Begin typing your search...

മുഖകാന്തി വർധിപ്പിക്കാൻ കടലമാവ്‌ ചേർത്ത ചില സൗന്ദര്യകൂട്ടുകൾ അറിയാം!

Gram flour benefits on skin.

മുഖകാന്തി വർധിപ്പിക്കാൻ കടലമാവ്‌ ചേർത്ത ചില സൗന്ദര്യകൂട്ടുകൾ അറിയാം!
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മഞ്ഞൾ, ചെറുപയർ പൊടി, കടലമാവ് തുടങ്ങിയ ചേരുവകളൊക്കെ കാലങ്ങളായി സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന പ്രകൃതിദത്ത ചേരുവകളാണ്. ഇത്തരം ഹെർബൽ കൂട്ടുകൾ ഇന്ന് പലർക്കും ഉപയോഗിക്കാൻ മടിയാണ്. ഇന്നത്തെ മാറുന്ന ലോകം ചര്‍മ്മ സംരക്ഷണത്തിനായി നിരവധി പ്രോഡക്റ്റുകൾ കടകളിൽ നിന്നും നിരന്തരം വാങ്ങി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, മിക്ക പ്രോഡക്ടുകളിലും നിരവധി മായമാണ് അടങ്ങിയിരിക്കുന്നത്. ഇത് നിരവധി ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സൗന്ദര്യ സംരക്ഷണ മാർഗ്ഗങ്ങളിന് നിന്ന് ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത ഒരു ചേരുവയാണ് കടലപ്പൊടി അല്ലെങ്കിൽ കടലമാവ്. മുഖത്തെ പാടുകൾ ഇല്ലാതാക്കാനും തിളക്കവും മൃദുലതയും കിട്ടാനുമെല്ലാം കടലമാവ് (Gram Flour Face Packs) ചർമ്മത്തിൽ പതിവായി ഉപയോഗിച്ചാൽ മതി. ഇത് പല തരത്തിലുള്ള ചേരുവകളോടൊപ്പം ചേർത്ത് ചർമ്മത്തിൽ പ്രയോഗിക്കാം. പാർശ്വഫലങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ ഏത് ചർമ്മക്കാർക്കും ഉപയോഗിക്കാവുന്ന ഒന്നാണ് കടലമാവ്.

കടലപ്പൊടിയിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് തിളക്കവും മൃദുലതയും സിങ്ക് നൽകുന്നു. കൂടാതെ കടലമാവ് ഉപയോഗിക്കുന്നത് ചർമ്മത്തിലെ അധിക എണ്ണമയം ഇല്ലാതാക്കാനും സഹായിക്കുന്നു. ചർമ്മത്തിലെ നിർജ്ജീവ കോശങ്ങൾ നീക്കം ചെയ്യാൻ കടലമാവ് ഉപയോഗിക്കാം. ഇതിലെ നേർത്ത തരികൾ ചർമ്മത്തിൽ മികച്ച ഒരു സ്‌ക്രബ് ആയി പ്രവർത്തിക്കും. നിങ്ങൾ തയ്യാറാക്കുന്ന പാക്ക് മുഖത്ത് പുരട്ടി, അല്പം വെള്ളം നനച്ച് സൗമ്യമായി ചർമ്മത്തിൽ അൽപനേരം സ്‌ക്രബ് ചെയ്‌താൽ മതിയാകും. കടലമാവിൽ വിറ്റാമിനുകൾ, പ്രോട്ടീനുകൾ, മിനറലുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ നൽകുന്ന ഗുണങ്ങൾ ചർമത്തെ തിളക്കമുള്ളതാക്കുകയും ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

* മുഖത്തെ കുരുക്കള്‍ കുറയ്ക്കാന്‍ കടലമാവ് ഇങ്ങനെ ഉപയോഗിക്കാം

മഞ്ഞളും കടലപ്പൊടിയും ഒരേ അളവില്‍ എടുക്കുക. ഇതിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങാ നീര് ചേര്‍ക്കാം. ഇതിലേയ്ക്ക തേനും ചേര്‍ത്ത് ഇവ നന്നായി മിക്‌സ് ചെയ്ത് എടുക്കാം. ഇവ നല്ല പേയ്സ്റ്റ് പരുവത്തില്‍ ആക്കി എടുക്കണം. അതിനുശേഷം ഇവ കുറച്ച് എടുത്ത് ആദ്യത്തെ ലെയര്‍ മുഖത്ത് പുരട്ടാം. കഴുത്തിലും ഒപ്പം പുരട്ടാന്‍ മറക്കരുത്. കുറഞ്ഞത് ഒരു 10 മിനിറ്റ് ഇത് ഇങ്ങനെ തന്നെ വയ്ക്കാം. അതിനുശേഷം ചെറു ചൂടുവെള്ളത്തില്‍ മുഖം കഴുകി എടുക്കാവുന്നതാണ്.

