Begin typing your search...

മുടിയഴകിന് കാപ്പിപ്പൊടി കൊണ്ടൊരു മാജിക് ടോണിക്

മുടിയഴകിന് കാപ്പിപ്പൊടി കൊണ്ടൊരു മാജിക് ടോണിക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തല മുടിയുടെ സംരക്ഷണത്തിന് കൃത്രിമവഴികളേക്കാൾ നല്ലത് നാടൻ രീതികളാണ്. നമ്മുടെ വീട്ടിലുള്ള പല കൂട്ടുകളും ഉപയോഗിച്ച് നമുക്ക് കേശസംരക്ഷണം സാധ്യമാക്കാം. പാർശ്വഫലങ്ങളോ അമിത പണച്ചെലവോ ഇല്ല എന്നതാണ് ഇത്തരം രീതികളുടെ പ്രധാന സവിശേഷത. ഇത്തരത്തിൽ കോഫി അഥവാ കാപ്പി പൊടി എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം ...

നിങ്ങളുടെ മുടിയുടെ വേരുകളെ ഉത്തേജിപ്പിക്കാനും അവയുടെ ഘടന മെച്ചപ്പെടുത്താനും കോഫി ഹെയര്‍ മാസ്‌കുകള്‍ക്ക് കഴിയും. തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിച്ച് തലമുടി നല്ല ആരോഗ്യത്തോടെ വളരാൻ കോഫി കൊണ്ടുള്ള ഹെയര്‍ മാസ്ക് സഹായിക്കും. കൂടാതെ ഇത് മുടികൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇത് മാത്രമല്ല കാപ്പി കഴുകിക്കളയാന്‍ ഉപയോഗിക്കുമ്പോള്‍, ഇത് മുടിയുടെ കെട്ട് ഇല്ലാതാക്കുന്നതിനും മുടി ശക്തവും സുഗമവുമാക്കാനും സഹായിക്കും.

ഇനി കാപ്പിപ്പൊടി മിശ്രിതം എങ്ങനെ ഉണ്ടക്കാമെന്ന് നോക്കാം !

ഇതിനായി 50 ഗ്രാം കാപ്പിപ്പൊടി 230 മില്ലി വെള്ളത്തിൽ കലക്കി ഒരു ഗ്ലാസ് ബോട്ടിലിലാക്കി 24 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം ഇത് പുറത്തെടുത്ത് ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് അരിച്ചെടുക്കാം. ശേഷം ഇതിനെ സ്പ്രേ ബോട്ടിലിലാക്കി രണ്ടാഴ്ചവരെ ഫ്രിഡ്ജിൽ സൂക്ഷിച്ച്‌ ഉപയോഗിക്കാൻ കഴിയും.

മറ്റൊന്ന് താരന്‍ എന്ന പ്രശ്നമാണ്. പലപ്പോഴും നമ്മുടെ ചര്‍മ്മത്തെ വരെ പ്രതിസന്ധിയിലാക്കുന്ന ഒന്നാണിത്. എന്നാല്‍ താരനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഇപ്പോഴും പലര്‍ക്കും കൃത്യമായി അറിയില്ല. താരന്‍ മുടിയുടെ ആരോഗ്യം നശിപ്പിക്കുകയും മുടിക്ക് പ്രതിസന്ധികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. താരന്‍ മൂലം പലപ്പോഴും മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും ഫേസ് ചെയ്യേണ്ടതായി വന്നിട്ടുണ്ടാവും. എന്നാല്‍ മേൽപറഞ്ഞ കോഫി മാസ്ക് കൊണ്ട് മുടിക്കുണ്ടാവുന്ന ഒരു വിധത്തിലുള്ള പ്രശ്‌നങ്ങളെ എല്ലാം നമുക്ക് ഇല്ലാതാക്കാൻ സാധിക്കും.

കാപ്പി കൊണ്ടുള്ള മറ്റ് പൊടികൈകൾ കൂടി പരിചയപ്പെടാം.

* വെളിച്ചെണ്ണയിൽ ചേർത്ത് കാപ്പി പൊടി തലയോട്ടിയിൽ പുരട്ടിയാൽ രക്തചംക്രമണം വർധിക്കും. മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും. കാപ്പിയിലെ കഫീൻ മുടി കൊഴിച്ചലിനെ തടയുകയും ചെയ്യുന്നു.

* നാരങ്ങയും യോഗേർട്ടും കാപ്പിയും ചേർത്ത് തയ്യാറാക്കുന്ന മിശ്രിതം തലമുടിക്ക് ബെസ്റ്റാണത്രേ. യോഗേർട്ട് മുടിയെ സ്മൂത്തൻ ചെയ്യുമ്പോൾ നാരങ്ങയും കാപ്പിയും തലയെ ശുദ്ധീകരിക്കുകയും ആരോഗ്യമുള്ള മുടി പ്രധാനം ചെയ്യുന്നു.

* കോഫിയും തേനും ഒലീവെണ്ണയും ചേർത്ത് മിശ്രിതം തയ്യാറാക്കി ഉപയോഗിക്കാം. വരണ്ട മുടിയെ മിനുസമുള്ളതാക്കാനും സഹായിക്കുന്നു.

* കോഫിയും എഗ് യോക്കും-വിറ്റാമിൻ സമ്പുഷ്ടമാണ് മുട്ടയുടെ മഞ്ഞ. നശിച്ച മുടികൾക്ക് പകരം ആരോഗ്യമുള്ള മുടി വളരാൻ സഹായിക്കുന്നു. മുട്ടയുടെ മഞ്ഞയും കാപ്പിയും ചേർന്ന മിശ്രിതം തലയോട്ടിയിൽ ചേർത്ത് അരമണിക്കൂറിനുള്ളിൽ കഴുകി കളയാം

* മുടി വളർച്ചയ്ക്ക് സഹായിക്കുന്ന മിശ്രതമാണ് ചെറുനാരങ്ങളും കാപ്പിയും കറുവപ്പട്ടയും ചേർന്ന മിശ്രിതം. മുടി കറുപ്പിക്കനാുള്ള ഉത്തമ മാർഗം കൂടിയാണിത്.

anunanda
Next Story
Share it