Begin typing your search...

ആമസോണിൽ 2,500 വർഷം പഴക്കമുള്ള നഗരമുണ്ടായിരുന്നു?; താമസിച്ചിരുന്നത് ഒരു ലക്ഷത്തോളം ആളുകൾ

ആമസോണിൽ 2,500 വർഷം പഴക്കമുള്ള നഗരമുണ്ടായിരുന്നു?; താമസിച്ചിരുന്നത് ഒരു ലക്ഷത്തോളം ആളുകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അ​ടു​ത്തി​ടെ ഗ​വേ​ഷ​ക​ർ ആ​മ​സോ​ണി​ൽ ന​ട​ത്തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ പുരാതന നഗരങ്ങളേക്കുറിച്ചുള്ള ഗവേഷകരുടെ അന്വേഷണത്തിനു പുതിയ തെളിവുകൾ കൂട്ടിച്ചേർക്കുന്നതായി. 2,500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പു​രാ​ന​ഗ​ര​ങ്ങ​ളു​ടെ അ​വ​ശേ​ഷി​പ്പു​ക​ളാ​ണ് ലേ​സ​ർ സ്കാ​നിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ആ​മ​സോ​ൺ മ​ഴ​ക്കാ​ടു​ക​ളി​ൽ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ​ത്. കൃ​ഷി​യി​ട​ങ്ങ​ളു​ടെ​യും റോ​ഡു​ക​ളു​ടെ​യും സ​ങ്കീ​ർ​ണ​മാ​യ ശൃം​ഖ​ല​കളുള്ള, പൂ​ർ​ണ​മാ​യ ക​ണ്ടെ​ത്ത​ൽ ഈ ​മേ​ഖ​ല​യി​ൽ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ​തും വ​ലി​തു​മാ​ണ്.

ഇ​ക്വ​ഡോ​റി​ലെ ഉ​പാ​നോ ന​ദീ​ത​ട​ത്തി​ലെ ആ​ൻ​ഡീ​സ് പ​ർ​വ​ത​നി​ര​ക​ളു​ടെ കി​ഴ​ക്ക​ൻ താ​ഴ്​വ​ര​യി​ലാ​ണ് പു​രാ​ന​ഗ​ര​ശേ​ഷി​പ്പു​ക​ൾ. 20 വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട ഗ​വേ​ഷ​ണ​മാ​ണ് ഇ​ക്വ​ഡോ​ർ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ താ​ഴ് വ​ര​യി​ൽ ന​ട​ന്ന​ത്. ലി​ഡാ​ർ (ലേ​സ​ർ ഉ​പ​യോ​ഗി​ച്ച് ലാ​ൻ​ഡ്​സ്​കേ​പ്പ് സ​ർ​വേ ചെ​യ്യു​ന്ന റി​മോ​ട്ട് സെ​ൻ​സിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ) ഉ​പ​യോ​ഗി​ച്ചാ​ണ് ന​ഗ​രാ​വ​ശി​ഷ്ട​ങ്ങ​ൾ വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​ന്ന​ത്.

ഏ​ക​ദേ​ശം 300 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ് സ​ർ​വേ ന​ട​ന്ന​ത്. മ​നു​ഷ്യ​ർ കൂ​ട്ട​മാ​യി താ​മ​സി​ച്ചി​രു​ന്ന ഭൂ​പ്ര​ദേ​ശ​മാ​യി​രു​ന്നു ഇ​തെ​ന്നു വ്യ​ക്ത​മാ​യതായി ഗവേഷകർ. 6,000ലേ​റെ ച​തു​രാ​കൃ​തി​യി​ലു​ള്ള മ​ൺ ത​റ​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ങ്ങ​ളും ക​ണ്ടെ​ത്തി​യ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ആയിരം വർഷം വരെ ജനങ്ങൾ നഗരത്തിൽ താമസിച്ചെന്നാണു ഗവേഷകരുടെ അഭിപ്രായം. 15ലേ​റെ ജ​ന​വാ​സകേ​ന്ദ്ര​ങ്ങ​ളെ​ങ്കി​ലും ഉ​ണ്ടാ​യി​രു​ന്നു. ഒരേ സമയം എത്ര ആളുകൾ അവിടെ താമസിച്ചിരുന്നുവെന്ന് കൃത്യമായി കണക്കാക്കാൻ പ്രയാസമാണ്.

അതേസമയം പതിനായിരത്തിനും ഒരു ലക്ഷത്തിനുമിടയിൽ ആളുകൾ താമസിച്ചിട്ടുണ്ടാകാമെന്നാണു കണക്കുകൂട്ടൽ. കണ്ടെത്തിയ സൈറ്റിന് അതിനുള്ള ശേഷിയുണ്ടായിരുന്നതായും ഗവേഷകർ പറയുന്നു. ജ​ന​വാ​സ​മേ​ഖ​ല​ക​ളെ വീ​തി​യു​ള്ള​തും നേ​രാ​യ​തു​മാ​യ റോ​ഡു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്നു. സു​ഗ​മ​മാ​യ സ​ഞ്ചാ​രം സാ​ധ്യ​മാ​ക്കു​ന്ന​വി​ധ​മാ​യി​രു​ന്നു റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം. ബിസി 500 മുതൽ ആളുകൾ ഇവിടെ താമസിച്ചിരുന്നതായാണു നിഗമനം. വിവധതരം ധാ​ന്യങ്ങളും മ​ധു​ര​ക്കി​ഴ​ങ്ങുകളും പുരാനിവാസികൾ കൃ​ഷി ചെയ്തിരുന്നതായും ഗവേഷകർ കണ്ടെത്തിയിരിക്കുന്നു.

ആമസോണിൽ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പഴക്കമേറിയ സൈറ്റ് ആണിത്. കുടിലുകളിൽ നഗ്നരായി താമസിക്കുന്നവരാണ് ആമസോൺ നിവാസികളെന്നു കേൾക്കുന്പോഴേക്കും ഓർമയിലെത്തുക. എന്നാൽ, ഇപ്പോൾ ഗവേഷണം നടക്കുന്ന സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അടിസ്ഥാനമാക്കി മനുഷ്യർ സമൂഹമായി ജീവിച്ചതിന്‍റെയും സൗകര്യമുള്ള ജീവിതനിലവാരത്തെയുമാണു സൂചിപ്പിക്കുന്നത്. ആമസോൺ നിവാസികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾതന്നെ മാറുന്നതാണു പുതിയ കണ്ടെത്തലുകളെന്നും ഗവേഷകർ.

WEB DESK
Next Story
Share it