യുഎഇയിൽ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കുന്നവർക്ക് ചില സുപ്രധാന മുന്നറിയിപ്പുകൾ
യുഎഇയിൽ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കുന്നവർക്ക് സുപ്രധാന മുന്നറിയിപ്പുകൾ നൽകി. സൈക്കിളുകളോ ഇ-സ്‌കൂട്ടറോ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങളിൽ ചിലത് താഴെ പറയും പ്രകാരമാണ്.സാധാരണ സൈക്കിളിലോ ഇലക്ട്രിക് സൈക്കിളിലോ നിങ്ങളെ കൂടാതെ ഒരു യാത്രക്കാരനെ അധികം വഹിച്ചുകൊണ്ടുള്ള യാത്രക്ക് 200 ദിർഹം പിഴ ഈടാക്കും. ഇതേ നിയമലംഘനം ഇ-സ്‌കൂട്ടറിലാണെങ്കിൽ 300 ദിർഹമാണ് പിഴ ലഭിക്കുക.
ഹെൽമറ്റും ബെൽറ്റുകളുമടക്കമുള്ള ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ- 200 ദിർഹമാണ് പിഴ ലഭിക്കുക.ഓരോ ട്രാക്കുകളിലെയും നിർണിത വേഗപരിധി പാലിക്കാത്തവക്ക് 100 ദിർഹവും പിഴ ഈടാക്കും. ഓടിക്കുന്നവരുടേയും മറ്റുള്ളവരുടെയും ജീവന് ഭീഷണിയാകുന്ന തരത്തിൽ ഡ്രൈവ് ചെയ്യുന്നവക്ക് 300 ദിർഹമാണ് പിഴ ചുമത്തുക.
കൂടാതെ റോഡുകളിലും ട്രാക്കുകളിലും രേഖപ്പെടുത്തിയ ദിശാസൂചനകൾ ലംഘിക്കുന്നവർക്ക് 200 ദിർഹവും പിഴ ലഭിക്കും.12 വയസ്സിന് താഴെയുള്ള കുട്ടികൾ മുതിർന്നവരുടെ കൂടെയല്ലാതെ ഇത്തരം വാഹനങ്ങൾ ഉപയോഗിച്ചാൽ 200 ദിർഹവും പിഴ ഈടാക്കുന്നതായിരിക്കും