Begin typing your search...

അത്താഴത്തിന് ശേഷം പഴങ്ങളോട് പറയു NO NO !

Should you eat fruits before or after dinner ?

അത്താഴത്തിന് ശേഷം പഴങ്ങളോട് പറയു  NO NO !
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പഴങ്ങള്‍ കഴിയ്ക്കാന്‍ പലര്‍ക്കും പലതരം സമയങ്ങളുണ്ട്. ചിലർക്ക് രാവിലെ, ചിലര്‍ക്ക് ഇടനേരത്ത്, ചിലര്‍ക്ക് അത്താഴശേഷം എന്നിങ്ങനെ പോകുന്നു ഇത്. വില കൂടിയ പഴവര്‍ഗങ്ങളല്ലെങ്കിലും അത്താഴശേഷം ഒരു പഴം പലരുടേയും പതിവാണ്. ആരോഗ്യ വിദഗ്ധർ പറയുന്നത് ഭക്ഷണശേഷം പഴങ്ങൾ കഴിക്കുന്നത് അത്ര നല്ല ശീലമല്ല എന്നാണ്.

എന്തെന്നു വെച്ചാൽ, ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കുന്നതുൾപ്പടെ, നെഞ്ചെരിച്ചിൽ, വയറുവീർക്കൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകാൻ സാധ്യത ഏറെയാണ്.

അതായത് ഭക്ഷണശേഷം പഴങ്ങൾ കഴിക്കുന്നത് ശരിയായ ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും.

അപ്പോൾ പിന്നെ രാത്രിയിൽ പഴങ്ങൾ കഴിക്കുന്നതിനെക്കുറിച്ച് പ്രത്യേകം പറയണോ? ഉറങ്ങുന്നതിനു മുമ്പ് പഴങ്ങൾ കഴിക്കുന്ന ശീലം മിക്കവർക്കുമുണ്ട്. ചിലർ അത്താഴത്തിനു ശേഷം പഴങ്ങൾ കഴിക്കും. വേറെ ചിലർ അത്താഴത്തിനു പകരമായി പഴങ്ങൾ കഴിക്കും. അമിത വണ്ണം കുറയ്ക്കാനായി രാത്രിയിൽ സ്ഥിരം കഴിക്കുന്ന ആഹാരങ്ങൾ ഒഴിവാക്കി പഴങ്ങൾ മാത്രം ഭക്ഷിക്കുന്ന എത്രയോ പേരുണ്ട് നമുക്കിടയിൽ?

ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ് എന്ന് നമുക്കറിയാം. ജീവകങ്ങളും ധാതുക്കളും നിരോക്സീകാരികളും എല്ലാം അടങ്ങിയ പഴങ്ങൾ ആരോഗ്യത്തിന് അത്യുത്തമമാണ്. ഭക്ഷണപ്പാത്രത്തിന്റെ പകുതിയെങ്കിലും പഴങ്ങളും പച്ചക്കറികളും ആയിരിക്കണം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

പച്ചക്കറികൾ ഏതു സമയത്തും കഴിക്കാം എന്നാൽ പഴങ്ങളോ? പഴങ്ങൾ ചില പ്രത്യേക സമയത്തേ കഴിക്കാവൂ എന്ന് അറിയാമോ? പഴങ്ങളിൽ പഞ്ചസാര ധാരാളം അടങ്ങിയിട്ടുള്ളതിനാലാണിത്.



അത്താഴശേഷം പഴം അപകടം

രാവിലെ പ്രാതലിനൊപ്പം പഴവര്‍ഗങ്ങള്‍ കഴിയ്ക്കുന്നതാണ് ഏറ്റവും ആരോഗ്യകരമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിലെ സ്വാഭാവികമധുരം കൂടുതല്‍ ഊര്‍ജം നല്‍കും. അപചയപ്രക്രിയ ശക്തിപ്പെടും. രാവിലെ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച ശേഷം പഴങ്ങൾ കഴിക്കാം. വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് ശരീരത്തെ ശുദ്ധമാക്കും. ശരീരഭാരം കുറയ്ക്കാനും മറ്റ് പ്രവർത്തനങ്ങൾക്കുമുള്ള ഊർജ്ജമേകും. രാവിലെ പഴങ്ങൾ കഴിച്ചില്ലെങ്കിൽ പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയ്ക്കുള്ള സമയത്തും കഴിക്കാം.

