Begin typing your search...

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട !!! നഖങ്ങളുടെ സൗന്ദര്യത്തിനും സംരക്ഷണത്തിനും പോംവഴികൾ

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട !!!  നഖങ്ങളുടെ സൗന്ദര്യത്തിനും സംരക്ഷണത്തിനും പോംവഴികൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുഖവും കൈകാലുകളും കാത്ത് പരിപാലിക്കുന്നപോലെ തന്നെ സംരക്ഷിക്കേണ്ടതാണ് നഖങ്ങളും. കേശ-ചർമ്മ സംരക്ഷണത്തിന് നാം എടുക്കുന്ന പ്രയത്നങ്ങളോളം തന്നെ പ്രധാനമാണ് നഖങ്ങൾ ഭംഗിയായി സൂക്ഷിക്കുന്നതും. നഖസൗന്ദര്യം കൂടിയുണ്ടെങ്കിലേ മൊത്തത്തിലുള്ള അഴകും വർദ്ധിക്കൂ.

നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളും നമ്മുടെ ആരോഗ്യ സൂചനകള്‍ കൂടിയാണ്. നമുക്കുണ്ടാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങളും ആദ്യം പ്രത്യക്ഷപ്പെടുന്നതും നമ്മുടെ ശരീരത്തില്‍ തന്നെയാണ്. പല മാറ്റങ്ങളും ശരീരത്തിലും ശരീര ഭാഗങ്ങളിലുമുണ്ടാകും. നാം സുപ്രധാനമായി കണക്കാക്കാറില്ലെങ്കിലും നമ്മുടെ നഖങ്ങളും ഇത്തരത്തിലെ പല ആരോഗ്യ സൂചനകളും നല്‍കുന്ന ഒന്നു തന്നെയാണ്. നഖത്തിലുണ്ടാകുന്ന പല മാറ്റങ്ങളും പല നിറ വ്യത്യാസങ്ങളുമെല്ലാം തന്നെ ആരോഗ്യപരമായ പല സൂചനകളും നല്‍കുന്നു. നഖത്തെ ബാധിക്കുന്ന പ്രശ്ങ്ങൾ പലരുടെയും സ്വസ്ഥത നശിപ്പിക്കുന്ന ഒന്നാണ്. ഈ പ്രശ്നങ്ങളെ എങ്ങനെ മറികടക്കാം?

അധികനേരം നഖങ്ങൾ വെള്ളത്തിലാക്കല്ലേ

----------------------------------------------------------------------



നമ്മള്‍ വെള്ളത്തില്‍ കൈകള്‍ നിരന്തരം കഴുകികൊണ്ടിരുന്നാല്‍, ഇത് കൈകളിലെ ചര്‍മ്മവും അതുപോലെ നിങ്ങളുടം നഖവും സോഫ്റ്റാക്കുന്നു. ഇത്തരത്തില്‍ നഖങ്ങള്‍ നിരന്തരം സോഫ്റ്റായിരുന്നാല്‍ വേഗത്തില്‍ മുറിഞ്ഞ് പോകുന്നതിന് സാധ്യതയുണ്ട്. പ്രത്യേകിച്ച് വീട്ടില്‍ പണിയെടുക്കുന്ന സ്ത്രീകളില്‍ ആണെങ്കില്‍ പാത്രം കഴുകേണ്ടി വരുന്നതെല്ലാം നഖങ്ങളുടെ ആയുസ്സ് കുറയ്ക്കുന്ന വസ്തുതയാണ്. അതിനാല്‍, നഖങ്ങള്‍ സോഫ്റ്റാകുന്ന അവസ്ഥ ഒഴിവാക്കാം.

നിറത്തിനും പറയാനുണ്ട് ചിലത്

_______________________________

ഇതുപോലെ നഖത്തിന്റെ ആകെയുള്ള നിറവും പ്രധാനമാണ്. ഇളം മഞ്ഞ നിറമുള്ള നഖങ്ങൾ നിങ്ങളുടെ കരൾ, വൃക്ക അല്ലെങ്കിൽ ഹൃദയം എന്നിവയുടെ പ്രശ്നങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഇത് രക്തക്കുറവ് അഥവാ അനീമിയ, കരൾ പ്രശ്നങ്ങൾ, ഹൃദയസ്തംഭനം അല്ലെങ്കിൽ പോഷകാഹാരക്കുറവ് എന്നിവയുടെ ലക്ഷണമാകാം. മഞ്ഞനിറമുള്ള നഖം വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്, തൈറോയ്ഡ് രോഗം, ശ്വാസകോശ രോഗം, പ്രമേഹം അല്ലെങ്കിൽ സോറിയാസിസ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

നഖ വരകളും അനാരോഗ്യം

___________________________

നഖത്തില്‍ പല തരത്തിലുള്ള വരകളും പലരിലും കണ്ടു വരുന്നു. കറുത്ത വരകൾ പല കാരണങ്ങളാൽ ഉണ്ടാകാം. ചിലപ്പോൾ ഇത് വാതിലിൽ മുട്ടുകയോ നിങ്ങളുടെ വിരലുകളെ മുറിവേൽക്കുന്നത് മൂലമോ ഉണ്ടാവുന്ന ചില ആഘാതങ്ങൾ അല്ലെങ്കിൽ പരിക്കുകൾ മൂലമാണ്. മറ്റൊരു കാരണം മെലനോമ ആകാം, ഇത് ഒരുതരം ക്യാൻസറാണ്. ലംബമായ വരകളെങ്കില്‍ ഇത് അനീമിയ കാരണമാകാം. കുറുകെയുള്ള വരകളെങ്കില്‍ വൃക്കരോഗ സൂചനയാകാം. ഇതല്ലാതെ പരാമ്പര്യവും പ്രായവുമെല്ലാം ഇത്തരം പല തരത്തിലെ വരകള്‍ക്ക് കാരണമാകാം.

