Begin typing your search...

റംസാൻ ഷോപ്പിങ്: 75% വരെ വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്

റംസാൻ ഷോപ്പിങ്: 75% വരെ വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റംസാൻ മാസത്തിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് യൂണിയൻ കോപ്. ഏകദേശം 10,000 ഉൽപ്പന്നങ്ങൾക്ക് ഇളവ് ലഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ അബ്ദുള്ള മുഹമ്മദ് റഫീ അൽ ദല്ലാൽ അറിയിച്ചു. ഓൺലൈൻ സ്റ്റോറിലും സ്മാർട്ട് ആപ്പിലും കിഴിവ് ലഭിക്കും.

ഇത്തവണ 75% ഇളവ് അവശ്യവസ്തുക്കളിൽ ഉപയോക്താക്കൾക്ക് നേടാനാകും. ദുബായ് എമിറേറ്റിലെ മുഴുവൻ യൂണിയൻ കോപ് ശാഖകളിലും ഡിസ്‌കൗണ്ട് ലഭ്യമാകും. ഫെബ്രുവരി 24 മുതൽ കിഴിവ് ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഇത് റംസാൻ മാസത്തിലും തുടരും. മൊത്തം 60 ദിവസമാണ് ഡിസ്‌കൗണ്ട് കാലയളവ്.

ഏഴ് വ്യത്യസ്ത പ്രൊമോഷനൽ ക്യാംപെയ്‌നുകൾ യൂണിയൻ കോപ് നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് 60% മുതൽ 75% വരെ കിഴിവ് നേടാം. അരി, മാംസം, പാൽ ഉൽപ്പന്നങ്ങൾ, പഴം, പച്ചക്കറി, പ്രത്യേക റംസാൻ ഉൽപ്പന്നങ്ങൾ, കാന്നുകളിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് കിഴിവ് ലഭിക്കും.

സ്മാർട്ട് ഓൺലൈൻ ആപ്പിലൂടെയും വെബ് സ്റ്റോറിലൂടെയും ലഭിക്കുന്ന ഓർഡറുകൾക്ക് ഡെലിവറി സൗകര്യം ഏർപ്പാടാക്കുമെന്നും യൂണിയൻ കോപ് അറിയിച്ചു.

Aishwarya
Next Story
Share it