ഭക്ഷണത്തിന് അരമണിക്കൂർ മുൻപ് പഴങ്ങൾ കഴിക്കുന്നത് ഭക്ഷണം അമിതമായി കഴിക്കുന്നതിനെ നിയന്ത്രിക്കാൻ സഹായിക്കും. പഴങ്ങൾ കാലറി കുറഞ്ഞ ഭക്ഷണമാണ്. മിക്ക പഴങ്ങളും നാരുകൾ അടങ്ങിയതായതിനാൽ വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കുകയും ഏറെ നേരം വിശക്കാതിരിക്കുകയും ചെയ്യും. ആപ്പിൾ, സബർജിൽ, ഏത്തപ്പഴം, മുതലായവ നാരുകൾ ധാരാളം അടങ്ങിയ പഴങ്ങളാണ്.

രാത്രി കിടക്കാൻ നേരം പഴങ്ങൾ കഴിക്കരുത്. കാരണം പഴങ്ങളിലടങ്ങിയ പഞ്ചസാരയുടെ അളവ് കൂടുകയും ഇത് ഊർജ്ജനില ഉയർത്തുകയും ഉറക്കം ഇല്ലാതാക്കുകയും ചെയ്യും.

വൈദ്യശാസ്ത്രം പ്രതിപാദിക്കുന്നത് പ്രകാരം ധാന്യാഹാരം ദഹിക്കണമെങ്കിൽ കുറഞ്ഞത് നാലോ അഞ്ചോ മണിക്കൂറുകൾ വേണം. പഴങ്ങൾ ദഹിക്കാൻ കേവലം ഒന്നോ ഒന്നരയോ മണിക്കൂർ മതി. ഇവ രണ്ടും ഒന്നിച്ച് കഴിക്കുമ്പോൾ, നാം മനസ്സിലാക്കേണ്ടത്, രണ്ടു ഭക്ഷണങ്ങൾക്കും രണ്ട് ദഹനസമയങ്ങളാണ് എന്നതാണ്. വയർ അസ്വസ്ഥമാക്കാൻ ഇത് മതി കാരണം. പുളിച്ച് തികട്ടൽ, ഗ്യാസ്, ദഹനക്കേട്, നെഞ്ചെരിച്ചിൽ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഭക്ഷണത്തോട് ചേർന്ന് പഴങ്ങൾ കഴിച്ച ശേഷം "പഴം കഴിച്ചിട്ട് ഭയങ്കര ഗ്യാസാ, വയർ വീർത്തിരിക്കുന്നത് കണ്ടില്ലേ?" എന്നൊക്കെ ചിലർ പറയുന്നത് കേട്ടിട്ടില്ലേ? ഇതാണ് കാരണം. ഭക്ഷണത്തിന്റെ കൂടെ പഴങ്ങൾ കഴിക്കേണ്ട എന്ന് സാരം.



ഏതൊക്കെ പഴങ്ങൾ കഴിക്കാം?

പഴങ്ങൾ ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി എല്ലാ തരം പഴങ്ങളും കഴിക്കേണ്ടതില്ല. ഇഷ്ടപെട്ട പഴങ്ങളെല്ലാം കൂടെ ഒരു പാത്രം നിറയെ എടുത്ത് കഴിച്ചാലും പ്രശ്നമാണ്. പഞ്ചസാര കുറഞ്ഞ പഴങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അതേസമയം നാരുകൾ കൂടുതലുള്ള പഴങ്ങൾ ഉണ്ടാകുകയും വേണം. പിയർ, തണ്ണിമത്തൻ, കിവി പഴങ്ങൾ തിരഞ്ഞെടുക്കാം. നാടൻ മാമ്പഴം, പേരയ്ക്ക തുടങ്ങിയവ തൊലി കളയാതെ കഴിക്കുന്നതാണ് നല്ലത്. പപ്പായ, പേരയ്ക്ക, സപ്പോട്ട, മാമ്പഴം, വാഴപ്പഴം, ചക്കപ്പഴം, സീതപ്പഴം തുടങ്ങിയവ നമ്മുടെ വീടിന്റെ പരിസരത്ത് തന്നെ ഉണ്ടാകുന്ന ഫലങ്ങളാണ്. ഇവയിൽ കീടനാശിനി ഉണ്ടാകുമെന്ന ഭയവും വേണ്ട. ഇത്തരം ഫലവർഗ്ഗങ്ങൾ ധൈര്യമായി കഴിക്കാം

anunanda
Next Story
Share it