Begin typing your search...

ശരീരഭാരം കൂടുതലാണോ ? ഈ കാര്യങ്ങൾ ചെയ്തോളു

ശരീരഭാരം കൂടുതലാണോ ? ഈ കാര്യങ്ങൾ ചെയ്തോളു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അമിതവണ്ണം വിവിധ ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഹൃദ്രോ​​ഗത്തിനുള്ള സാധ്യത കൂട്ടുന്നു. വണ്ണം കുറയ്ക്കാൻ ഡയറ്റ്, വ്യായാമവും മാത്രമല്ല ജീവിതശെെലിയിലെ ചില മാറ്റങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഭാരം കുറയ്ക്കാൻ രാത്രിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.

മതിയായ ഉറക്കം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. രാത്രിയും 7-9 മണിക്കൂർ നന്നായി ഉറങ്ങുന്നത് ഉപാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മോശം ഉറക്കം ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. ഇത് അമിത വിശപ്പിനും അനാരോഗ്യകരമായ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതിനും ഇടയാക്കും.

രാത്രി വൈകി അത്താഴം കഴിക്കുന്നത് നല്ല ശീലമല്ല. കാരണം അവ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഭാരം കൂട്ടുക മാത്രമല്ല കൊളസ്ട്രോൾ കൂട്ടുകയും ഹൃദ്രോഗം, പ്രമേഹം ഇവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു.

ജലാംശം നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്. കൂടാതെ നന്നായിട്ടുള്ള മെറ്റബോളിസം ശരീരഭാരം കുറയ്ക്കാനും കഴിയും. അത് കൊണ്ട് തന്നെ ദിവസവും കുറഞ്ഞത് എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. രാത്രി കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഫോണുകൾ, ടാബ്‌ലെറ്റുക, ലാപ്പ് ടോപ്പുകൾ എന്നിവ ഉപയോ​ഗിക്കുന്നത് നിർത്തുക.കാരണം ഇവയിൽ നിന്ന് പുറപ്പെടുവിക്കുന്ന നീല വെളിച്ചം മെലറ്റോണിൻ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും ഉറങ്ങുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യും.

രാത്രി കിടക്കുന്നതിന് മുമ്പ് അൽപ നേരം ധ്യാനമോ മെഡിറ്റേഷനോ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല സ്ട്രെസ് കുറയ്ക്കുന്നതിനും ഇടയാക്കും.

WEB DESK
Next Story
Share it