Begin typing your search...

ആഘോഷങ്ങളെത്താറായി; കേക്ക് തയാറാക്കണ്ടേ

ആഘോഷങ്ങളെത്താറായി; കേക്ക് തയാറാക്കണ്ടേ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ക്രിസ്മസും പുതുവർഷം ആഘോഷിക്കാനൊരുങ്ങുകയാണ് നമ്മൾ. പ്രിയപ്പെട്ടവർക്കു മധുരം പകരാൻ തയാറാക്കാം വിവിധ കേക്കുകൾ.

  • വാനില ഫ്രൂട്ട്സ് കേക്ക്

ആരും ഇഷ്ടപ്പെടുന്ന ഫ്ളേവർ ആണ് വാനില. വാനില ഫ്രൂട്ട്സ് കേക്ക് തയാറാക്കാൻ ആവശ്യമായ സാധനങ്ങൾ.

1. മൈദ - ഒന്നര കപ്പ്

2. വാനില എസെൻസ് - ഒരു ടീ സ്പൂൺ

3. സൺഫ്ളവർ ഓയിൽ - ബട്ടർ - ആവശ്യത്തിനു ചേർക്കണം

4. മുട്ട - മൂന്ന് അല്ലെങ്കിൽ നാല് എണ്ണം

5. ബേക്കിങ് പൗഡർ - ഒരു ടീ സ്പൂൺ

6. പഞ്ചസാര പൊടിച്ചത് - ഒരു കപ്പ്

7. പാൽ ആവശ്യത്തിനു ചേർക്കാം

പഴങ്ങൾ - ഇഷ്ടമുള്ള പഴവർഗങ്ങൾ തെരഞ്ഞെടുക്കാം (പൈനാപ്പിൾ, ചെറി, ഓറഞ്ച്, ആപ്പിൾ തുടങ്ങിയ അല്ലെങ്കിൽ ഇഷ്ടപ്പെട്ടത്). പഴങ്ങൾ അരിഞ്ഞുവയ്ക്കുക.

തയാറാക്കുന്ന വിധം

ഓവൻ 170 ഡിഗ്രി സെൻറിഗ്രേഡിൽ പ്രീഹീറ്റ് ചെയ്യണം. മൈദ, ബേക്കിങ് പൗഡർ എന്നിവ മിക്സ് ചെയ്തു വയ്ക്കുക. തുടർന്ന്, പഞ്ചസാര പൊടിച്ചതും ബട്ടറും സൺഫ്ളവർ ഓയിലും ബീറ്റ് ചെയ്യണം. ഇതിലേക്കു മുട്ട ചേർത്തു വീണ്ടും ബീറ്റ് ചെയ്യണം. ശേഷം, മിക്സ് ചെയ്തു വച്ച മൈദ ഇതിലേക്കു പകർന്നു വീണ്ടും മിക്സ് ചെയ്യുക. മൈദ ചേർത്ത് ഇളക്കുമ്പോൾ കട്ടപിടിക്കാതെ ശ്രദ്ധിക്കണം. ഇതിനു ശേഷം ആവശ്യത്തിനു പാലും വാനില എസെൻസും ചേർത്തിളക്കുക.

നന്നായി വൃത്തിയാക്കി, ബട്ടർ തേച്ച്, അൽപ്പം മൈദ വിതറിയ കേക്ക് ടിന്നിലേക്ക് കേക്ക് മിക്സ് ഒഴിക്കുക. അര മണിക്കൂർ ബേക്ക് ചെയ്യണം. ബേക്ക് ചെയ്തതിനു ശേഷം പുറത്തെടുക്കുക.

വാനില ഫ്രോസ്റ്റിങ് തയാറാക്കാൻ

1. വിപ്പിങ് ക്രീം - രണ്ട് കപ്പ്

2. പഞ്ചസാര പൊടിച്ചത് - അര കപ്പ്

3. വാനില എസെൻസ് - ഒരു ടീസ്പൂൺ.

രണ്ട് കപ്പ് പഞ്ചസാര സിറപ്പ് തയാറാക്കണം. രണ്ട് കപ്പ് വെള്ളത്തിൽ എട്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്തു തിളപ്പിക്കുക. തണഞ്ഞതിനു ശേഷമാണ് ഉപയോഗിക്കേണ്ടത്.

