Begin typing your search...

പ്രമേഹ രോഗികൾക്ക് ചക്കയും മാങ്ങയും കഴിക്കാമോ?

പ്രമേഹ രോഗികൾക്ക് ചക്കയും മാങ്ങയും കഴിക്കാമോ?
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മധുരമുള്ള ഫലങ്ങളായ ചക്കയും മാങ്ങയും പ്രമേഹ രോഗികൾക്ക് കഴിക്കാമോ എന്നാ കാര്യത്തിൽ ഇപ്പോഴും സംശയം ബാക്കിയാണ്. ഇപ്പോൾ ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം. പ്രമേഹം ഉണ്ടെന്ന് അറിഞ്ഞവർ മധുരം സാധാരണ കഴിക്കുന്നത് കുറക്കാറാണ് പതിവ്.

ആദ്യമായി പ്രമേഹമുള്ളവർ ആരോഗ്യകരമായ ഭക്ഷണ രീതിയിലേക്ക് മാറുകയാണ് വേണ്ടത്. പ്രമേഹ രോഗികൾ മധുരമുള്ള ഫലങ്ങളായ ചക്കയും മാങ്ങയും ഒഴിവാക്കുന്നതാണ് നല്ലത്. പഴുത്തു കഴിയുമ്പോൾ ഉയർന്ന ഗ്ലെസ്സമിക്ക് ഇൻഡക്സ് ഭക്ഷണങ്ങളായി മാറുന്ന രണ്ടു ഫലങ്ങളാണ് ഇവ. ഇവ കഴിക്കുമ്പോൾ കലോറിയുടെ അളവ് കൂടുന്നതിന് കാരണമാകും.

പ്രമേഹമുള്ളവർ ചക്ക കഴിക്കുകയാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുവാനും സാധ്യതയുണ്ട്.ചക്കയും മാങ്ങയും സീസണുകളിൽ അമിതമായി കഴിക്കുന്നത് പലരിലും ഇന്ന് ഡയബറ്റികൾച്ചർ കൂടുന്നതിനും കാരണമാകുന്നു. പ്രമേഹരോഗികൾ ചക്കപ്പഴവും മാമ്പഴവും കഴിക്കുമ്പോൾ ഉടൻതന്നെ ഏതെങ്കിലും വ്യായാമം ചെയ്യാൻ വേണ്ടി കുറച്ച് സമയം മാറ്റിവയ്ക്കുകയും വേണം.

വ്യായാമം ചെയ്തില്ലെങ്കിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാൻ കാരണമാകും. ചക്കയും മാങ്ങയും മാത്രമല്ല ഏതൊരു പഴം കഴിച്ചാലും ഉടൻതന്നെ വ്യായാമം ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

WEB DESK
Next Story
Share it