Begin typing your search...

പൊറോട്ടയ്‌ക്കൊപ്പം കഴിക്കാൻ സൂപ്പർ കേരള സ്‌റ്റൈൽ ബീഫ് വിന്താലു

പൊറോട്ടയ്‌ക്കൊപ്പം കഴിക്കാൻ സൂപ്പർ കേരള സ്‌റ്റൈൽ ബീഫ് വിന്താലു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പൊറോട്ടയും ബീഫും ഇല്ലാതെ മലയാളിക്ക് എന്താഘോഷം അല്ലേ?. നല്ല മൊരിഞ്ഞ പൊറോട്ടയ്ക്ക് ഒപ്പം കുരുമുളക് ഒക്കെയിട്ട ബീഫ് ഫ്രൈ കൂടിയായാൽ പൊളിക്കും... ഇടയ്ക്ക് ഒന്ന് മാറ്റി പിടിക്കണം എന്ന് തോന്നിയാൽ ബീഫ് കൊണ്ട് തന്നെ ഉണ്ടാക്കാൻ പറ്റിയൊരു സൂപ്പർ ഡിഷ് ആണ് ബീഫ് വിന്താലു.


കേരളത്തിലെ ക്രിസ്മസ് വിരുന്നിൽ ഒരു പ്രധാന വിഭവമാണ് ബീഫ് വിന്താലു. ക്രിസ്ത്യാനികൾക്കും ആംഗ്ലോ-ഇന്ത്യൻ സമൂഹത്തിനും ഇടയിൽ ഇത് ഒരു ജനപ്രിയമായ വിഭവമാണ്. ആരുടെ നാവിലും രുചിയൂറ്റുന്ന ഒരു വിഭവമാണ് കേരള ശൈലിയിലുള്ള വിന്താലു. ഓരോ പ്രദേശത്തിനും വ്യത്യസ്തമാണ് ഇതിന്റെ പാചക രീതി. രുചിയും അതിനനുസരിച്ച് മാറും. പോർച്ചുഗീസ്, ആംഗ്ലോ ഇന്ത്യൻ സംസ്‌കാരം കാരണം ഗോവ, കൊങ്കൺ, കേരളം എന്നിവിടങ്ങളിൽ വിന്താലു ജനപ്രിയമായി. അപ്പൊ എങ്ങനാ നല്ല കിടിലൻ കേരള സ്‌റ്റൈൽ ബീഫ് വിന്താലൂ ഉണ്ടാക്കുവല്ലേ?... റെസിപ്പി നോക്കാം

ആവശ്യമുള്ള ചേരുവകൾ

ബീഫ് - 1 കിലോ

സവാള ചെറുതായി അരിഞ്ഞത് - 1 വലുത്

ചെറിയുള്ളി - 3-4

കറിവേപ്പില - ആവശ്യത്തിന്

പച്ചമുളക്-1

ഉപ്പ് - പാകത്തിന്

പഞ്ചസാര - 1 ടീസ്പൂൺ

വെളിച്ചെണ്ണ - 2 ടീസ്പൂൺ

മാരിനേറ്റ് ചെയ്യാൻ

ചുവന്ന മുളക് - 4-5

കാശ്മീരി മുളകുപൊടി - 1 1/2 ടീസ്പൂൺ

മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ

കുരുമുളക് - 1 1/2 ടീസ്പൂൺ

ഇഞ്ചി - 2 ഇഞ്ച് വലിപ്പത്തിലുള്ള കഷണം

വെളുത്തുള്ളി - 6-8 അല്ലി

ജീരകം - 1/2 ടീസ്പൂൺ

പെരുംജീരകം - 1 ടീസ്പൂൺ

ഉലുവ - 1/2 ടീസ്പൂൺ

കടുക് - 1 ടീസ്പൂൺ

കറുവപ്പട്ട - 2 കഷണം

ഗ്രാമ്പൂ - 8

ഏലക്ക - 2

വിനാഗിരി - 1/4 കപ്പ്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മുളക്, കടുക്, പെരുംജീരകം, കുരുമുളക്, ഉലുവ, ജീരകം, കറുവപ്പട്ട, ഗ്രാമ്പൂ, ഏലം എന്നിവ ചേർക്കുക. വിനാഗിരി ചേർത്ത് 10 മിനിറ്റ് മുക്കിവയ്ക്കുക. ഈ മിശ്രിതം ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായി പേസ്റ്റ് ആക്കുക. കാശ്മീരി മുളകുപൊടി മിക്സ് ചെയ്യുക. ഈ പേസ്റ്റ് ഉപയോഗിച്ച് ബീഫ് മാരിനേറ്റ് ചെയ്യുക. ചെറിയുള്ളി, കറിവേപ്പില, ഉപ്പ്, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി ഇളക്കുക. കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും മാരിനേറ്റ് ചെയ്യാൻ വയ്ക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാള അരിഞ്ഞത്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക. ഉള്ളി ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക. മാരിനേറ്റ് ചെയ്ത ബീഫ് ചേർത്ത് 8-10 മിനിറ്റ് ചെറുതായി ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. ഒരു കപ്പ് വെള്ളം ഒഴിച്ച് എണ്ണ നീങ്ങി ബീഫ് മൃദുവാകുന്നതു വരെ വേവിക്കുക. ഇടത്തരം ചൂടിൽ ഏകദേശം ഇരുപത് മിനിറ്റ് സമയം എടുത്തേക്കും. രുചി ബാലൻസ് ചെയ്യാൻ വേണമെങ്കിൽ ഒരു ടീസ്പൂൺ പഞ്ചസാരയും ചേർക്കാം. ഉപ്പ് പരിശോധിച്ച് കുറച്ച് കറിവേപ്പില ചേർക്കുക. ഗ്രേവി കട്ടിയാകാൻ വിടുക. ബീഫ് വിന്താലു തയാർ. പൊറോട്ടക്ക് ഒപ്പം കഴിക്കാം.

WEB DESK
Next Story
Share it