Begin typing your search...

ശ്രദ്ധിക്കുക... ഇരുന്ന് ജോലി ചെയ്യുന്നവര്‍ കിടപ്പാകാതിരിക്കാന്‍

ശ്രദ്ധിക്കുക... ഇരുന്ന് ജോലി ചെയ്യുന്നവര്‍ കിടപ്പാകാതിരിക്കാന്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പൊതുവെ ജീവിതശൈലികള്‍ രോഗങ്ങള്‍ക്കു വഴിയൊരുക്കുന്നതുപോലെ മാറുന്ന തൊഴില്‍ സാഹചര്യങ്ങള്‍ ആരോഗ്യം കവര്‍ന്നെടുക്കുന്നുണ്ട്. മണിക്കൂറുകളോളം കംപ്യൂട്ടറിനു മുന്നിലിരുന്നുള്ള ജോലികള്‍ വിട്ടുമാറാത്ത കഴുത്തു വേദന, പുറം വേദന എന്നിവയ്ക്കു കാരണമാകുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ കിലോമീറ്ററുകള്‍ ബൈക്കില്‍ സഞ്ചരിക്കേണ്ടി വരുന്നവര്‍ക്ക് ഡിസ്‌ക്കിന് പ്രശ്‌നങ്ങള്‍, നടുവേദന, ചെറുപ്രായത്തില്‍ തന്നെ തുടങ്ങുന്നു. ഏറെ നേരം കുനിഞ്ഞിരുന്നു ജോലി ചെയ്യേണ്ടി വരുന്ന വീട്ടമ്മമാര്‍ക്കും നട്ടെല്ലിനു സമ്മര്‍ദ്ദം ഉണ്ടാകുന്നു. കൃത്യമായി വ്യായാമം ചെയ്തും ജോലിക്കിടയില്‍ ആവശ്യത്തിന് ഇടവേളകള്‍ കണ്ടെത്തിയും ഈ ആധുനിക തൊഴില്‍ ജന്യരോഗങ്ങളെ മറികടക്കാം.

കൂടുതല്‍ നേരം ഇരിക്കേണ്ടി വരുമ്പോള്‍ ഇടുപ്പിലെ സന്ധിയും ശരീരവും തമ്മില്‍ 90 ഡിഗ്രി വരുന്ന രീതിയില്‍ നടുനിവര്‍ന്ന് ഇരിക്കണം. പാദങ്ങള്‍ തറയില്‍ ഉറപ്പിച്ചുവയ്ക്കണം. ഇരിക്കുമ്പോള്‍ നമ്മുടെ പുറം ഭാഗത്ത് ആവശ്യമായ താങ്ങു നല്‍കണം. കൈമുട്ടുകള്‍ കസേരയിലെ താങ്ങുകളില്‍ വയ്ക്കണം. കംപ്യൂട്ടര്‍ സ്‌ക്രീനിന്റെ ഉയരം ദൃഷ്ടി മധ്യഭാഗത്ത് പതിയുന്ന രീതിയില്‍ ക്രമീകരിക്കണം. കംപ്യൂട്ടറിനുള്ളില്‍ ഒറ്റയിരിപ്പ് ഇരിക്കാതെ ഇടയ്ക്കിടെ എഴുന്നേല്‍ക്കുകയോ പൊസിഷന്‍ മാറുകയോ ചെയ്യണം.

ഏറെ നേരം ഇരിക്കേണ്ടി വരുമ്പോള്‍ ശിരസ് പതുക്കെ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുക. കൂടാതെ തല ഇരു വശങ്ങളിലേക്കും സാവധാനം തിരിക്കുക. കഴുത്തിലെ പേശികള്‍ക്ക് ആയാസം കുറയാന്‍ ഈ വ്യായാമം സഹായിക്കും. കൂടാതെ തോളുകള്‍ രണ്ടും ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുക. ഇതിനു ശേഷം തോള്‍ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുക. കഴുത്തു വേദന ഒഴിവാക്കാന്‍ ഈ വ്യായാമം സഹായിക്കും.

ദീര്‍ഘദൂരം യാത്ര ചെയ്യാന്‍ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കരുത്. ബൈക്കോടിക്കുമ്പോള്‍ നിവര്‍ന്നിരിക്കണം. ദീര്‍ഘനേരം വാഹനങ്ങള്‍ ഓടിക്കേണ്ടി വരുന്നവര്‍ക്ക് ബാക്ക് റെസ്റ്റ് ഉപയോഗിക്കാം. കഴുത്ത് മുന്നോട്ടാഞ്ഞു വണ്ടിയോടിക്കരുത്. ഇടയ്ക്കിടെ വണ്ടി നിര്‍ത്തി നടുവിനു വിശ്രമം നല്‍കണം.

WEB DESK
Next Story
Share it