വിപ്പിങ് ക്രീം, പഞ്ചസാര, വാനില എസെൻസ് എന്നിവ ബീറ്റ് ചെയ്യണം. തുടർന്ന്, മൂന്നായി മുറിച്ച കേക്കിന്റെ ആദ്യ ലെയറിൽ പഞ്ചസാര സിറപ്പ് ഒഴിക്കണം. ശേഷം വിപ്പിങ് ക്രീം ഒഴിക്കുക. ഇതിനു മീതെ അരിഞ്ഞുവച്ച പഴങ്ങൾ വിതറുക. തുടർന്ന്, അടുത്ത ലയർ കേക്ക് വയ്ക്കുക. പഞ്ചസാര സിറപ്പ്, വിപ്പിങ് ക്രീം, പഴങ്ങൾ എന്നിവ ഒഴിക്കുക. ഇഷ്ടമുള്ള രീതിയിൽ ക്രീം ഒഴിച്ച് കേക്ക് അലങ്കരിക്കാം. തുടർന്ന്, കേക്ക് ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക.

  • മിക്സഡ് ഫ്രൂട്ട് കേക്ക്

ആപ്പിൾ, പൈനാപ്പിൾ, ചെറി, കിവി എന്നിവ ചേർത്ത് വ്യത്യസ്തമായ ഒരു ഫ്രൂട്ട് കേക്ക് തയാറാക്കാം.

ആവശ്യമുള്ള സാധനങ്ങൾ

1. ഫ്രഷ് ഫ്രൂട്ട്സ് - മുകളിൽ പറഞ്ഞ പഴങ്ങൾ അരിഞ്ഞത് ഒരു കപ്പ്

2. മൈദ - രണ്ട് കപ്പ്

3 ബേക്കിങ് പൗഡർ - ഒരു ടീസ്പൂൺ

4 മുട്ട - അഞ്ച് എണ്ണം

5. പഞ്ചസാര - അര കപ്പ്

6 ടാർടാർ ക്രീം - ഒരു ടീസ്പൂൺ

7. വെജിറ്റബിൾ ഓയിൽ - നാല് ടേബിൾ സ്പൂൺ

8 പാൽ - 100 മില്ലി

9. വിപ്പിങ് ക്രീം - ഒരു കപ്പ്

10. ഐസിങ് ഷുഗർ - മൂന്ന് ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

180 ഡിഗ്രിയിൽ ഓവൻ പ്രീഹീറ്റ് ചെയ്യണം. മൈദയും ബേക്കിങ് പൗഡറും നന്നായി അരിച്ചെടുക്കുക. മുട്ട പൊട്ടിച്ച്, മഞ്ഞക്കരുവും വെള്ളക്കരുവും രണ്ടു പാത്രത്തിലാക്കുക. വെള്ളക്കരുവിലേക്ക് ടാർടാർ ക്രീം ചേർത്തു നന്നായി അടിച്ചെടുക്കുക. ഇതിലേക്കു പഞ്ചസാര കാൽ കപ്പ് ചേർക്കണം. എന്നിട്ട് നന്നായി ബീറ്റ് ചെയ്യുക. മുട്ടയുടെ മഞ്ഞക്കരു ബാക്കിയുള്ള പഞ്ചസാര ചേർത്ത് അടിക്കുക. ഇതിലേക്ക് പാൽ, വെജിറ്റബിൾ ഓയിൽ എന്നിവ ചേർത്ത് അടിക്കണം. ശേഷം, അരിച്ചുവച്ച മൈദ ചേർത്ത് ഫോൾഡ് ചെയ്യുക.

ഇതിൻറെ മൂന്നിലൊരുഭാഗം മുട്ടയുടെ വെള്ളക്കരു പതപ്പിച്ചതിലേക്ക് ഫോൾഡ് ചെയ്യണം. ബാക്കിയുള്ള മൂന്നിലൊരു ഭാഗവും ഇതിലേക്ക് ഫോൾഡ്ചെയ്യണം. ഇത് ബട്ടർ തേച്ച കേക്ക് ടിന്നിൽ ഒഴിക്കുക. എന്നിട്ട്, ഓവനിൽ 25-30 മിനിറ്റ് ബേക്ക് ചെയ്യണം. കേക്ക് പാകമായതിനു ശേഷം ബട്ടർപേപ്പറിലേക്കു മാറ്റുക. തണുത്തു കഴിയുമ്പോൾ, സമാന്തരമായി മുറിക്കുക. തുല്യ അളവുള്ള മൂന്നു ഭാഗങ്ങളാക്കണം. ബീറ്റ് ചെയ്ത വിപ്പിങ് ക്രീമും ഐസിങ് ഷുഗറും കേക്കിന്റെ ലെയറുകളിൽ തേയ്ക്കുക. മുകൾ ഭാഗത്തും ചുറ്റിലും തേയ്ക്കണം. ശേഷം അരിഞ്ഞുവച്ച ഫ്രഷ് ഫ്രൂട്ട്സ് വച്ച് അലങ്കരിക്കണം.

WEB DESK
Next Story
Share it