Begin typing your search...

യു.എ ഇയിൽ ജൂൺ മുതൽ കോർപറേറ്റ് നികുതി; ഒമ്പത് മാസത്തിനുള്ളിൽ റിട്ടേൺ ഫയൽ ചെയ്യണം; അറിയേണ്ടതെല്ലാം

യു.എ ഇയിൽ ജൂൺ മുതൽ കോർപറേറ്റ് നികുതി; ഒമ്പത് മാസത്തിനുള്ളിൽ റിട്ടേൺ ഫയൽ ചെയ്യണം; അറിയേണ്ടതെല്ലാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ്വകാര്യ സ്ഥാപനങ്ങൾക്കും പബ്ലിക് ജോയിന്റ് സ്റ്റോക്ക് കമ്പനികൾക്കും ജൂൺ ആദ്യം മുതൽ യുഎഇ കോർപറേറ്റ് നികുതി ഈടാക്കിത്തുടങ്ങും. ജൂണിൽ കോർപറേറ്റ് നികുതി നിയമം പ്രാബല്യത്തിൽ വരുമെന്ന് ഫെഡറൽ ടാക്‌സ് അതോറിറ്റി (എഫ്.ടി.എ) നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനായുള്ള രജിസ്ട്രേഷൻ മെയിൽ തന്നെ ആരംഭിച്ചിരുന്നു. യുഎഇയിൽ വാർഷിക ലാഭം 3.75 ലക്ഷം ദിർഹത്തിൽ കൂടുതലുള്ള കമ്പനികൾ 9% കോർപ്പറേറ്റ് നികുതി നൽകണമെന്ന് 2022 ജനുവരിയിലാണ് പ്രഖ്യാപിച്ചത്. സർക്കാർ, സ്വകാര്യ ജോലിയിൽ നിന്നുള്ള ശമ്പളത്തിനോ മറ്റ് വ്യക്തിഗത വരുമാനത്തിനോ കോർപ്പറേറ്റ് നികുതി ബാധകമല്ല. 30 ലക്ഷം ദിർഹമോ അതിൽ കുറവോ വരുമാനമുള്ള യുഎഇയിലെ ചെറുകിട ബിസിനസ്സുകൾക്കും കോർപ്പറേറ്റ് ഇളവുണ്ട്. യുഎഇയിൽ ആസ്ഥാനം ഇല്ലാത്ത കമ്പനി രാജ്യത്തുനിന്ന് വരുമാനം നേടുന്നുണ്ടെങ്കിലും കോർപ്പറേറ്റ് നികുതി ബാധകമല്ല.

ഫ്രീസോൺ കമ്പനികൾക്ക് നിലവിൽ നികുതിയിൽ ഇളവുണ്ട്. പുതിയ കമ്പനികൾക്കും ബിസിനസ്സുകൾക്കും നിയമപരമായ നടപടികൾ പൂർത്തിയാക്കാൻ മതിയായ സാവകാശം നൽകും. നികുതിക്കു വിധേയരാകുന്ന വ്യക്തികൾ കോർപ്പറേറ്റ് ടാക്‌സ് റജിസ്റ്റർ ചെയ്യണമെന്നു ധന മന്ത്രാലയം അറിയിച്ചു. സർക്കാർ, സർക്കാർ നിയന്ത്രിത സംഘടനകളും രജിസ്റ്റർ ചെയ്യേണ്ടതില്ല. പെൻഷൻ അല്ലെങ്കിൽ നിക്ഷേപ ഫണ്ടുകൾ, ജീവകാരുണ്യ പ്രവർത്തനം, സാമൂഹിക സേവനങ്ങൾ, സിഎസ്ആർ തുടങ്ങി സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവയ്ക്കും ഇളവിന് അർഹതയുണ്ട്.

വാർഷിക കോർപ്പറേറ്റ് ടാക്സ് റിട്ടേണുകൾ എല്ലാ നികുതി വിധേയരായ വ്യക്തികളും നികുതി കാലയളവ് അവസാനിച്ച് ഒമ്പത് മാസത്തിനുള്ളിൽ ഫയൽ ചെയ്യേണ്ടതുണ്ട്. നികുതി കാലയളവ് അവസാനിച്ചതിന് ശേഷം ഏഴ് വർഷത്തേക്ക് ഇതുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കാൻ നികുതി അടക്കുന്നവർ ബാധ്യസ്ഥരാണ്. യുഎഇയിലെ കോർപ്പറേറ്റ് നികുതി ലോകത്തിലെ ഏറ്റവും കുറഞ്ഞ നികുതികളിലൊന്നാണെന്നാണ് അധികൃതരുടെ അവകാശവാദം. കോർപ്പറേഷനുകളുടെയും മറ്റ് ബിസിനസുകളുടെയും അറ്റാദായത്തിന്മേൽ ചുമത്തുന്ന നേരിട്ടുള്ള നികുതിയാണ് കോർപ്പറേറ്റ് ആദായനികുതി അഥവാ ബിസിനസ് ലാഭനികുതി. രാജ്യത്തിന്റെ വികസനവും പരിവർത്തനവും ത്വരിതപ്പെടുത്തുന്നതിനാണ് പുതിയ നികുതി കൊണ്ടുവരുന്നത്. കോർപ്പറേഷനുകളുടെയും ബിസിനസ്സുകളുടെയും നികുതി സംബന്ധിച്ച 2022 ലെ നാൽപ്പത്തി ഏഴാം നമ്പർ ഫെഡറൽ നിയമം അനുസരിച്ചാണിതെന്ന് ധനമന്ത്രാലയം അറിയിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് 375,000 ദിർഹം എന്ന ഉയർന്ന ലാഭ പരിധി നിർണിയിച്ചിരിക്കുന്നത്.

WEB DESK
Next Story
Share it