Begin typing your search...

വാളൻപുളി കറിവയ്ക്കാൻ മാത്രമല്ല,; വേറെയും ഉപയോഗങ്ങളുണ്ട്..., അറിയാമോ

വാളൻപുളി കറിവയ്ക്കാൻ മാത്രമല്ല,; വേറെയും ഉപയോഗങ്ങളുണ്ട്..., അറിയാമോ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വാളൻപുളി പാചകത്തിലെ അവിഭാജ്യഘടകങ്ങളിലൊന്നാണ്. എന്നാൽ വാളൻപുളി പാചകത്തിനു മാത്രമല്ല വേറെയും നിരവധി ഉപയോഗങ്ങളുണ്ട്. അത് എന്തൊക്കെയാണെന്നു നോക്കാം.

പാത്രങ്ങൾ വൃത്തിയാക്കാം

വിനാഗിരിയും നാരങ്ങയും പോലെ, ഇത് നിങ്ങളുടെ പാത്രങ്ങൾ വൃത്തിയാക്കാനും ഉപയോഗിക്കാം. പാത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കട്ട പിടിച്ച കറയും എണ്ണമയവും കളയാനും പുളി ഉപയോഗിക്കാം. പാത്രങ്ങളിൽനിന്നു വൈറസുകളെയും മറ്റ് അണുക്കളെയും ഇല്ലാതാക്കാൻ സഹായിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ പുളിയിലുണ്ട്. ക്ലീനിംഗ് ഏജന്റായി ഉപയോഗിക്കുന്നതിന് മുമ്പ് അതിൽ കുറച്ച് ഉപ്പു കൂടി ചേർക്കുന്നത് ഇരട്ടിഗുണം ചെയ്യും.

കീടങ്ങളെ അകറ്റാം

ചെറു ഈച്ചകൾ നിങ്ങളുടെ വീടും അടുക്കളയും ആക്രമിക്കുന്നുണ്ടോ? അവയെ ഇല്ലാതാക്കാൻ പാടുപെടുകയാണോ? വിഷമിക്കേണ്ട. ഒരു ചെറിയ കഷണം പുളി കൊണ്ട് നമുക്ക് ഇവയെല്ലാം വീടിനുള്ളിൽനിന്ന് തുരത്താം. ശക്തമായ മണവും ആന്റി ബാക്ടീരിയൽ ഗുണങ്ങളും പുളിയിലുണ്ട്. ഇതു കീടങ്ങളെ സ്വാഭാവികമായി അകറ്റും. പുളി അൽപ്പം വെള്ളം ചേർത്ത് പേസ്റ്റ് പോലെയാക്കുക. എന്നിട്ടു ചെറിയ പാത്രങ്ങളിൽ വയ്ക്കുക, നിങ്ങളുടെ വീടിനുള്ളിൽനിന്ന് ഈച്ചകൾ ഓടിമറയും.

സോപ്പിൽ ചേർക്കാം

ചർമ സംരക്ഷണത്തിനായി പുളി ഉപയോഗിക്കാൻ കഴിയും. പുളിയുടെ സത്ത് സോപ്പ് നിമാണത്തിനുള്ള ചേരുവയായും ഉപയോഗിക്കാം. സ്വാഭാവിക സുഗന്ധം മാത്രമല്ല, അണുക്കൾക്കും വൈറസുകൾക്കുമെതിരേ പോരാടാനും പുളിക്കു കഴിയും.

വസ്ത്രങ്ങൾക്കു നിറം കൊടുക്കാം

പുളിയിൽ ടാനിൻ ധാരാളമുണ്ട്. ഇത് കോട്ടൺ, കമ്പിളി, മറ്റ് തുണിത്തരങ്ങൾക്കു നിറം കൊടുക്കാൻ ഉപയോഗിക്കാം. പുളി പരിസ്ഥിതി സൗഹൃദമാണ്, ഇത് നിങ്ങളുടെ എല്ലാ ഡൈയിംഗ് ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്നതാണ്.

WEB DESK
Next Story
Share it