Begin typing your search...

സ്വിറ്റ്‌സർലൻഡിന്റെ സ്വന്തം ഫ്രേ ചോക്ലേറ്റുകൾ യുഎഇ വിപണിയിൽ

സ്വിറ്റ്‌സർലൻഡിന്റെ സ്വന്തം ഫ്രേ ചോക്ലേറ്റുകൾ യുഎഇ വിപണിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഫ്രേ ചോക്ലേറ്റുകൾ യുഎഇ വിപണിയിൽ. സ്വിറ്റ്‌സർലൻഡിൽ നിർമിക്കുന്ന ഫ്രേ ചോക്ലേറ്റുകൾ യുഎഇയിലെ പ്രധാന സൂപ്പർമാർക്കറ്റുകളിലും ഇമറാത്ത് പെട്രോൾ പമ്പുകളിലുമാണ് ലഭ്യമാകുക. 1887ൽ സഹോദരങ്ങളായ മാക്‌സും റോബർട്ടും ചേർന്നു സ്ഥാപിച്ചതാണ് ഫ്രേ ചോക്ലേറ്റ് കമ്പനി.

ആഫ്രിക്കയിൽ പ്രത്യേകം വിളയിക്കുന്ന കൊക്കോ ബീൻസും സ്വിറ്റ്‌സർലൻഡിന്റെ പെരുമയായ പാലും മധുരവും ചേരുന്നതാണ് ഫ്രേ ചോക്ലേറ്റുകളെന്നു നിർമാതാക്കളായ ഡെലിക്കയുടെ സെയിൽസ് ഡയറക്ടർ മാത്തിയാസ് കാസൻസും ഇന്റർനാഷനൽ മാർക്കറ്റിങ് ഹെഡ് മാഡലിൻ സെക്‌സർ വാൻഡലറും പറഞ്ഞു.

ചോക്ലേറ്റിനു പുറമെ ബിസ്‌ക്കറ്റ് ചോക്ലേറ്റ്, ബിസ്‌കറ്റ്, കോഫി, മറ്റു ലഘുഭക്ഷണങ്ങൾ എന്നിവയും ഫ്രേ ബ്രാൻഡിൽ വിപണിയിലുണ്ട്. ഡിസംബർ മുതൽ വിപണിയിൽ എത്തിയ ഫ്രേ ചോക്ലേറ്റിന്റെ ഔപചാലിക വിപണനോദ്ഘാടനം ഇന്നലെ നടന്നു. സ്വറ്റ്‌സർലൻഡ് കോൺസൽ ജനറൽ ഫ്രാങ്ക് എഗ്മെൻ, വിപണന സ്ഥാപനമായ ഫ്രഷ് എക്‌സ്പ്രസ് വൈസ് പ്രസിഡന്റ് ജോണി വുയുകാസ്, സെയിൽസ് മാനേജർ അജാസ് ചോർഗേ എന്നിവരും പങ്കെടുത്തു.




Aishwarya
Next Story
Share it