Begin typing your search...

കറുത്തതും ദൃഢതയുമുള്ള പുരികങ്ങൾക്കായി ഇതാ ചില പൊടിക്കൈകൾ

കറുത്തതും ദൃഢതയുമുള്ള പുരികങ്ങൾക്കായി ഇതാ ചില പൊടിക്കൈകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


മുഖഛായ മാറ്റുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഘടകമാണ് കട്ടിയുള്ള പുരികം. നനുത്ത പുരികങ്ങളേക്കാൾ കറുത്ത നിറവും ദൃഢതയുള്ള ഇഴകളുമുള്ള പുരികം മുഖസൗന്ദര്യം ഇരട്ടിയായി വർദ്ധിപ്പിക്കും. മേയ്‌ക്കപ്പ് ഉപയോഗിക്കാത്തപ്പോഴും കട്ടിയുള്ള പുരികങ്ങൾ മുഖത്തിനു ഫ്രഷ് ലുക്ക് നൽകും. അതുകൊണ്ടുതന്നെ കട്ടിയുള്ള പുരികങ്ങൾ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പുരികം കൊഴിഞ്ഞ് പോകുന്നത് തടയാനും പുരികം കട്ടിയുള്ളതുമാകാനും പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ എന്തൊക്കെയാണെന്ന് നോക്കാം.

ഓയിൽ മസാജ് ചെയ്യുന്നത് പുരികം നന്നായി വളരാൻ സഹായിക്കും. ഇതിനായി അൽപം വെളിച്ചെണ്ണ വിരൽ തുമ്പിൽ എടുത്ത ശേഷം പുരികത്തിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം നന്നായി മസാജ് ചെയ്യാം. രക്തയോട്ടം വർധിപ്പിക്കാനും പുരികം കൊഴിഞ്ഞ് പോകാതിരിക്കാനും നല്ലൊരു പ്രതിവിധിയാണ് വെളിച്ചെണ്ണ. ഇത് ദിവസവും പരീക്ഷിക്കാം.പുരികം കട്ടിയുള്ളതാകാൻ സഹായിക്കുന്ന എണ്ണകളിലൊന്നാണ് ആവണക്കെണ്ണ. ഒരു കോട്ടൺ തുണി ആവണക്കെണ്ണയിൽ മുക്കിയതിന് ശേഷം രണ്ട് പുരികത്തിലും നന്നായി തേച്ചു പിടിപ്പിക്കുക. ഇതിന് ശേഷം രണ്ടോ മൂന്നോ മിനിറ്റ് കൈവിരൽ കൊണ്ട് നന്നായി മസാജ് ചെയ്ത് കൊടുക്കാം. 30 മിനിറ്റ് കഴിഞ്ഞ് ചെറുചൂട് വെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകാം.

പുരികം വളരാൻ ഏറ്റവും നല്ലതാണ് ഒലീവ് ഓയിൽ. ഇളം ചൂടുള്ള ഒലീവ് ഓയിൽ ഉപയോഗിച്ച് പുരികത്തിൽ നന്നായി മസാജ് ചെയ്യുക. ഇടവിട്ട ദിവസങ്ങളിൽ ഈ ഒലീവ് എണ്ണയിൽ ലേശം തേനും ചേർത്ത് പുരട്ടുന്നതും നല്ലതാണ്. രാത്രി കിടക്കുന്നതിന് മുമ്പ് പുരികത്തിൽ അൽപം ഒലീവ് ഓയിൽ പുരട്ടിയിട്ട് കിടക്കാം. രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം.പുരികം പെട്ടെന്ന് വളരാൻ സവാള ജ്യൂസ് ഉപയോഗിക്കുന്നതും നല്ലതാണ്. ഇതിനായി ഒരു സവാള ജ്യൂസ് എടുക്കുക. എന്നിട്ട് ഇവ പുരികത്ത് തേച്ച് അഞ്ച് മിനിറ്റോളം മസാജ് ചെയ്യാം.

Krishnendhu
Next Story
Share it