Begin typing your search...

പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്തു പു​തു​വി​പ്ല​വം; ഷാ​ർ​ജ​യി​ൽ ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ ഓ​ട്ടം തു​ട​ങ്ങി

പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്തു പു​തു​വി​പ്ല​വം; ഷാ​ർ​ജ​യി​ൽ ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ ഓ​ട്ടം തു​ട​ങ്ങി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഷാ​ർ​ജ എ​മി​റേ​റ്റി​ലും ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ സ​ർ​വി​സ്​ തു​ട​ങ്ങി. ദു​ബൈ, അ​ജ്​​മാ​ൻ, അ​ൽ ഹം​റി​യ ന​ഗ​രം ഉ​ൾ​പ്പെ​ടെ മൂ​ന്ന്​ ഇ​ന്‍റ​ർ​സി​റ്റി റൂ​ട്ടു​ക​ളി​ലാ​യി പ​ത്തു ബ​സു​ക​ളാ​ണ്​​ ആ​ദ്യ​ഘ​ട്ടം സ​ർ​വി​സ് ന​ട​ത്തു​ക​യെ​ന്ന്​ ഷാ​ർ​ജ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു. അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക്​ ഹ​രി​ത​ഗൃ​ഹ വാ​ത​ക​ങ്ങ​ളു​ടെ വ്യാ​പ​നം കു​റ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ പ്ര​ഖ്യാ​പി​ച്ച​ ക്ലൈ​മ​റ്റ്​ ന്യൂ​ട്രാ​ലി​റ്റി 2050 സം​രം​ഭ​ത്തെ പി​ന്തു​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്.

ഹ​രി​ത പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത കൈ​വ​രി​ക്ക​ലു​മാ​ണ്​ ഷാ​ർ​ജ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ എ​സ്.​ആ​ർ.​ടി.​എ ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​ന്‍റ​ർ​സി​റ്റി ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഡി​പ്പാ​ർ​ട്​​മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ എ​മി​റേ​റ്റി​ലെ പ്ര​ധാ​ന ഡി​പ്പാ​ർ​ടു​മെ​ന്റു​ക​ളു​ടെ പ​ഠ​ന​ങ്ങ​ളു​ടെ​യും സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ മൂ​ന്ന്​ റൂ​ട്ടു​ക​ൾ തി​ര​ഞ്ഞെ​ടു​ത്ത​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും ആ​വ​ശ്യ​ക​ത​യും കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളാ​ണ് പ​ഠ​ന​ത്തി​ൽ മാ​ന​ദ​ണ്ഡ​മാ​ക്കി​യ​ത്. ആ​ദ്യ​ഘ​ട്ട സ​ർ​വി​സ്​ വി​ജ​യ​മാ​യാ​ൽ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും ഇ​ല​ക്​​ട്രി​ക്​ ബ​സ് സ​ർ​വി​സ് വ്യാ​പി​പ്പി​ക്കാ​നാ​ണ്​ പ​ദ്ധ​തി​യെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. കി​ങ്​ ലോ​ങ്​ മോ​ഡ​ൽ ബ​സു​ക​ളാ​ണ്​ സ​ർ​വി​സി​ന്​ ഉ​പ​യോ​ഗി​ക്കു​ക. ഒ​മ്പ​ത്​ മീ​റ്റ​ർ നീ​ള​വും നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ളു​മു​ള്ള ബ​സി​ന്​ 41 യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ശേ​ഷി​യു​ണ്ട്.

മാത്രമല്ല അ​ന്താ​രാ​ഷ്ട്ര സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പി​ന്തു​ട​രു​ന്ന ബ​സി​ന്​ യൂ​റോ​പ്യ​ൻ സു​ര​ക്ഷ സ​ർ​ട്ടി​ഫി​ക്ക​റ്റും​ ല​ഭി​ച്ചി​ട്ടു​ണ്ട്. ബാ​റ്റ​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബസ് പൂ​ർ​ണ​മാ​യും ശീ​തീ​ക​രി​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ല​ക്​​ട്രി​ക്, ഹൈ​ഡ്ര​ജ​ൻ ഊ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രീ​ൻ ഹൗ​സ്​ ബ​സു​ക​ൾ സെ​പ്​​റ്റം​ബ​ർ 12 മു​ത​ൽ അ​ബൂ​ദ​ബി​യി​ൽ സ​ർ​വി​സ്​ ആ​രം​ഭി​ച്ചി​രു​ന്നു. മ​റീ​ന മാ​ളി​ലും അ​ൽ റീം ​ഐ​ല​ൻ​ഡി​ലെ ശം​സ്​ ബൗ​ട്ടി​ക്കി​നു​മി​ട​യി​ൽ റൂ​ട്ട്​ 65ലാ​ണ്​ ഇ​ല​ക്​​ട്രി​ക്​ ബ​സി​ന്റെ ആ​ദ്യ സ​ർ​വി​സ്. ഇ​ത്​ വി​ജ​യി​ച്ച ശേ​ഷം മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക്​ കൂ​ടി ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ വ്യാ​പി​പ്പി​ക്കാ​നാ​ണ്​ അ​ബൂ​ദ​ബി ഗ​താ​ഗ​ത അ​തോ​റി​റ്റി​യു​ടെ പ​ദ്ധ​തി. ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ളി​ൽ​നി​ന്ന്​ വി​ത്യ​സ്ത​മാ​യി ഹൈ​ഡ്ര​ജ​ൻ, ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ പ​രി​സ്ഥി​തി​ക്ക്​ ഹാ​നി​ക​ര​മാ​വു​ന്ന രീ​തി​യി​ൽ വാ​ത​ക​ങ്ങ​ൾ പു​റ​ന്ത​ള്ളി​ല്ല.

WEB DESK
Next Story
Share it