Begin typing your search...

'ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നു'; മത്തിയും അയലയും വാങ്ങുന്നതിനുമുമ്പ് നന്നായി ശ്രദ്ധിക്കണം

ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നു; മത്തിയും അയലയും വാങ്ങുന്നതിനുമുമ്പ് നന്നായി ശ്രദ്ധിക്കണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉഷ്ണതരംഗത്തെയും മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങളെയും തുടർന്ന് മത്സ്യലഭ്യത കുറഞ്ഞതോടെ ജില്ലയിലെ മത്സ്യ, അനുബന്ധ തൊഴിലാളികൾ പ്രതിസന്ധിയിൽ. വിപണിയിലെത്തുന്ന മത്സ്യത്തിൽ ഭൂരിഭാഗവും തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ്. ദൗർലഭ്യത്തെത്തുടർന്ന് വില കുത്തനെ കൂടി.

മുമ്പ് കടവുകളിൽ ഉണ്ടായിരുന്ന മത്സ്യബന്ധന രീതി ഇപ്പോഴില്ലാത്തതും മീൻ കുറയുന്നതിന് കാരണമാണ്. വലിയ യാനങ്ങളിൽ ആഴക്കടലിൽ പോയി മത്സ്യബന്ധനം നടത്തുന്ന രീതിയാണിപ്പോൾ. ഇരുപത്തഞ്ചോളം പേർക്ക് പോകാവുന്ന ചെറുയാനങ്ങൾ ഇപ്പോൾ കുറവാണ്. ഉഷ്ണതരംഗത്തെത്തുടർന്ന് ചൂട് കൂടിയതോടെ മത്സ്യങ്ങൾ ആഴക്കടലിലേക്ക് പോയി. വലിയ യാനങ്ങൾ ഉള്ളവർക്കേ ആഴക്കടൽ മത്സ്യബന്ധനം സാദ്ധ്യമാകൂ.

ആഴക്കടലിൽ നിന്ന് പിടിക്കുന്ന അയ്ക്കൂറ, കേര, കുടുത തുടങ്ങിയവ മാത്രമാണ് ചാവക്കാട്, അഴീക്കോട് ഉൾപ്പെടെയുള്ള മേഖലയിൽ ലഭിക്കുന്നത്. സാധാരണക്കാർ കൂടുതൽ ഉപയോഗിക്കുന്ന കിളിമീൻ, മത്തി, അയല, മെത്തൽ, വെളൂരി എന്നിവ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. ചൂണ്ടയിട്ട് മീൻ പിടിക്കുന്നവർ ആ നിലയ്ക്ക് ഉപജീവനം നടത്താൻ തീവ്രശ്രമം നടത്തുകയാണ്.

WEB DESK
Next Story
Share it