Begin typing your search...

ലുലു ഹൈപ്പർമാർക്കറ്റിന് ശൈഖ് ഖലീഫ എക്‌സലൻസ് പുരസ്‌കാരം

ലുലു ഹൈപ്പർമാർക്കറ്റിന് ശൈഖ് ഖലീഫ എക്‌സലൻസ് പുരസ്‌കാരം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വ്യാപാര രംഗത്തെ മികവിനുള്ള ശൈഖ് ഖലീഫ എക്‌സലൻസ് പുരസ്‌കാരം റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പർ മാർക്കറ്റിന് . അബുദാബി ഭരണാധികാരിയും യുഎഇ പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ ഏർപ്പെടുത്തിയ പുരസ്‌കാരം അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ നഹ്യാനാണ് സമ്മാനിച്ചത്.

ജനപ്രീതി, ഗുണനിലവാരം, വിശ്വാസ്യത എന്നിവ മുൻനിർത്തിയാണ് ലുലു ഹൈപ്പർമാർക്കറ്റിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. അബുദാബി എമിറേറ്റ്‌സ് പാലസിൽ വച്ചു നടന്ന ചടങ്ങിൽ ലുലു ഗ്രുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി, ലുലു ദുബായ് ഡയറക്ടർ ജയിംസ് വർഗീസ് എന്നിവർ കിരീടാവകാശിയിൽ നിന്നു പുരസ്‌കാരം ഏറ്റുവാങ്ങി. മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരടക്കം നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു. യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ ക്വാളിറ്റി മാനേജ്‌മെന്റിന്റെ എക്‌സലൻസ് മോഡൽ അനുസരിച്ചുള്ള വ്യവസ്ഥകളും ഉപാധികളും പരിഗണിച്ചു നടത്തിയ കർശനമായ പരിശോധനയിലാണ് ശൈഖ് ഖലീഫ എക്‌സലൻസ് അവാർഡ് നിശ്ചയിക്കുന്നത്. നേതൃത്വം, ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം, വിഭവശേഷി, ജീവനക്കാരുടെ പരിരക്ഷ തുടങ്ങി നിരവധി മാനദണ്ഡങ്ങളാണ് പുരസ്‌കാരത്തിനായി ജൂറി കമ്മിറ്റി വിലയിരുത്തുന്നത്.

ശൈഖ് ഖലീഫ എക്‌സലൻസ് പുരസ്‌കാരം ലഭിച്ചതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് എം.എ.അഷ്‌റഫ് അലി പറഞ്ഞു. ഉപഭോക്താക്കളുടെ സ്വീകാര്യതയും ലുലു സഹപ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെയും പ്രതിഫലനമാണ് അഭിമാനാർഹമായ ഈ പുരസ്‌കാരമെന്ന് അദ്ദേഹം പറഞ്ഞു. അബുദാബി ഇസ്ലാമിക് ബാങ്ക്, എത്തിഹാദ് റെയിൽ, ട്രാൻസ് ഗാർഡ്, അൽ മസൂദ് ഓട്ടോമൊബൈൽസ്, അൽ വത്ത്ബ നാഷനൽ ഇൻഷുറൻസ് എന്നിവർക്കും എക്‌സലൻസ് പുരസ്‌കാരം ലഭിച്ചു.

WEB DESK
Next Story
Share it