Begin typing your search...

'വിഗോവ' എന്ന വിയറ്റ്നാം താറാവ്...; മുട്ട ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് നല്ലത്

വിഗോവ എന്ന വിയറ്റ്നാം താറാവ്...; മുട്ട ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് നല്ലത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

താറാവിറച്ചിയും മുട്ടയും മലയാളികൾക്കു പ്രിയപ്പെട്ട വിഭവങ്ങളാണ്. വിയറ്റ്നാമിൽനിന്ന് 1996ൽ കേരളത്തിലെത്തിയ വിഗോവ ഇനം താറാവുകൾ മലയാളികളുടെ വീടുകളിലും ഫാമുകളിലും ഇടംപിടിച്ചിരിക്കുന്നു. വൈറ്റ് പെക്കിൻ, ഐൻസ്ബറി എന്നീ താറാവിനങ്ങളെ പ്രജനനം നടത്തി ഉത്പാദിപ്പിച്ചെടുക്കുന്ന സങ്കരയിനം ഇറച്ചിതാറാവാണ് വിഗോവ-സൂപ്പർഎം. തൂവെള്ള നിറവും പെട്ടെന്നുള്ള വളർച്ചാനിരക്കും ഇവയുടെ പ്രത്യേകതകളാണ്.

സാധാരണ താറാവുകളേക്കാൾ രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും. രണ്ടുമാസംകൊണ്ട് 2.5 കിലോഗ്രാം തൂക്കം വയ്ക്കും. ഇവയെ അലങ്കാരപക്ഷിയായും വളർത്തുന്നവരുണ്ട്. മനുഷ്യനുമായി പെട്ടെന്ന് ഇണങ്ങുന്നവയാണ് വിഗോവ താറാവുകൾ. ശത്രുക്കളെ കൂട്ടത്തോടെ എതിർക്കാൻ കഴിവുള്ളവയാണ് ഇവ. മറ്റു താറാവുകളെ പോലെ നീന്തിത്തുടിക്കാൻ വലിയ തടാകങ്ങളോ ജലാശയങ്ങളോ ആവശ്യമില്ല. പകരം കണ്ണുകൾ നനയ്ക്കാൻ വേണ്ട സൗകര്യം മതി. കേരളത്തിലെ കാലാവസ്ഥയ്ക്ക് തീർത്തും ഇണങ്ങുന്നവയാണ് വിഗോവ താറാവുകൾ.

ഒരു ദിവസമോ ഒരാഴ്ചയോ പ്രായമുള്ള വിഗോവക്കുഞ്ഞുങ്ങൾ വിപണിയിൽ ലഭ്യമാണ്. രണ്ടാഴ്ച വരെ കുഞ്ഞുങ്ങൾക്ക് കൃത്രിമവെളിച്ചവും ചൂടും നൽകുന്ന ബ്രൂഡിംഗ് സംവിധാനം സജ്ജമാക്കണം. മുപ്പത് കുഞ്ഞുങ്ങൾക്ക് 60 വാട്ടിന്റെ ഒരു ഇലക്ട്രിക് ബൾബ് എന്ന രീതിയിൽ കൃത്രിമച്ചൂട് നൽകണം. ആദ്യത്തെ രണ്ടു മുതൽ മൂന്നാഴ്ച വരെ സ്റ്റാർട്ടർ തീറ്റ നൽകണം. തീറ്റ ഏഴും, എട്ടും തവണകളായി പേപ്പർ വിരിയിലോ, ഫീഡർ പാത്രത്തിലോ നൽകുക.

തീറ്റവെള്ളത്തിൽ നനച്ചു നൽകുന്നത് ശ്വാസതടസം ഒഴിവാക്കാൻ സഹായിക്കും. മൂന്നാഴ്ചവരെ വെള്ളം ആവശ്യത്തിന് മാത്രം നൽകുക. ആഴംകുറഞ്ഞ പരന്ന പാത്രത്തിൽ തല നനയ്ക്കാൻ വേണ്ടി മാത്രം അധികവെള്ളം കൊടുത്താൽ മതിയാകും. അതല്ലെങ്കിൽ നേത്രരോഗത്തിന് ഇടയാകും. മൂന്നാമത്തെ ആഴ്ച മുതൽ വിഗോവ കുഞ്ഞുങ്ങളെ അഴിച്ചുവിട്ടു വളർത്താം. ഈ ഘട്ടത്തിൽ ഗ്രോവർതീറ്റ നൽകാം. ചോർച്ചയില്ലാത്തതും നല്ല വായു സഞ്ചാരവുമുള്ള കൂടുകളിൽ ഇവയെ വളർത്താം. വെള്ളംകെട്ടി നിൽക്കാതെ അൽപം ഉയർന്ന സ്ഥലമായിരിക്കണം കൂടിന് തിരഞ്ഞെടുക്കേണ്ടത്. തറ സിമന്റ് ചെയ്താൽ ഈർപ്പം തങ്ങി നിൽക്കുന്നത് ഒഴിവാക്കാനും രോഗങ്ങൾ തടയാനും സഹായിക്കും.

രണ്ടുമാസം കഴിഞ്ഞാൽ ശബ്ദം കൊണ്ട് പൂവനെയും പിടയെയും തിരിച്ചറിയാൻ സാധിക്കും. പിട എപ്പോഴും കരയുകയും ഘനമുള്ള ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നു. പിടയെ അപേക്ഷിച്ച് പൂവന്റെ പതിഞ്ഞ ശബ്ദവും വേഗത്തിലുള്ള വളർച്ചാനിരക്കും പിടയിൽ നിന്നും പൂവനെ തിരിച്ചറിയാൻ സഹായിക്കുന്നു. വേർതിരിച്ച ആൺതാറാവിനെ ഇറച്ചിയ്ക്കും പെണ്ണിനെ മുട്ടയ്ക്കായും സജ്ജമാക്കാം. എട്ടാഴ്ച പ്രായമായ ആൺതാറാവുകൾക്ക് ഏകദേശം 2.85 കിലോ ഗ്രാം തൂക്കമുണ്ടായിരിക്കും. നാലാം മാസം മുതൽ പിട മുട്ടയിടാൻ തുടങ്ങും. മറ്റുതാറാവുകളെപ്പോലെ കൂടിനുള്ളിൽ മുട്ടയിടാതെ മണ്ണുമാന്തി കുഴിയുണ്ടാക്കി അതിലാണ് മുട്ടയിടൽ. പ്രതിവർഷം 160-180 മുട്ടകൾ വരെ ഇടാറുണ്ട്.

WEB DESK
Next Story
Share it