നഖത്തിനെ ഉപദ്രവിക്കല്ലേ

__________________________

ചിലര്‍ നഖം ഉപയോഗിച്ച് സാധനങ്ങള്‍ തുറക്കാന്‍ ശ്രമിക്കും. അതുപോലെ, എന്തെങ്കിലും സാധനങ്ങള്‍ പൊട്ടിക്കാന്‍ ശ്രമിക്കുന്നതെല്ലാം നഖങ്ങള്‍ ഉപയോഗിച്ചായിരിക്കും. ഇത്തരത്തില്‍ ചെയ്യുന്നത് നഖങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല. ഇവ നഖങ്ങള്‍ പൊട്ടിപോകുന്നതിന് കാരണമാണ്. അതിനാല്‍ പരമാവധി ഇത്തരത്തില്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

Short and ബ്യൂട്ടിഫുൾ

____________________



നല്ല നീളത്തില്‍ നഖങ്ങള്‍ വളര്‍ത്തുന്നത് നഖത്തിന് നല്ലതല്ല. ഇത് വേഗത്തില്‍ ഒടിഞ്ഞ് പോകുവാനും സാധ്യത കൂടുതലാണ്. അതിനാല്‍, നഖങ്ങളെ വെട്ടി ചെറിയ നീളത്തില്‍ ഷേയ്പ്പ് ചെയ്ത് നിലനിര്‍ത്തുന്നതാണ് എല്ലായാപ്പോഴും നല്ലത്. അതുപോലെ, അടുപ്പിച്ച് നെയില്‍ പോളീഷ് ഇടാതിരിക്കുന്നതും നല്ലതായിരിക്കും. നഖങ്ങള്‍ക്കും ശ്വസിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ മാത്രമാണ് നല്ല ആരോഗ്യത്തോടെ നഖങ്ങള്‍ ഇരിക്കുകയുള്ളൂ. അതുപോലെ, നന്നായി വെള്ളം കുടിക്കേണ്ടതും അനിവാര്യമാണ്. നന്നായി വെള്ളം കുടിച്ചാല്‍ നഖങ്ങളെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താന്‍ സാധിക്കും. ഇത്തരത്തില്‍ ചെറിയ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും നല്ല നീളന്‍ നഖങ്ങള്‍ വളര്‍ത്തിയെടുക്കാവുന്നതാണ്.

വൃത്തിയായി സംരക്ഷിച്ചില്ലെങ്കിൽ മറ്റ് അസുഖങ്ങൾ പിടിപെടുന്നതോടൊപ്പം നഖങ്ങൾ പൊട്ടിപ്പോകുന്നത് സ്വാഭാവികം. അതുകൊണ്ട് ആദ്യം തന്നെ കൈവിരലുകളുടെയും നഖങ്ങളുടെയും വൃത്തി ഉറപ്പ് വരുത്തുക.

ശരീരത്തിലെ അയണിന്റെ കുറവ് മൂലവും പല തരത്തിലുള്ള ത്വക് രോഗം മൂലവും നഖങ്ങളുടെ ആരോഗ്യം ക്ഷയിക്കുകയും ഇത് പിന്നീട് നഖം പൊട്ടിപ്പോകുന്നതിലേയ്ക്ക് നയിക്കുകയും ചെയ്യും. ഇത് കൂടാതെ കിഡ്‌നി, കരൾ തുടങ്ങിയ അവയവങ്ങൾക്ക് ഏതെങ്കിലും വിധത്തിലുള്ള തകരാർ ഉണ്ടെങ്കിൽ അതും നഖങ്ങളിൽ പ്രതിഫലിക്കും. ഇത്തരം സന്ദർഭങ്ങളിൽ നഖങ്ങൾക്ക് നിറവ്യത്യാസം കാണപ്പെടാം.

നഖങ്ങളുടെ ആരോഗ്യം ഭക്ഷണത്തിലൂടെ

________________________________________



പോഷകപ്രദമായ ഭക്ഷണം ശീലമാക്കുന്നത് നഖനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ധാരാളം ഇലക്കറികൾ, പയറുവർഗ്ഗങ്ങൾ തുടങ്ങിയവ ആഹാരക്രമത്തിന്റെ ഭാഗമാക്കുക. പോഷക ഗുണങ്ങൾ ധാരാളമുള്ള പാൽ, പഴം, മത്തി, ചീര, മുട്ട, പച്ചക്കറികൾ തുടങ്ങിയവയും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. അയൺ, വിറ്റാമിൻ സി എന്നിവ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളും ധാരാളം കഴിക്കുക. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നതിലൂടെ നഖങ്ങളിൽ കണ്ടുവരുന്ന വെള്ളപ്പാടുകൾ മാറ്റാം

anunanda
Next Story
Share it