Begin typing your search...

പ്രായം കുറയ്ക്കാം; ആഴ്ചയിൽ മൂന്ന് പ്രാവശ്യം സെക്സ് ചെയ്യൂ

പ്രായം കുറയ്ക്കാം; ആഴ്ചയിൽ മൂന്ന് പ്രാവശ്യം സെക്സ് ചെയ്യൂ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സത്രീ-പുരുഷ പ്രണയത്തിലെ ഏറ്റവും മനോഹരമായ ഒന്നാണ് സെക്സ്. സെക്സ് ആനന്ദകരം മാത്രമല്ല, ആരോഗ്യകരവുമാണ്. പങ്കാളിയുമായി നല്ല ലൈംഗികബന്ധമാണ് ഉള്ളതെങ്കിൽ പ്രായക്കുറവു തോന്നിപ്പിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ആ​ഴ്ച​യി​ല്‍ കു​റ​ഞ്ഞ​ത് മൂന്നു പ്രാവശ്യമെങ്കിലും സെക്സിലേർപ്പെട്ടാൽ ‌പത്തു വ​ര്‍​ഷം പ്രാ​യ​ക്കു​റ​വ് തോ​ന്നി​പ്പി​ക്കുമത്രെ..!

സെ​ക്‌​സിൽ ഏർപ്പെടുന്പോൾ ശരീരം പു​റ​പ്പെ​ടു​വി​യ്ക്കു​ന്ന ഹോ​ര്‍​മോ​ണു​ക​ൾ ആ​രോ​ഗ്യത്തിനു ഗു​ണകരമാണ്. ആ​രോ​ഗ്യ​ഗു​ണ​ങ്ങ​ള്‍ ഉ​ള്ള​തു പോ​ലെ സെ​ക്‌​സിന്‍റെ കു​റ​വു പ​ല പ്ര​ശ്‌​ന​ങ്ങ​ളും വ​രു​ത്തിവയ്ക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്ര​ത്യേ​കി​ച്ചും പു​രു​ഷ​ന്മാ​രി​ല്‍. പു​രു​ഷ​ന്മാ​രി​ല്‍ സെ​ക്‌​സിന്‍റെ കു​റ​വ് മൂ​ല​മു​ണ്ടാ​കു​ന്ന ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​ന​ത്തി​ല്‍ ഡി​പ്ര​ഷ​ന്‍, ടെ​ന്‍​ഷ​ന്‍, സ്‌​ട്രെ​സ് തു​ട​ങ്ങി​യ പ്ര​ശ്‌​ന​ങ്ങ​ള്‍ക്കു വഴിവയ്ക്കും. എ​ന്‍​ഡോ​ര്‍​ഫി​ന്‍, ഡോ​പാ​മൈ​ന്‍ എ​ന്നീ ഹോ​ര്‍​മോ​ണു​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് വ​ഴി സെ​ക്സ് മാ​ന​സി​ക സ​മ്മ​ര്‍​ദ്ദം അ​ക​റ്റാ​ന്‍ സ​ഹാ​യി​ക്കും. ഇ​വ ഫീ​ല്‍ ഗു​ഡ് ഹോ​ര്‍​മോ​ണു​ക​ള്‍ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

രതിവേളയിൽ സ്ത്രീ, ​പു​രു​ഷ ശ​രീ​ര​ങ്ങ​ളി​ല്‍നിന്ന് എ​ന്‍​ഡോ​ര്‍​ഫി​ന്‍ എ​ന്ന ഹോ​ര്‍​മോ​ണ്‍ ഉ​ല്‍​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഇ​തു പ്ര​കൃ​തി​ദ​ത്ത വേ​ദ​ന സം​ഹാ​രി​യാ​ണ്. ഡി​പ്ര​ഷ​നു​ള്ള ന​ല്ലൊ​രു പ​രി​ഹാ​രം കൂ​ടി​യാ​ണി​ത്. ശ​രി​യാ​യ രീ​തി​യി​ല്‍ സ്ഖ​ല​നം ന​ട​ക്കാ​ത്ത പു​രു​ഷ​ന്മാ​രി​ല്‍ സ്വ​പ്‌​ന​സ്ഖ​ല​നം ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.

പു​രു​ഷ​ന്മാ​രെ ബാ​ധി​യ്ക്കു​ന്ന പ്രോ​സ്‌​റ്റേ​റ്റ് ക്യാ​ന്‍​സ​ര്‍ പോ​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു​ള്ള ന​ല്ലൊ​രു പ്ര​തി​വി​ധി​യാ​ണ് സെ​ക്സ്. ആ​ഴ്ച​യി​ല്‍ മൂന്നു ത​വ​ണ​യെ​ങ്കി​ലും 15 മി​നി​റ്റു നേ​രം സെ​ക്‌​സി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​ത് 75 മൈ​ല്‍ ജോ​ഗിം​ഗി​നു തു​ല്യ​മാ​ണെ​ന്നും പ​ഠ​ന​ങ്ങ​ള്‍ ചൂണ്ടിക്കാണിക്കുന്നു.

WEB DESK
Next Story
Share it