Begin typing your search...

ഒരു കുടുംബത്തിൽ 682 അംഗങ്ങൾ!; 67കാരനായ മൂസയ്ക്ക് ഇനി കുട്ടികൾ വേണ്ടെന്ന്

ഒരു കുടുംബത്തിൽ 682 അംഗങ്ങൾ!; 67കാരനായ മൂസയ്ക്ക് ഇനി കുട്ടികൾ വേണ്ടെന്ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉഗാണ്ടയിലെ ലൂസാക്കൻ സ്വദേശി മൂസ ഹസഹ്യയുടെ കുടുംബാംഗങ്ങളുടെ എണ്ണം കേട്ടാൽ ആരും അമ്പരക്കും. 67കാരനായ മൂസയുടെ കുടുംബത്തിൽ 682 അംഗങ്ങളുണ്ട്! 12 ഭാര്യമാരും 102 മക്കളും 568 പേരക്കുട്ടികളും! ഇനി കുട്ടികൾ വേണ്ടെന്നാണ് മൂസയുടെ തീരുമാനം. ആഗ്രഹമില്ലാഞ്ഞിട്ടല്ല, ജീവിതസാഹചര്യം മോശമായതുകൊണ്ടാണ് കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലെത്തിയതെന്നും മൂസ. പുരുഷൻ ഒരു സ്ത്രീയിൽ മാത്രം സംതൃപ്തനല്ലെന്നാണ് മൂസയുടെ അഭിപ്രായം. അതുകൊണ്ടാണു താൻ 12 കെട്ടിയതെന്നും മൂസ.

മൂസ കർഷകനാണ്. വരുമാനം കുടുംബത്തിന്റെ ദൈനംദിന ചെലവുകൾക്കു തികയുന്നില്ലെന്ന് മൂസ പറയുന്നു. മൂസ തന്റെ ഭാര്യമാരോട് ഗർഭനിരോധന ഗുളികകൾ കഴിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണത്രെ! 12 കിടപ്പുമുറികളുള്ള വീട്ടിലാണ് മൂസയുടെ ഭാര്യമാർ താമസിക്കുന്നത്. ഭാര്യമാർ തമ്മിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ല. ഭാര്യമാരെ മൂസ ശ്രദ്ധിക്കുകയും അവരോടൊപ്പം കഴിയുകയും ചെയ്യാറുണ്ട്. ഭാര്യമാർ ഗ്രാമത്തിലെ മറ്റു പുരുഷന്മാരുമായി സൗഹൃദം സ്ഥാപിക്കുന്നുണ്ടോ എന്നതും മൂസ ശ്രദ്ധിക്കാറുണ്ട്.

1971ലാണ് മൂസയുടെ ആദ്യവിവാഹം. അന്ന് മൂസയ്ക്ക് 16 വയസുണ്ട്. ഹനിഫ എന്നായിരുന്നു ആദ്യഭാര്യയുടെ പേര്. രണ്ടു വർഷത്തിന് ശേഷം ഒരു പെൺകുഞ്ഞു ജനിച്ചു. അന്ന് മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയായിരുന്നു മൂസയ്ക്കുണ്ടായിരുന്നത്. അതുകൊണ്ട് മൂസ വീണ്ടും വീണ്ടും വിവാഹം കഴിച്ചുകൊണ്ടിരുന്നു. ലൂസാക്കയിൽ ബഹുഭാര്യാത്വം നിയമം അനുവദിച്ചിട്ടുള്ളതാണ്. മൂസയുടെ ഇളയ ഭാര്യ ജുലൈഖയ്ക്ക് 11 മക്കളുണ്ട്. സാമ്പത്തിക സ്ഥിതി മോശമായതിനെത്തുടർന്ന് അടുത്തിടെ രണ്ടു ഭാര്യമാർ മൂസയെ ഉപേക്ഷിച്ചുപോയിരുന്നു.

Ammu
Next Story
Share it