അതേപോലെ, കടലപ്പൊടി, മഞ്ഞള്‍പ്പൊടി, ചന്ദനപ്പൊടി, പാല്‍ എന്നിവ എടുത്ത് നന്നായി മിക്‌സ് ചെയ്ത് പേയ്സ്റ്റ് പരുവത്തില്‍ ആക്കി എടുക്കാം. അതിനുശേഷം ഇത് മുഖത്തും കഴുത്തിലും തേയ്ക്കാവുന്നതാണ്. അതിനുശേഷം 20 മിനിറ്റ് ഇരുന്നതിന് ശേഷം ഇത് ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയാവുന്നതാണ്. ഈ രണ്ട് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ മുഖത്തെ കുരുക്കള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

* ചര്‍മ്മത്തിലെ എണ്ണമയം നീക്കാന്‍ സഹായിക്കുന്നു

2 ടേബിള്‍സ്പൂണ്‍ കടലപ്പൊടി എടുക്കണം. ഇതിലയ്ക്ക് റോസ്‌വാട്ടര്‍ ചേര്‍ക്കാം. ഇവ നന്നായി മിക്‌സ് ചെയ്ത് പേയ്സ്റ്റ് പരുവത്തില്‍ ആക്കണം. ഇത് മുഖത്ത് തേച്ച് 20 മിനിറ്റ് നേരം ഇരിക്കുക. അത്യാവശ്യം ഉണങ്ങുന്നത് വരെ ഇരിക്കണം. അതിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാവുന്നതാണ്.

ഇതുമല്ലെങ്കില്‍ കടലപ്പൊടിയും തേനും വാട്ടറും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് എടുക്കാം. കടലപ്പൊടി എടുക്കുന്നതിന്റെ പകുതി തേന്‍ എടുക്കണം. ഇവ നന്നായി മിക്‌സ് ചെയ്ത്, പേയ്സ്റ്റ് പരുവത്തില്‍ ആക്കി എടുക്കാം. അതിനുശേഷം ഇവ മുഖത്ത് പുരട്ടുക. കഴുത്തിലും ഒപ്പം പുരട്ടാന്‍ മറക്കരുത്. 20 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ആഴ്ച്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ചെയ്യണം എന്നാല്‍ മാത്രമാണ് ഫലം ലഭിക്കുന്നത്.

* പാടുകൾ അകറ്റാൻ കടലപ്പൊടിയും മഞ്ഞളും


കടലപ്പൊടിയും മഞ്ഞൾപ്പൊടിയും തുല്യ അളവിലെടുത്ത് അതിലേക്ക് ഒരു സ്പൂൺ വീതം നാരങ്ങാ നീര്, തേൻ എന്നിവ ചേർത്ത് ഒരു പാക്ക് തയ്യാറാക്കുക. ഇത് മുഖത്ത് ചെറുതായി മസാജ് ചെയ്തുകൊണ്ട് പുരട്ടാം. ചർമ്മത്തിലെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ വളരെ നല്ലതാണ് ഈ കൂട്ട്. ഇത് ചെറുതായി ഉണങ്ങി വരുമ്പോൾ തന്നെ കഴുകി മാറ്റാം.

* ചർമ്മത്തിന്റെ പ്രായമാകൽ ലക്ഷണങ്ങൾക്ക്

കാഴ്ചയിൽ പ്രായം കുറഞ്ഞിരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? ചർമ്മത്തിലെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നുകൂടിയാണ് കടലപ്പൊടി. ഇതിന് ചെയ്യേണ്ടത്, രണ്ടു ടേബിൾ സ്പൂൺ കടലപ്പൊടി, ഓരോ ടീസ്പൂൺ നാരങ്ങാ നീര്, തേൻ എന്നിവ ചേർക്കുക. ഇതിലേയ്ക്ക് ഒരു മുട്ട നന്നായി അടിച്ചെടുത്ത് ചേർക്കണം. ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടുക. സ്ഥിരമായി ഇത് ചെയ്താൽ ചർമത്തിൽ ചുളിവുകളും പാടുകളും വീഴാതിരിക്കാൻ സഹായകമാകും.

* മുട്ട - കടലമാവ് മിശ്രിതം



മുട്ടയുടെ വെള്ളയും കടലമാവും ചേർത്ത മിശ്രിതം മുഖത്ത് പുരട്ടി അരമണിക്കൂർ കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകുക. നിറം വർദ്ധിപ്പിക്കാൻ ഫലപ്രദമാണ് ഈ പാക്ക്.
 * തേൻ ചേർത്ത്


* തേൻ ചേർത്ത്


മുഖത്ത് കടലമാവും തേനും പുരട്ടുന്നത് ചർമ്മത്തിലെ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കും. ഈ കോമ്പിനേഷൻ പല കെമിക്കൽ സമ്പുഷ്ടമായ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളെക്കാളും മികച്ചതാണെന്ന് തെളിയിക്കാനാകും. തേൻ ഔഷധ ഗുണങ്ങൾക്ക് പേരുകേട്ടതും ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നവുമാണ്. തേനിൽ ആന്റിഓക്‌സിഡന്റ്, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. അതുകൊണ്ടുതന്നെ നിങ്ങൾ കടല മാവും മഞ്ഞളും ചേർത്ത് മുഖത്ത് പുരട്ടുകയാണെങ്കിൽ വളരെ നല്ല ഗുണം ലഭിക്കും.

കാർബോഹൈഡ്രേറ്റുകളുടെയും പ്രോട്ടീനുകളുടെയും കലവറയായ കടലമാവ് ചർമ്മത്തിലെ അഴുക്കിനെ കളയുന്നതിനും ഉപയോഗിക്കുന്നു. കടലമാവ് മുഖത്ത് പുരട്ടുന്നത് പല പ്രശ്നങ്ങൾക്കും ആശ്വാസമാണ്

anunanda
Next Story
Share it