Begin typing your search...

റി-എന്‍ട്രി വിസ പുതുക്കൽ ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിച്ച് സൗദി അറേബ്യ

റി-എന്‍ട്രി വിസ പുതുക്കൽ ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിച്ച് സൗദി അറേബ്യ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗദിയില്‍ നിന്നും അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസികളുടെ റി-എന്‍ട്രി വിസ ഫീസുകള്‍ ഇരട്ടിയാക്കി വര്‍ധിപ്പിച്ച് സൗദി അറേബ്യ. താമസ വിസയിലുള്ളവരുടെ റിഎന്‍ട്രി കാലാവധി വിദേശത്ത് വെച്ച് നീട്ടാന്‍ ഇനി ഇരട്ടി ചാര്‍ജ്ജാണ് നല്‍കേണ്ടി വരുന്നത്. പുതുക്കിയ നിരക്കുകള്‍ക്ക് സൗദി ഭരണാധികാരി അനുമതി നല്‍കിയിട്ടുണ്ട്.

സൗദിക്ക് പുറത്തായിരിക്കെ രാജ്യത്ത് താമസ വിസയിലുള്ള വിദേശി റി-എന്‍ട്രി വിസ കാലാവധി പുതുക്കുന്നതിന് ഇനി മുതൽ ഇരട്ടി ചാര്‍ജ്ജാണ് നല്‍കേണ്ടി വരുന്നത്. അതുപോലെ വിദേശത്തുള്ളവരുടെ ഇഖാമ പുതുക്കുന്നതിനും അധിക ഫീസ് നിബന്ധന ബാധകമായിരിക്കും. ഉത്തരവ് പ്രാബല്യത്തിലാകുന്ന മുറയ്ക്ക് ഫീസ് ഘടനയിലും മാറ്റം വരും. നിലവില്‍ സിംഗിള്‍ എന്‍ട്രി വിസകള്‍ക്ക് ഒരു മാസത്തിന് 100 റിയാല്‍ ഈടാക്കുന്നത് ഉപയോക്താവ് വിദേശത്താണെങ്കില്‍ ഇനി 200 റിയാലാണ് നല്‍കേണ്ടത്.

Amal
Next Story
Share it