Begin typing your search...

സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്കിന് മാതളം ഫലപ്രദം

സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്കിന് മാതളം ഫലപ്രദം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മാതളം വെറും ഒരു പഴം മാത്രമല്ല. അനേകം ഔഷധ ഗുണങ്ങൾ മാതളത്തിനുണ്ട്. മാതളനാരങ്ങ മൂന്നു തരത്തിലുണ്ട്. മധുരമുള്ളത്, മധുരവും പുളിയുമൂള്ളത്, പുളിയുള്ളത്. ഇവയ്ക്ക് മൂന്നിനും അവയുടേതായ ഗുണവിശേഷണങ്ങളും ഉണ്ട്. മധുരമാതളപ്പഴം ശരീരത്തിൽ രക്തം വർധിപ്പിക്കും. മധുരവും പുളിയുമുള്ള മാതളപ്പഴം അതിസാരം, ചൊറി എന്നീ അസുഖങ്ങളെ ശമിപ്പിക്കും. പുളിയുള്ള മാതളം നെഞ്ചെരിച്ചിൽ, വയറെരിച്ചിൽ എന്നിവയ്ക്ക് ആശ്വാസമാകും.

സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക്, രക്തസ്രാവം, ഗർഭാശയ രോഗങ്ങൾ എന്നിവയ്ക്ക് മാതള വേരിൻറെ തൊലി വളരെയധികം ഫലപ്രദമാണ്. മാതളത്തിൻറെ നീര് മൂക്കിൽ നിന്നുള്ള രക്തസ്രാവം തടയാൻ സഹായിക്കും. മാതളത്തോടിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരക്ഷീണം അകറ്റും. മാതളത്തിൻറെ തൊലിയും പൂവും ഇലയും വേരും എല്ലാം തന്നെ ഔഷധയോഗ്യമാണ്. ഇത്രയേറെ ഔഷധ ഗുണങ്ങൾ നിറഞ്ഞ മാതളപ്പഴം ഭക്ഷണക്രമത്തിലുൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.

മാതളത്തിൻറെ മുകൾ ഭാഗത്ത് ദ്വാരം ഉണ്ടാക്കി ശുദ്ധമായ ബദാമിൻറെ എണ്ണ അതിൽ നിറച്ച് അടച്ചു വയ്ക്കുക. ഒരുമണിക്കൂർ കഴിഞ്ഞാൽ എണ്ണ പഴത്തിൽ അലിഞ്ഞു ചേരും. ആപഴത്തിൻറെ അല്ലി കഴിച്ചാൽ കാലപ്പഴക്കമുള്ള ചുമയ്ക്കും പഴക്കം ചെന്നതായ ശ്വാസം മുട്ടലിനും ആശ്വാസം

ലഭിക്കും. മാതളനീരും തിപ്പലിയും കൽക്കണ്ടവും തേനും ചേർത്തു കഴിച്ചാൽ ചർദിക്ക് പെട്ടെന്നു തന്നെ ആശ്വാസം ലഭിക്കും. നിത്യവും ഒരു മാതളപ്പഴം വീതം കഴിച്ചുവന്നാൽ ഉദരപ്പുണ്ണ് ഇനി ഉണ്ടാകാത്ത വിധം മാറിക്കിട്ടും.

മാതളം മുഖ്യ ചേരുവയായ മാതള രസായനം ആസ്ത്മ, ചുമ എന്നിവയ്ക്ക് ഗുണകരം. നിത്യവും ഒരു ഗ്ലാസ് മാതളപ്പഴച്ചാർ കഴിക്കുന്നത് ഉദര രോഗങ്ങൾക്കും ശമനം വരുത്തും. മാതളത്തോട് നന്നായിപ്പൊടിച്ച് ചൂടുവെള്ളത്തിൽ കലക്കിക്കുടിച്ചാൽ ഏതു തരം കൃമി ഉപദ്രവത്തിനും ആശ്വാസം കിട്ടും.

WEB DESK
Next Story
Share it