Begin typing your search...

കറിവേപ്പില കേട് കൂടാതെ സൂക്ഷിക്കാം അതും ഒരു വർഷം വരെ !!!

Different ways to store and preserve curry leaves.

കറിവേപ്പില കേട് കൂടാതെ സൂക്ഷിക്കാം അതും ഒരു വർഷം വരെ !!!
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നമ്മുടെ പാചകത്തിൽ ഒഴിച്ച് കൂടാൻ ആകാത്ത ഒന്നാണ് കറിവേപ്പില. പാചകത്തില്‍ മാത്രമല്ല മുടിയുടെ വളര്‍ച്ചയ്ക്കും സൗന്ദര്യത്തിനുമൊക്കെ കറിവേപ്പില ഉപയോഗിച്ചുള്ള പല വിദ്യകളും ആളുകള്‍ ഉപയോഗിക്കാറുണ്ട്. വിഷം അടിക്കാത്ത കറിവേപ്പില ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എപ്പോഴും ഇത് വീട്ടില്‍ വളര്‍ത്താന്‍ ശ്രമിക്കും എന്നാൽ കറിവേപ്പില സുലഭമായി ലഭിക്കാത്ത ആളുകൾ പലപ്പോഴും ഇത് സൂക്ഷിച്ച് വയ്ക്കാന്‍ കഷ്ടപ്പെടാറുണ്ട്. കറിവേപ്പില കേടുകൂടാതെ സൂക്ഷിച്ച് വയ്ക്കാന്‍ ആഗ്രഹിക്കുന്നര്‍ക്കായി ചില നുറുങ്ങ് വിദ്യകള്‍ ഇതാ...

തണ്ടുകള്‍ ഇല്ലാതെ പറിച്ച് എടുത്താല്‍ കറിവേപ്പില ചീത്തയായി പോകാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. കുപ്പിയുടെ ജാറില്‍ വെള്ളം നിറച്ച് അതില്‍ തണ്ടോടു കൂടിയുള്ള കറിവേപ്പില ഇട്ട് വയ്ക്കാം. കറിവേപ്പ് സൂക്ഷിക്കാന്‍ ഈ രീതി വളരെ അധികം സഹായിക്കും. ഇനി ഈ ഇലകള്‍ ഒരു കോട്ടണ്‍ തുണിയില്‍ നന്നായി പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിച്ചാൽ ഏറെ നാൾ കേടുവരാതെ സൂക്ഷിക്കാം.


കറിവേപ്പില വാങ്ങിച്ച ഉടന്‍ ഫ്രിഡ്ജില്‍ കയറ്റി വെയ്ക്കരുത്. കറിവേപ്പില വാങ്ങിച്ച് നല്ലതു പോലെ കഴുകി വെള്ളം വാരാന്‍ വെയ്ക്കുക. അതിനു ശേഷമാണ് ഇത് സൂക്ഷിക്കേണ്ടത്. കറിവേപ്പില വെള്ളം കളഞ്ഞ് നല്ലതു പോലെ വൃത്തിയാക്കിയ ശേഷം വായു കടക്കാത്ത കുപ്പിയിലാക്കി അടച്ച് വെയ്ക്കാം. എത്ര ദിവസം വേണമെങ്കിലും ഈ കറിവേപ്പില കേടു കൂടാതെ സൂക്ഷിക്കാവുന്നതാണ്.

വെള്ളത്തിന്റെ വിനിഗറിന്റെയും മിശ്രിതത്തില്‍ കഴുകിയെടുത്ത ഇലകള്‍ ഇനി മറ്റൊരു രീതിയിലും സൂക്ഷിക്കാവുന്നതാണ്. പ്ലാസ്റ്റിക് പാത്രത്തിലോ ഗ്ലാസ് ജാറിലോ ഇത് സൂക്ഷിക്കുന്നതും വളരെ നല്ലതാണ്. ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ ടിഷ്യൂ പേപ്പര്‍ വിരിച്ച ശേഷം അതിന് മുകളിലേക്ക് കറിവേപ്പില വയ്ക്കാം. അതിന് ശേഷം മറ്റൊരു ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് ഇത് മൂടുക. അധികം കുത്തി നിറച്ച് കറിവേപ്പിലകള്‍ നിറയ്ക്കാതെ ഇരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മുറുക്കി അടച്ച് വയ്ക്കാനും ശ്രദ്ധിക്കണം. ഇത് ഫ്രിഡ്ജില്‍ രണ്ട് മാസം വരെ സൂക്ഷിക്കാവുന്നതാണ്.


ഇലകൾ തണ്ടിൽ നിന്ന് അടർത്തി എടുത്ത് ഫ്രീസറിൽ സൂക്ഷിക്കാൻ സഹായിക്കുന്നതാണ് സിപ്പ് ലോക്ക് കവറുകൾ. വിനാഗിരിയൊഴിച്ച വെള്ളത്തിൽ കഴുകിയെടുത്ത ഇലകൾ സിപ്പ് ലോക്ക് കവറിൽ സൂക്ഷിക്കാവുന്നതാണ്. ഇത് ഒരു വർഷം വരെ കറിവേപ്പില കേട് വരാതെ ഇരിക്കാൻ സഹായിക്കും. ഇലകൾ സിപ്പ് ലോക്ക് കവറിൽ ഇട്ട് എയർ മുഴുവവൻ കളഞ്ഞ് വൃത്തിയായി അടച്ചുവയ്ക്കണം. ഇത് ഫ്രീസറിൽ വേണം സൂക്ഷിക്കാൻ. ഒരോ തവണ എടുക്കുമ്പോളും അധികം നേരം പുറത്ത് വയ്ക്കാതെ വേണ്ടത് എടുത്തശേഷം ഉടൻ തിരികെവയ്ക്കണം.

anunanda
Next Story
Share it