത്തി​ക്കാം.

പ്ര​ജ​ന​ന​മാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ങ്കി​ല്‍ കേ​ജ് സി​സ്റ്റം ആ​വ​ശ്യ​മി​ല്ല. നാ​ലാം മാ​സം മു​ത​ല്‍ (70ഗ്രാം ​തൂ​ക്കം) മു​ട്ട​യി​ട്ടു തു​ട​ങ്ങും. നാ​ല​ടി​യെ​ങ്കി​ലും വെ​ള്ള​ത്തി​ന് ആ​ഴ​മു​ണ്ടാ​യി​രി​ക്ക​ണം. അ​ടി​ത്ത​ട്ടി​ലെ ചെ​ളി​യി​ല്‍ കു​ഴി​യു​ണ്ടാ​ക്കി​യാ​ണ് ക​രി​മീ​ന്‍ മു​ട്ട​യി​ടു​ക. ഡി​സം​ബ​ര്‍​-ജ​നു​വ​രി​യാ​ണ് പ്ര​ജ​ന​ന​കാ​ലം. ഒ​രു ത​വ​ണ 500-800 കു​ഞ്ഞു​ങ്ങ​ള്‍ വ​രെ​യു​ണ്ടാ​കും.

മു​ട്ട​യി​ടു​ന്ന​തു​മു​ത​ല്‍ മാ​താ​പി​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​മു​ള്ള​തി​നാ​ല്‍ ഇ​തി​ല്‍ ന​ല്ലൊ​രു ശ​ത​മാ​നം കു​ഞ്ഞു​ങ്ങ​ളും വ​ള​ര്‍​ന്നു​കി​ട്ടും. നാ​ച്വ​റ​ല്‍ കു​ള​ങ്ങ​ളോ പാ​റ​ക്കു​ള​ങ്ങ​ളോ ആ​ണ് ക​രി​മീ​നു​ക​ള്‍​ക്ക് വ​ള​രാ​നും പ്ര​ജ​ന​ന​ത്തി​നും ഏ​റ്റ​വും അ​നു​യോ​ജ്യം.

വെ​ള്ള​ത്തി​ലു​ണ്ടാ​കു​ന്ന ചെ​റി​യ മാ​റ്റ​ങ്ങ​ളോ​ട് വ​ള​രെ​വേ​ഗം പ്ര​തി​ക​രി​ക്കു​ന്ന മ​ത്സ്യ​മാ​ണ് ക​രി​മീ​ന്‍. ഉ​പ്പു​വെ​ള്ള​ത്തി​ലും ശു​ദ്ധ​ജ​ല​ത്തി​ലും ജീ​വി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന​ത് ക​രി​മീ​നിന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​യാ​ണ്. എ​ന്നാ​ല്‍, പി​എ​ച്ച് 6നു ​താ​ഴെ​പ്പോ​യാ​ല്‍ പെ​ട്ടെ​ന്നു ചാ​കും. ഫ്‌​ളോ​ട്ടിം​ഗ് ഫീ​ഡ് ന​ൽകി ശീ​ലി​പ്പി​ച്ചാ​ല്‍ ക​രി​മീ​നു​ക​ള്‍​ക്കു ന​ല്ല വ​ള​ര്‍​ച്ച ല​ഭി​ക്കും.

WEB DESK
Next Story
Share it