Begin typing your search...

ബ്രേക്ക് ഫാസ്റ്റ് വളരെ എളുപ്പത്തിൽ ഉപ്പുമാവ് ഉണ്ടാക്കാം; ഈസി ആൻഡ് ടേസ്റ്റി റെസിപ്പി

ബ്രേക്ക് ഫാസ്റ്റ് വളരെ എളുപ്പത്തിൽ ഉപ്പുമാവ് ഉണ്ടാക്കാം; ഈസി ആൻഡ് ടേസ്റ്റി റെസിപ്പി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാവിലെ ബ്രേക്ക് ഫാസ്റ്റ് വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന വിഭവങ്ങളാണ് എല്ലാവര്ക്കും പ്രിയം. പെട്ടന്ന് തയ്യാറാക്കാൻ പറ്റുന്ന വിഭവങ്ങൾ ഉണ്ടെങ്കിൽ നമുക് കുറെ സമയം ലഭിക്കാൻ ആവും . അങ്ങനെ ഒരു വിഭവമാണ് ഉപ്പുമാവ്. എങ്ങനെ ഉപ്പുമാവ് ഉണ്ടാക്കാമെന്ന് നോക്കാം..

ചേരുവകൾ:

റവ – 1കപ്പ്

സവാള – 1എണ്ണം

പച്ചമുളക് -3 എണ്ണം

ഇഞ്ചി – ചെറിയ കഷ്ണം

കാരറ്റ് – 1 കപ്പ്‌

ഗ്രീൻ പീസ് /ബീൻസ് – 1കപ്പ്

കടുക് – 1/4 ടീസ്പൂൺ

മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

കായപ്പൊടി – 1/4 ടീസ്പൂൺ

മുളകുപൊടി – 1/4 ടീസ്പൂൺ

എണ്ണ – 11/2 ടീസ്പൂൺ

വെള്ളം – 2 കപ്പ്

നെയ്യ് – 1 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

മല്ലിയില

ഉണ്ടാക്കുന്ന വിധം:

റവ ഒരു പാനിൽ ചെറിയ തീയിൽ 2 മിനിറ്റ് വറത്ത് എടുക്കുക

വേറെ ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് ഇഞ്ചി, പച്ചമുളക് അരിഞ്ഞത് എന്നിവ ഇട്ട് മൂപ്പിച്ച ശേഷം കായ പൊടി ഇട്ട് നന്നായി ഇളക്കുക.

ശേഷം സവാള ചെറുതാക്കി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ഇട്ട് വഴറ്റുക. ഇതിലേക്ക് കാരറ്റ്, ഗ്രീൻ പീസ് എന്നിവ ചേർക്കുക.

ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇട്ട് ഒന്ന് കൂടി നന്നായി യോജിപ്പിച്ചെടുക്കുക. അതിലേക്ക് വറുത്ത റവ ചേർത്ത് 2 കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കി എടുക്കുക.

വെള്ളം വറ്റിയാൽ നെയ്യ് ഒഴിച്ച് ഇളക്കിയ ശേഷം തീ അണക്കുക. മല്ലിയില ഇട്ട് ഇളക്കി ചൂടോടെ വിളമ്പാം.

WEB DESK
Next Story
Share it